ജി.ആർ.എഫ്.ടി.എച്ച്.എസ്.ഫോർ ഗേൾസ്, കാഞ്ഞങ്ങാട്/അക്ഷരവൃക്ഷം/ പരിസര ശുചിത്വത്തിനുള്ള പങ്ക്

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യ സമ്പാദനത്തിൽ പരിസര ശുചിത്വത്തിനുള്ള പങ്ക്

മനുഷ്യന് അവശ്യം വേണ്ട ഒരു സമ്പത്താണ് ആരോഗ്യം. മറ്റെന്തൊക്കെ ഉണ്ടായാലും ആരോഗ്യ മില്ലാത്ത ജീവിതം നരകതുല്യമായിരിക്കും എന്താണ് ആരോഗ്യമെന്ന ചോദ്യത്തിൻ്റെ ഉത്തരം ഇതാണ്." രോഗമില്ലാത്ത അവസ്ഥ.ഈ അവസ്ഥ നിലനിർത്തുന്നതിൽ പരമപ്രധാനമായ പങ്ക് വഹിക്കുന്നത് പരിസര ശുചീകരണമാണ്. നമ്മുടെ ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കുകയെന്നാണ് ഇതുകൊണ്ടർത്ഥമാക്കുന്നത്. ആരോഗ്യത്തെ തകർക്കുന്ന മുഖ്യ ഘടകം വൃത്തിഹീനമായ സാഹചര്യമാണ്. അതിനാൽ അവയെ ഇല്ലാതാക്കുക- അതാണാവശ്യം ഒരു വ്യക്തി, വീട്, പരിസരം, ഗ്രാമം, നാട് എന്നിങ്ങനെ ശുചീകരണത്തിൻ്റെ മേഖലകൾ വിപുലമാണ്. ശരീര ശുചിത്യം, വീടിനുള്ളിലെ ശുചിത്യം എന്നിവയുടെ കാര്യത്തിൽ കേരളീയർ പൊതുവെ മെച്ചമാണെന്നു പറയാറുണ്ട്. അതോടൊപ്പം തന്നെ പരിസരം, പൊതുസ്ഥലങ്ങൾ, സ്ഥാപനങ്ങൾ ഇവയെല്ലാം വൃത്തിയാക്കുന്നതിൽ നമ്മൾ മുൻപന്തിയിലുമാണ്. മാർബിളുതറയും മണലുവിരിച്ച മുറ്റവുമുള്ള വീട് വൃത്തിയായി സൂക്ഷിക്കും.എന്നാൽ വീടിൻ്റെ ഗേറ്റിനു മുന്നിൽ എന്തെല്ലാം അഴുക്കുകളുണ്ടായാലും അവ നീക്കം ചെയ്യാൻ ഉത്സാഹിക്കാറില്ല. മാത്രമല്ല, വീട്ടിലെ പാഴ്വസ്തുക്കൾ പൊതുവഴിയിലേക്ക് വലിച്ചെറിയുകയും ചെയ്യും. "ദൈവത്തിൻ്റെ സ്വന്തം നാട് " എന്ന കേരളത്തെക്കുറിച്ചുള്ള വിശേഷണം ഇന്ന് സ്വർlമായി കൊണ്ടിരിക്കുകയല്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നമ്മുടെ പൊതു സ്ഥാപനങ്ങളും പെരുവഴികളും വൃത്തികേടായി കിടക്കാനുള്ള പ്രധാന കാരണം നിർദ്ദേശങ്ങളൊന്നും പാലിക്കാൻ നമ്മൾ തയ്യാറാകാത്തത് തന്നെയാണ്.

ആദ്യം ശുചിത്വ ബോധം ഉണ്ടാകണം. തുടർന്ന് ശുചീകരണം നടത്തണം. ഇതാണ് കുട്ടികളായ നമുക്ക് ചെയ്യാനുളളത്.വീട്ടിലും വിദ്യാലയത്തിലും നാമിത് ശീലിക്കണം. സ്വന്തം ഇരിപ്പിടം, സ്വന്തം മുറി, ചുറ്റുപാടുകൾ ഇവ എപ്പോഴും വൃത്തിയായിരിക്കാൻ ശ്രദ്ധിക്കണം. പിന്നീട് മറ്റുള്ളവരെ ശുചീകരണത്തിന് പ്രേരിപ്പിക്കണം. അങ്ങനെ ശുചിത്യം എന്ന ഗുണം വളർത്താൻ കഴിയും. രോഗം വന്നിട്ട് ചികിത്സിക്കുന്നതിലും നല്ലത് രോഗം വരാതെ സൂക്ഷിക്കുകയാണ് - ഇന ചൊല്ല് വളരെ പ്രസിദ്ധമാണ്.രോഗമില്ലാത്ത അവസ്ഥ കൈവരിക്കാൻ വൃത്തിഹീനമായ സാഹചര്യങ്ങൾ ഒഴിവാക്കിയാൽ ഒരളവുവരെ സാധിക്കും. വിദ്യാർത്ഥികളായ നമ്മൾ അറിവു നേടുക മാത്രമല്ല, ചില നല്ല ഗുണങ്ങൾ വളർത്തിയെടുക്കുകയും ചെയ്യേണ്ടതുണ്ട്. അവയിൽ പ്രധാനപ്പെട്ട താണ് ആരോഗ്യ ശീലങ്ങൾ .വ്യക്തിശുചിത്വവും പരിസര ശുചിത്യവും പാലിക്കുക നമുക്കും നാടിനും അഴകും ആരോഗ്യവും കൈവരിക്കാൻ ഇതു തന്നെയാണ് പറ്റിയ വഴി._


നന്ദന. എൻ
9 A ജി.ആർ.എഫ്.ടി.എച്ച്.എസ്.ഫോർ ഗേൾസ്, കാഞ്ഞങ്ങാട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം