ജി.ആർ.എഫ്.ടി.എച്ച്.എസ്.ഫോർ ഗേൾസ്, കാഞ്ഞങ്ങാട്/അക്ഷരവൃക്ഷം/ നൽകാം അവർക്കൊരു ബിഗ് സല്ലൂട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
നൽകാം അവർക്കൊരു ബിഗ് സല്ലൂട്ട്

ലോകത്തെ ഒന്നടങ്കം ഭീതിയിലാഴ്ത്തി പടർന്നു പിടിച്ച ഒരു രോഗമാണ് "കൊ വിഡ്- 19 എന്ന കൊറോണ വൈറസ് "ചൈനയിലെ വുഹാൻ എന്ന നഗരത്തിലാണ് കൊറോണ വൈറസ് ആദ്യമായി സ്ഥിരീകരിക്കപ്പെട്ടത്.പിന്നീടത് മററു രാജ്യങ്ങളിലേക്കും വ്യാപിച്ചു. ഒന്നല്ല ലക്ഷക്കണക്കിനാളുകളാണ് കൊറോണ വൈറസ് ബാധിതരായി മരണപ്പെട്ടത്. രോഗത്തോടും മരണത്തോടും മല്ലിട്ട് ചികിത്സയിലുള്ളവരും ലക്ഷം കവിഞ്ഞു.

ഇന അവസ്ഥയിലും നമുക്ക് തെല്ലൊരാശ്വാസമേകുന്നത് ലോകം മുഴുവൻ സുഖം പകരാനായി ആതുരസേവനമർപ്പിക്കുന്ന ആരോഗ്യ പ്രവർത്തകരുടെയും സർക്കാരിൻ്റെയും പോലീസ് ഉദ്യോഗസ്ഥരുടെയും പ്രവർത്തനങ്ങൾ മാത്രമാണ്.

മരുന്ന് മണക്കുന്ന ആതുരാലയത്തിൽ രാവും പകലും രോഗികളെ ശുശ്രൂഷിച്ച് അവരെ ജീവിതത്തിലേക്ക് തിരികെ കൈപ്പിടിച്ചുയർത്തുന്ന നേഴ്സുമാരെയും ഡോക്ടർമാരെയും നമ്മൾ കണ്ടില്ല എന്നു നടിക്കരുത്. മതിയായ സുരക്ഷാ ക്രമീകരണങ്ങൾ പോലും ഇല്ലാതെ അവർ ഈ സന്നദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ തങ്ങളുടെ ജീവനേക്കാൾ ഉപരി അവർ രോഗികളുടെ ജീവന് വില കല്പിക്കുന്നു ഈ കൊറോണ എന്ന മഹാമാരിയിൽ അനുയോജ്യമായ നിലപാടുകൾ എടുത്ത് ജനങ്ങൾക്ക് ആശ്വാസമേകുന്നത് നമ്മുടെ സർക്കാർ ആണ്. നമ്മൾ ആദരിക്കേണ്ടത് ഈ മഹാമനസ്കരെയെല്ലാമാണ്. " നൽകാം ഇവർക്ക് ഉള്ളിൻ്റെ ഉള്ളിൽ നിന്നും ഒരു ബിഗ് സല്യൂട്ട് .......


അഭിരാമി.പി
9 A ജി.ആർ.എഫ്.ടി.എച്ച്.എസ്.ഫോർ ഗേൾസ്, കാഞ്ഞങ്ങാട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം