ജിഎൽപിഎസ് പടന്നക്കാട്/പ്രവർത്തനങ്ങൾ/2025-26

പ്രവേശനോത്സവം 2025
2025 -26 അധ്യായന വർഷത്തെ പ്രവേശനോത്സവം ജൂൺ രണ്ടിന് രാവിലെ 10 മണിക്ക് ഒന്നാം ക്ലാസിലെയും അഡ്മിഷൻ നേടിയ നവാഗതരെ വർണ കിരീടം ധരിപ്പിച്ച് കൈകളിൽ കുഞ്ഞിക്കിളികളെ നൽകി വരവേറ്റു ചെണ്ടമേളത്തിന്റെയും ദഫ് മുട്ടിൻെറയും അകമ്പടിയോടെ കുഞ്ഞുമക്കളെ പടന്നക്കാട് ജംഗ്ഷനിൽ നിന്നും സ്കൂൾ മുറ്റത്തേക്ക് ആനയിച്ചു രക്ഷിതാക്കളും മറ്റു വിദ്യാർത്ഥികളും അധ്യാപകരും കൂടി പ്രവേശനോത്സവ ഗാനത്തിന്റെ അകമ്പടിയോടെ കുട്ടികളെ വരവേറ്റു

പ്രവേശനോത്സവ ഗാനത്തിന്റെ വരികൾക്കൊത്ത് മുതിർന്ന ക്ലാസിലെ കുട്ടികൾ പ്രവേശനോത്സവ ഗാനം ദൃശ്യാവിഷ്കാരമായി അവതരിപ്പിച്ചു. സ്കൂൾ ഹാളിൽ നടന്ന പ്രവേശനോത്സവം ഉദ്ഘാടന ചടങ്ങിൽകൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഉഷ ടീച്ചർ സ്വാഗതം ആശംസിച്ചു പി ടി എ പ്രസിഡണ്ട് അനിൽകുമാർ അധ്യക്ഷത വഹിച്ചു കാഞ്ഞങ്ങാട് നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ അനീശൻ കഉദ്ഘാടനകർമ്മം നിർവഹിച്ചു വാർഡ് കൗൺസിലർ ശ്രീമതി ഹസീന റസാക്ക് അറബി സാഹിത്യോത്സവത്തിൽ പങ്കെടുത്തു വിജയം നേടിയ സമ്മാനദാനവും കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉള്ള സമ്മാനദാനവും നടത്തി ശിഹാബ് തങ്ങൾ ചാരിറ്റബിൾ സെന്ററിന്റെ വകയായി ഒന്നാം ക്ലാസിലെയും പ്രൈമറിയിലേയും നവാഗതർക്ക് പഠനോപകരണങ്ങൾ നൽകി മെഹബൂബ് മില്ലത്ത് ചാരിറ്റബിൾ ട്രസ്റ്റിന്റെ വകയായി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും മധുര പലഹാരങ്ങൾ വിതരണം ചെയ്തു.

