ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/മറ്റ്ക്ലബ്ബുകൾ-17

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


 'രാജാസിൽ പ്രേം ചന്ദ് ജയന്തി ആചരിച്ചു .2018'

ഗവ. രാജാസ് ഹയർ സെക്കണ്ടറി സ്‌കൂളിലെ ഹിന്ദി ക്ലബ്ബ് ഹിന്ദി സാഹിത്യത്തിലെ ഉപന്യാസ സാമ്രാട്ട് ആയ മുൻഷി പ്രേം ചന്ദിന്റെ ജന്മദിനം വിവിധങ്ങളായ പരിപാടികളോടെ ആചരിച്ചു. സ്‌കൂൾ ഹെഡ് മിസ്ട്രസ് ശ്രീമതി കെ വി ലത പരിപാടികൾ ഉദ്ഘാടനം ചെയ്തു. ക്വിസ്സ് , പ്രേം ചന്ദ് രചനകളെ പരിചയപ്പെടുത്തൽ, അദ്ദേഹത്തിന്റെ കഥകളെയും കഥാപാത്രങ്ങളെയും വിശദമായി പരിചയപ്പെടുത്തുന്ന ക്ലാസ്സ് എന്നിവയെല്ലാം ഇതിന്റെ ഭാഗമായി നടന്നു. പ്രേം ചന്ദിന്റെ മുഖാവരണം ധരിച്ച് വിദ്യാര്തഥികൾ അദ്ദേഹത്തിന്റെ ജീവ ചരിത്രം ക്ളാസുകൾ തോറും കയറിയിറങ്ങി പരിചയപ്പെടുത്തി. വിദ്യാര്തഥിനിയായ ഐശ്വര്യ നയിച്ച ക്വിസ്സിൽ 20 ഓളം ടീമുകൾ പങ്കെടുത്തു. അധ്യാപകരായ രതി ദേവി ,ഗീത കുമാരി , ശോഭന കുമാരി , ടി ടി കുഞ്ഞമ്മദ് , വിഷ്ണു രാജ് , ജയ കുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

   വിവിധ ക്ലബ്ബുകളുടെ ഉത്ഘാടനം 'SPECTRUM 2018'  GRHSS AUDITORIUM ൽ വെച്ച് നടന്നു .ഗവ. രാജാസ് ഹയർ സെക്കണ്ടറി സ്‌കൂളിലെ. പൂർവ വിദ്യാർഥിയും ഗായികയും നർത്തകിയുമായ ശ്രീമതി അഞ്ജതി പരിപാടി ഉത്ഘാടനം ചെയ്തു



'''സർഗോത്സവം 2017''''

                                          വിവിധ ക്ലബ്ബുകളുടെ ഉത്ഘാടനം 29/06/2017 നു  GRHSS AUDITORIUM ൽ വെച്ച് നടന്നു

നാടൻ പാട്ടിനൊത്ത് താളവുമായി അവർ ഒത്തുകൂടി...ശ്രീ സുബ്രമണ്യൻ എം. കെ. കുട്ടികളോട് സംവദിക്കുന്നു..





                                          '''''''സ്ത്രീശാക്തീകരണവും ലഹരി വിരുദ്ധ ക്ലാസും'''''''

ഗവ. രാജാസ് ഹൈസ്‌കൂൾ ലഹരി വിരുദ്ധ ക്ലബ്ബും കോട്ടയ്ക്കൽ യുറീക്ക വായനശാലയും ചേർന്ന് "ജീവിതമാണ് ലഹരി" എന്ന പേരിൽ ലഹരി ബോധവൽക്കരണ ക്ലാസ്സ് നടത്തി. കോട്ടയ്ക്കൽ നഗര സഭാധ്യക്ഷൻ കെ കെ നാസർ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക കെ വി ലത അദ്ധ്യക്ഷത വഹിച്ചു. കെ പദ്മനാഭൻ , ഇ എൻ വനജ , ഇസ്‌ഹാഖ്‌ , സമീർ ബാബു എന്നിവർ സംസാരിച്ചു. ബ്രിഡ്‌കോ ട്രെയ്‌നർ ഹംസ അഞ്ചുമുക്കിൽ ക്ലാസെടുത്തു.ഗവ. രാജാസ് ഹൈസ്‌കൂളിലെ പെൺകുട്ടികൾക്ക് പെൺകുട്ടികളുടെ ശാക്‌തീകരണത്തെ കുറിച്ച് സർവകലാശാല വുമൺ സ്റ്റഡീസിലെ ദിൽഷാദ് ലില്ലി ക്ലാസെടുത്തു. യുറീക്ക വായനശാല വനിതാവേദിയാണ് പരിപാടി സംഘടിപ്പിച്ചത് .

                        'എലക്വൻസ്‌ 2017 നു രാജാസിൽ തുടക്കമായി'

കോട്ടക്കൽ ഗവ . രാജാസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ യു.പി.വിഭാഗം കുട്ടികളുടെ വ്യത്യസ്ത ഭാഷകളിലെ ആശയവിനിമയ ശേഷി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് എലക്വൻസ്‌ . വൈവിധ്യമാർന്ന ഒട്ടനേകം പ്രവർത്തനങ്ങളുമായി ഒരു വര്ഷം നീണ്ടു നിൽക്കുന്ന പദ്ധതിയാണ് ഇത് .നഗരസഭ ചെയർമാൻ കെ.കെ.നാസർ പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം നിർവ്വഹിച്ചു. കേരളത്തിലെ തന്നെ വ്യത്യസ്തമായ പ്രവർത്തനങ്ങളിൽ ഒന്നായിരിക്കും ഇത് എന്ന് ചെയർമാൻ അഭിപ്രായപ്പെട്ടു. ഡോ.സന്തോഷ് വള്ളിക്കാട് അധ്യക്ഷതയും ഹെഡ് മിസ്ട്രസ് കെ.വി.ലത സ്വാഗതവും ആശംസിച്ചു.തുടർന്ന് നടന്ന വ്യത്യസ്ത പ്രവർത്തനങ്ങൾക്ക് സ്മിത പി.വി,സമീർ ബാബു ,മുജീബ് റഹ്‌മാൻ എന്നിവർ നേതൃത്വം നൽകി.കുട്ടികളുടെ കാമ്പിൽ അനിൽ പരപ്പനങ്ങാടി,ടോമി മാത്യു, പ്രവീൺ കോട്ടക്കൽ എന്നിവർ ക്ലാസ്സെടുത്തു