ജിയുപിഎസ് പൂത്തക്കാൽ/അക്ഷരവൃക്ഷം/ അകലം

Schoolwiki സംരംഭത്തിൽ നിന്ന്
അകലം


രണ്ടു വർഷത്തിലൊരിക്കൽ മാത്രമേ കാർത്തിയുടെ അച്ഛൻ വിദേശത്തു നിന്ന് നാട്ടിൽ വരാറുള്ളൂ.അച്ഛൻ വരുന്ന ദിവസം കാർത്തിക്ക് ഉത്സവദിവസമാണ്. അതിരാവിലെ എഴുന്നേറ്റ് കുളിച്ച് മുടി ചീകി നല്ല ഉടുപ്പിട്ട് മുറ്റത്തെ മാവിൻ ചുവട്ടിൽ അവൾ അച്ഛന്റെ വരവിനായി കാത്തു നിൽക്കും. ഇടയ്ക്കിടെ റോഡിലിറങ്ങി കാർ വരുന്നുണ്ടോ എന്നു നോക്കും.കാർത്തീ..... കാർത്തീ അമ്മയുടെ വിളി. ഈ പെണ്ണിതെവിടെ പോയി.ഞാനിവിടുണ്ടേ... എന്തൊരു പെണ്ണിത് ഇങ്ങോട്ട് വരുന്നവർ പിന്നെങ്ങോട്ട് പോകാനാ... ഏറെ വൈകിയിട്ടും അച്ഛനെ കാണാത്തതിനാൽ പരിഭവപ്പെട്ട് അമ്മയുടെ അടുത്തെത്തി അതോടെ അമ്മയ്ക്കും അമ്മൂമ്മയ്ക്കും ആധിയായി. ഇതെന്തു പറ്റി? രാത്രിയിൽ വിമാനം കയറിയതാണല്ലോ കോഴിക്കോട് വിമാനമിറങ്ങിയാൽ 5 മണിക്ക് എത്തേണ്ടതാണ്‌. മോളോട് എന്തു പറയണമെന്നറിയാതെ അമ്മ വിഷമിച്ചു നിൽക്കുമ്പോഴാണ് ഫോൺ ശബ്ദിച്ചത്.ഉഷ... ഞാൻ കോഴിക്കോട്ടുണ്ട്. 28 ദിവസം കഴിഞ്ഞേ വീട്ടിലെത്തൂ. ഇവിടെ നിരീക്ഷണത്തിലാണ്. നിങ്ങളെന്താണ് പറയുന്നത്.! അതെ ലോകം മഹാ മാ രി യിലമർന്നിരിക്കുകയാണല്ലോ? കാർത്തി എല്ലാം കേൾക്കുകയായിരുന്നു. അവളുടെ മുഖം കുനിഞ്ഞു.കവിളിലൂടെ കണ്ണീർ ചാലൊഴുകി.


SAMUDRAMOHAN
4 A ജിയുപിഎസ് പൂത്തക്കാൽ
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