മുൻ വാർഡ് കൗൺസിലർ ശ്രീ അബ്ദുറസാഖ് തായലകണ്ടി മദർ പി ടി എപ്രസിഡൻറ് ശ്രീമതി ബേബി വിനോദ് എസ്എംസി ചെയർമാൻ ശ്രീ അബ്ദുള്ള പടന്നക്കാട്എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു അറബി സാഹിത്യോത്സവത്തിൽ പങ്കെടുത്തു വിജയം നേടിയ അമ്മമാർക്കുള്ള സമ്മാനദാനവും നടന്നു കുട്ടികൾക്കും രക്ഷിതാക്കൾക്കും പായസം വിതരണവും നടന്നു എസ് ആർ. ജി കൺവീനർഷമീറ ടീച്ചറുടെ നന്ദി പ്രകടനത്തോടെ യോഗ പരിപാടികൾ അവസാനിച്ചു തുടർന്ന് ഒന്നാം ക്ലാസിലെയും പ്രീപ്രെെമറിയിലേയും സി പി ടി എ യോഗവും നടന്നു ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഭക്ഷണം നൽകി

പരിസ്ഥിതി ദിനാഘോഷം 2025
പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക എന്ന മുദ്രാവാക്യം ഊന്നിപ്പറഞ്ഞുകൊണ്ട് പടന്നക്കാട് ഗവൺമെൻറ് എൽ പി സ്കൂളിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു സ്കൂൾ വളപ്പിൽ വൃക്ഷത്തൈകൾ നട്ടു കൊണ്ട് ഹോസ്ദുർഗ് ബി പി സി ഡോക്ടർ കെ വി രാജേഷ് ദിനാഘോഷത്തിന് ആരംഭം കുറിച്ചു. സ്കൂൾ അസംബ്ലിയിൽസ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഉഷ ടീച്ചർ കുട്ടികൾക്കായി പരിസ്ഥിതി ദിന സന്ദേശം നൽകി പരിസ്ഥിതി ദിന പ്രതിജ്ഞയും എടുത്തുപോസ്റ്റർ രചന ക്വിസ് മത്സരം എന്നിവയും സംഘടിപ്പിച്ചു മുഴുവൻ കുട്ടികളും തങ്ങളുടെ വീട്ടുവളപ്പിൽ വൃക്ഷത്തൈകൾ നട്ടു കൊണ്ട്ഭൂമിയുടെ പച്ചപ്പിനായി കുഞ്ഞു കൈകളുടെ കൈത്താങ്ങ്


ആഹാരശീലങ്ങളും ആരോഗ്യവും
11-06-2025 ബുധനാഴ്ച 3 മണിക്ക് നല്ല ആരോഗ്യശീലങ്ങൾ, ഭക്ഷണശീലങ്ങൾ, വ്യായാമത്തിന്റെഅനിവാര്യത എന്നി വയെ സംബന്ധിച്ച് ബോധവൽക്കരണം നടത്തുന്നതിനായ് റിട്ടയേർഡ് ഹെഡ് നഴ്സും ഫ്ലോറൻസ് നൈറ്റിൻഗെൽ അവാർഡ് ജേതാവുമായ ശ്രീമതി പി കെ ഇന്ദിര സ്കൂൾ സന്ദർശിക്കുകയും1മുതൽ 4 വരെ ക്ലാസ്സുകളിലെ മുഴുവൻ കുട്ടികൾക്കും ക്ലാസ്സ് നൽകുകയും ചെയ്തുകുട്ടികളുടെ കായികക്ഷമത വർദ്ധിപ്പിക്കുന്നതിനും കുട്ടികളുടെ മാനസീകാരോഗ്യം മെച്ചപ്പെടുത്തുന്നതിനും നിലനിർത്തുന്നതിനും കളികൾക്കുള്ള പ്രധാന്യം വ്യക്തമാക്കി. ശുചിത്വ ആരോഗ്യ ശീലങ്ങൾ,കഴിക്കേണ്ടുന്ന ആഹാരങ്ങൾ, ഒഴിവാക്കേണ്ടുന്ന ആഹാരങ്ങൾ എന്നിവ ഏതൊക്കെയെന്ന് ബോധ്യപ്പെടുത്തി. പ്രധാനധ്യാപിക ശ്രീമതി ഉഷ വടക്കമ്പത്ത് സ്വാഗതവും സീനിയർ അസിസ്റ്റന്റ് ശ്രീമതി ശാലിനി കെ നന്ദിയും പറഞ്ഞു
വായനാദിനം

19-06-2025 വ്യാഴാഴ്ച 2മണിക്ക് പടന്നക്കാട് ജി എൽ പി സ്കൂളിന്റെ വായനാമാസാചരണം റിട്ടയേർഡ് അദ്ധ്യാപകനും പയ്യന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗവുമായ ശ്രീ വി വി ചന്ദ്രശേഖരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.വായനയുടെ പ്രധാന്യത്തെക്കുറിച്ചും പി എൻ പണിക്കരെക്കുറിച്ചും വിശദീകരിച്ചു. വായനാദിന പ്രതിജ്ഞ ചൊല്ലി. പ്രധാനധ്യാപിക ശ്രീമതി ഉഷ ടീച്ചർ സ്വാഗതവും, എസ് ആർ ജി കൺവീനർ ശ്രീമതി ശ്രീജ ടി വി നന്ദിയും പറഞ്ഞു.

