ജി.ആർ.എഫ്.ടി.എച്ച്.എസ്.ഫോർ ഗേൾസ്, കാഞ്ഞങ്ങാട്/അക്ഷരവൃക്ഷം/ അന്യജീവനുതകി സ്വജീവിതം

Schoolwiki സംരംഭത്തിൽ നിന്ന്
അന്യജീവനുതകി സ്വജീവിതം


അന്യജീവനുതകി സ്വജീവിതം ലേഖനം ലോകമെമ്പാടുമുള്ള ജനങ്ങൾ ഭയവിഹ്വ രാ ണ് കാരണം കൊറോണ .കോവിഡ് 19 എന്നും പറയുന്നു. ഈ മഹാമാരി ചൈനയിൽ നിന്ന് തുടങ്ങി നൂറിൽ പരം രാജ്യങ്ങളെ അത് ബാധിച്ച് കൊണ്ടിരിക്കുകയാണ്. നമ്മുടെ രാജ്യത്തും അതിന്റെ ഭീകരത വളർന്നുകൊണ്ടിരിക്കുകയാണ്.' വിശിഷ്യാ നമ്മുടെ കേരളത്തിൽ .ഈ അവസരത്തിൽ നാം ദൈവതുല്യരായി കാണേണ്ട ഒരു വിഭാഗമാണ് ആരോഗ്യപ്രവർത്തകർ.ഭയമുപേക്ഷിച്ച് .ജാഗ്രതയോടെ കോ വിഡ് കൊറോണയെ ലോകത്ത് നിന്ന് തന്നെ ഇല്ലാതാക്കാൻ രാപകലില്ലാതെ പ്രയത്നിക്കുന്ന മാലാഖമാരാണിവർ. നമുക്ക് നിരവധി സൗഭാഗ്യങ്ങൾ ഉണ്ടെങ്കിലും അവ ആസ്വദിക്കാനുള്ള ആരോഗ്യം ഇല്ലെങ്കിൽ എന്തു പ്രയോജനം? ഈ അവസരത്തിലാണ് ആരോഗ്യ പ്രവർത്തകർ ദൈവങ്ങളും മാലാഖമാരും ആകുന്നത്. രോഗിയും ആരോഗ്യ പ്രവർത്തകരും തമ്മിൽ സ്നേഹത്തിലും സേവനത്തിലും വിശ്വാസത്തിലും അധിഷ്ഠിതമായ ബന്ധമാണ് നമുക്ക് കാണാൻ കഴിയുന്നത്. സത്യത്തിൽ ലോകത്തിലെ ആകമാനം ജനങ്ങൾക്കും ആരോഗ്യം എന്ന സമ്പത്ത് യാഥാർത്ഥ്യമാകേണ്ട ഭാരിച്ച ഉത്തരവാദിത്തമാണ് അവരിൽ നിക്ഷിപ്തമായിട്ടുള്ളത്. ആരോഗ്യ പ്രവർത്തകരുടെ ആശ്വാസമരുളുന്ന വാക്കുകൾ, പരിഗണന, ശ്രദ്ധ', സ്നേഹം എന്നിവയ്ക്ക് പകരം വയ്ക്കാൻ മറ്റെത്തുണ്ടഈ ലോകത്ത് ? ഒരു രോഗിയെ സംബന്ധിച്ചേടത്തോളം തന്റെ മുന്നിലും ദൈവം എന്ന് പറയുന്നത് തീർച്ചയായും ഇവർ തന്നെ ആയിരിക്കും. വാസ്തവത്തിൽ 24 മണിക്കൂറും സ്നേഹത്തിന്റെ വാതിൽ തുറന്നിട്ട് നമ്മുടെ അസ്വസ്തതകളും വേദനകളും കുറയ്ക്കുവാനും തീർത്തും ഭേദമാക്കുവാനും കഠിനാധ്വാനം ചെയ്യുന്നവരോടുള്ള നന്ദിയും കടപ്പാടും ചുരുങ്ങിയ വാക്കുകളിൽ രേഖപ്പെടുത്തേണ്ട ഒന്നല്ല. മരണത്തിന്റെ കരാളഹസ്തത്തിൽ പെടുമായിരുന്ന നിരവധി മനുഷ്യരെ ജീവിതത്തിന്റെ പച്ചപ്പിലേക്ക് കൈപിടിച്ചുയർത്താൻ അക്ഷീണം പരിശ്രമിച്ചുകൊണ്ടിരിക്കുന്ന അവരെ നാം വേണ്ട വിധം പരിഗണിക്കുന്നുണ്ടോ എന്ന് ചിന്തിക്കേണ്ടി ളരിക്കുന്നു. അനാവശ്യമായ പല വിവാദങ്ങളിലേക്കും അവരെ വലിച്ചെറിയുന്ന കാഴ്ചയാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്.ഇവരുടെ ധാർമികതയും മനസ്സാക്ഷിയുടെ കരുത്തും തകർക്കപ്പെടുന്ന പ്രകത്തികളിൽ നാം ഏർപ്പെടുമ്പോൾ അത് നമുക്ക് തന്നെ തിരിച്ചടിയാകും .ഒരമ്മ തന്റെ കുഞ്ഞിനെ മാത്രം ശ്രദ്ധിക്കുമ്പോൾ ഇവർ പരിപാലിക്കുന്നത് ലക്ഷങ്ങളെയാണ്.ശാരീരികമായി മാത്രമല്ല മാനസീകമായും വൈകാരികമായും തന്റെ രോഗികൾക്ക് സാന്ത്വന മരുളുന്ന നാം കാണാത്തതും അറിയാത്തതുമായ മഹനീയത അവരിലുണ്ടെന്ന് മറക്കാതിരിക്കുക . ശലഭ.എം ഒൻപതാം തരം


SALABHA M
9 A ജി.ആർ.എഫ്.ടി.എച്ച്.എസ്.ഫോർ ഗേൾസ്, കാഞ്ഞങ്ങാട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം