ലോക്ക് ഡൗൺ*
അരുതേ അരുതേ പോകരുതേ
വീടിന് വെളിയിൽ പോകരുതേ
മാരകമാണീ വൈറസ തിനൊരു പ്രതിവിധിയില്ല മറക്കരുതേ
ലോക് ഡൗൺ കാലമിതോർക്കേണം
അൺലോക്കാകാൻ നോക്കരുതേ
പോലീസേമാൻ കണ്ടു കഴിഞ്ഞാൽ
ലോക്കപ്പാണെന്നോർത്തോളൂ.
വണ്ടിയെടുത്തു കറങ്ങി നടക്കും
ചേട്ടന്മാരെ സൂക്ഷിച്ചോ
രോഗം പകരാൻ നിങ്ങൾകൂടി കാരണമാകും
ഓർത്തോളൂ