വായനാമാസാചരണം-പുസ്തക പരിചയം
20-06-2025 വെളളിയാഴ്ച 11മണിക്ക് വായനാമാസാചരണവുമായി ബന്ധപ്പെട്ട് പുസ്തക പരിചയം നടന്നു .ജനമൈത്രി പോലീസ് ഓഫീസറും നായനാർ സ്മാരക വായനാശാല പ്രസിഡന്റുമായ ശ്രീ പ്രമോദ് ടി വി 1 മുതൽ 4 വരെ ക്ലാസ്സുകളി ലെ മുഴുവൻ കുട്ടികൾക്കും പുസ്തക പരിചയം നടത്തി. ലൈബ്രറിയിൽ ഏതോക്കെ തര ത്തിലുള്ള പുസ്തകങ്ങൾ ഉണ്ടെന്ന് പരിചയപ്പെടുത്തി. പ്രധാനധ്യാപിക ശ്രീമതി ഉഷ ടീച്ചർ സ്വാഗതവും എസ് ആർ ജി കൺവീനർ ശ്രീമതി ശ്രീജ ടി വി നന്ദിയും പറഞ്ഞു.
ക്ലാസ് പി ടി എ യോഗങ്ങളിൽ അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം.
ജൂൺ മാസത്തെ ക്ലാസ് പിടിഎ യോഗങ്ങൾ നടന്നു
1മുതൽ4വരെക്ലാസ്സുകളിൽവ്യത്യസ്തദിവസങ്ങളിലായാണ് സി പി ടി എയോഗങ്ങൾസംഘടിപ്പിച്ചത് ക്ലാസ് തല അക്കാദമിക്ക് മാസ്റ്റർ പ്ലാനിന്റെ പ്രകാശനവുംനടന്നു ഒന്നാംക്ലാസിന്റെസിപിടിഎയോഗത്തിൽസിആർസികോഡിനേറ്റർമാരായ ശ്രീജ കെ വി ,നിഷ എന്നിവർ പങ്കെടുത്തു ഒന്നാം ക്ലാസിലെ പ്രത്യേകപിൻതുണാപ്രവർത്തനങ്ങളെ കുറിച്ച് രക്ഷിതാക്കളുമായി സംവദിച്ചു.സ്കൂളിൻ്റെപൊതുകാര്യങ്ങളുംമുഴുവൻരക്ഷിതാക്കളും സി പിടിഎയോഗങ്ങളിൽനിർബന്ധമായുംപങ്കെടുക്കേണ്ടതിന്റെആവശ്യകതയെ കുറിച്ചുംഹെഡ്മിസ്ട്രസ് ഉഷ ടീച്ചർ വിശദീകരിച്ചു. ക്ലാസ് പിടിഎ കമ്മിറ്റിതെരഞ്ഞെടുപ്പും നടന്നു.
നാട്ടിലെഗ്രന്ഥാലയത്തിലേക്ക് കുട്ടിക്കൂട്ടം
പടന്നക്കാട് ഗവൺമെൻറ് എൽ പി സ്കൂളിൽ വായനമാസാചരണത്തിന്റെ ഭാഗമായിവിദ്യാരംഗംകലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ നാലാം ക്ലാസിലെ കുട്ടികൾ ഒഴിഞ്ഞവളപ്പ് ഇ കെ നായനാർ സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം സന്ദർശിച്ചു ഗ്രന്ഥാലയത്തിലെ പുസ്തകങ്ങൾ പരിചയപ്പെട്ടു ഗ്രന്ഥശാലയുടെ പ്രവർത്തനങ്ങൾ നേരിട്ട് കണ്ട് മനസ്സിലാക്കി .
