വായനദിനം

വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ വായനദിനവുമായി ബന്ധപ്പെട്ട് സ്പെഷ്യൽ അസംബ്ലി സീനിയർ അധ്യാപിക അനിതകുമാരി ടീച്ചർ സംഘടിപ്പിച്ചു.വായനദിനവുമായി ബന്ധപ്പെട്ട് കവിത,കഥ, ഇന്നത്തെ ചോദ്യം, പ്രസംഗം, വിശിഷ്ട വ്യക്തികളുടെ വചനങ്ങൾ പരിചയപ്പെടൽ, പി എൻ പണിക്കർ അനുസ്മരണം എന്നിവ സംഘടിപ്പിച്ചു. ഒന്നാം ക്ലാസ്സിലെ എല്ലാ കുട്ടികൾക്കും 'അമ്മ വായനയ്ക്കായി ബുക്കുകൾ നൽകി.

ബഷീർദിനം

സ്കൂളുകളിൽ നടത്തിയ സർവ്വേയുടെ ഫലമായി ധാരാളം കുട്ടികൾ വായനയിലും എഴുത്തിലും പിന്നാക്കാവസ്ഥയിൽ ആണെന്ന് കണ്ടെത്താൻ കഴിഞ്ഞു.അതിൽ മാറ്റം വരുത്തുന്നതിനായി എഴുത്തിലും വായനയിലും പിന്നക്കാവസ്ഥ മാറ്റി കുട്ടികളെ അഗ്രഗണ്യരാക്കാൻ വർക്കല ബി ആർ സി യുടെ തനത് പ്രവർത്തനമായ  'സുൽത്താന്റെ കൂടെ' ബഷീർ ദിനത്തിൽ വിദ്യാരംഗം ക്ലബ്ബിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ചു. ബഷീർ ദിനത്തിൽ ഒന്ന് മുതൽ നാലു വരെ ക്ലാസ്സിലെ കുട്ടികളുടെ ബഷീർ കഥാപാത്രങ്ങളുടെ വേഷാവതരണം ,നാലാം ക്ലാസ്സിലെ കുട്ടികളുടെ 'ബാല്യകാല സഖി ' യുടെ നാടകാവതരണം, രണ്ടാം ക്ലാസ്സിലെ കുട്ടികളുടെ സ്കിറ്, രണ്ടു മുതൽ നാലു വരെ ക്ലാസ്സിലെ കുട്ടികളുടെ  പ്രസംഗം കഥാപാത്രങ്ങളെ പരിചയപ്പെടുത്തൽ പതിപ്പ് നിർമാണം എന്നിവ നടന്നു.