ഗ്രന്ഥാലയം പ്രസിഡണ്ട് കെ പ്രമോദ് ,ലൈബ്രേറിയൻ സജിത പി വി, വനിതാവേദി പ്രവർത്തകർ എന്നിവർ കുട്ടികൾക്കായി പുസ്തകലോകം തുറന്നു കൊടുത്തു .സ്കൂൾ ഹെഡ്മിസ്ട്രസ് ഉഷ ടീച്ചർ, ലസിത ടീച്ചർ, സഫീന ടീച്ചർ, പിടിഎ വൈസ് പ്രസിഡണ്ട് രാജേഷ് കെ,മദർ പി ടി എ പ്രസിഡണ്ട് ബേബി വിനോദ് ,വിദ്യാരംഗം കലാസാഹിത്യവേദി സെക്രട്ടറി ശിവാനി സുരേന്ദ്രൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി സ്നേഹസമ്മാനങ്ങളും നൽകിയാണ് ലൈബ്രറി ഭാരവാഹികളും വനിതാവേദി പ്രവർത്തകരും കുട്ടികളെ യാത്രയാക്കിയത്
അമ്മ വായനയ്ക്ക് തുടക്കം കുറിച്ചു
പടന്നക്കാട് ഗവൺമെൻറ് എൽ പി സ്കൂളിൽ വായനാമാസാചരണത്തിന്റെ ഭാഗമായി കുട്ടികളുടെ വായനയോടൊപ്പം രക്ഷിതാക്കളുടെ വായനയെ പ്രോത്സാഹിപ്പിക്കാനായി അമ്മ വായന പദ്ധതി ആരംഭിച്ചു ആഴ്ചയിൽ ഒരു നിശ്ചിത ദിവസം അമ്മമാർ സ്കൂളിൽ എത്തി ലൈബ്രറി പുസ്തകങ്ങൾ എടുക്കുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട് അമ്മമാരുടെ പുസ്തക പരിചയം വായനാക്കുറിപ്പ് പതിപ്പ് പ്രകാശനം എന്നിവയും സംഘടിപ്പിക്കുമെന്ന്
സ്കൂൾ ലൈബ്രറി ചുമതലയുള്ള ബേബി റെയ്ച്ചൽ ടീച്ചർ അറിയിച്ചു
അന്താരാഷ്ട്ര യോഗ ദിനം
ജൂൺ21 അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഭാഗമായി ജൂൺ24ന് പ്രമുഖ യോഗ പരിശീലകൻ സന്തോഷ് ഒഴിഞ്ഞവളപ്പിന്റെ നേതൃത്വത്തിൽയോഗ ക്ലാസ്സും യോഗ പരിശീലനവും സംഘടിപ്പിച്ചു. നിത്യജീവിതത്തിൽ യോഗയുടെ ആവശ്യകതയും പ്രാധാന്യവും കുഞ്ഞു മനസ്സിലെത്തിക്കാൻ യോഗക്ലാസിലൂടെ സാധിച്ചു. തുടർന്ന് നടന്ന യോഗ പരിശീലനത്തിൽ ലഘുവ്യായാമമുറകളും ശ്വസന ക്രമങ്ങളും ലഘു വായ ചില യോഗാസനങ്ങളും പരിശീലിപ്പിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി ഉഷ വടക്കമ്പത്ത് സ്വാഗതവും ശ്രീമതി ശാലിനി കെ നന്ദിയും പറഞ്ഞു.
ലോക മയക്കു മരുന്ന് വിരുദ്ധ ദിനം
20-06-2025 വെളളിയാഴ്ച 10മണിക്ക് ലഹരി വിരുദ്ധബോധവൽക്കരണ ക്ലാസ് നടന്നു. ജന മൈത്രി പോലീസ് ഓഫീസർ ശ്രീ പ്രമോദ് ടി വി 1 മുതൽ 4 വരെ ക്ലാസ്സുകളിലെ മുഴുവൻ കുട്ടികൾ ക്കും ക്ലാസ്സ് നൽകി. മദ്യം,മയക്കുമരുന്ന്,പുകയില പോലുള്ള ലഹരി വസ്തുക്കൾ ഒഴിവാക്കേണ്ടുന്നതി ന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി. പ്രധാനധ്യാപിക ശ്രീമതി ഉഷ ടീച്ചർ സ്വാഗതവും ,എസ് .ആർ. ജി കൺവീനർ ശ്രീമതി ശ്രീജ ടി വി നന്ദിയും പറഞ്ഞു
അവധിക്കാലപ്രവർത്തനങ്ങൾക്ക് അംഗീകാരവു മായി
ഗവൺമെൻറ്എൽപിസ്കൂൾവിദ്യാർത്ഥികൾ2024-25അധ്യയനവർഷത്തെമധ്യവേനലാവധിക്കാലംകളികൾക്കിടയിലും ഒരല്പം വായനയ്ക‘.സ്കൂൾഅസംബ്ലിയിൽ വെച്ച് നൽകിയ സമ്മാനങ്ങളുംഅനുമോദനവും ഏറ്റുവാങ്ങിയ വിദ്യാർത്ഥികൾ ഏറെസന്തോഷത്തിലായിരുന്നു അവരുടെതുടർപഠനപ്രവർത്തനങ്ങൾക്ക് അതൊരു പ്രചോദനവും കരുത്തുമായി മാറട്ടെ എന്ന് ഹെഡ്മിസ്ട്രസ് ആശംസിച്ചു.
അൻവിദ്കൃഷ്ണസ്കൂളിൻ്റെ അഭിമാനതാരമായി
വായനാമാസാചരണത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് നെഹ്റു കോളേജ് സംഘടിപ്പിച്ച കേട്ടെഴുത്ത് മത്സരത്തിൽ ജി എൽ പി സ്കൂൾ പടന്നക്കാടിലെ മൂന്നാം ക്ലാസുകാരൻ അൻവിദ്കൃഷ്ണ മൂന്നാം സ്ഥാനം നേടി സ്കൂളിൻ്റെ അഭിമാനതാരമായി.
നിരവധി കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ സമ്മാനം നേടിയ അവിദ്കൃഷ്ണയെ പ്രധാനാധ്യാപിക സ്കൂൾ അസംബ്ലിയിൽ അഭിനന്ദിച്ചു
ജൂൺ 26
ലോക മയക്കു മരുന്ന് വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട പ്രത്യേക അസംബ്ലി നടന്നു. മുഖ്യമന്ത്രിയുടെ സന്ദേശം ശ്രീമതി ശ്രീജ ടി വി വായിച്ച് അവതരിപ്പിച്ചു. തുടർന്ന് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി.സുംബ ഡാൻസ് കുട്ടികൾ അവതരിപ്പിച്ചു.
ആന്റി റാബിസ് ബോധവൽക്കരണം
ജൂൺ 30ന് പ്രത്യേക അസംബ്ലി കൂടി പ്രധാനധ്യാപിക ശ്രീമതി ഉഷ വടക്കമ്പത്തിന്റെ നേതൃത്വത്തിൽ ആന്റി റാബിസ് ബോധവൽക്കരണം നടത്തി.
പിറന്നാൾമധുരംആസ്വദിച്ച് കുട്ടികൾ
പടന്നക്കാട് ഗവൺമെൻറ് എൽ പി സ്കൂളിലെ രണ്ട് ബി ക്ലാസ്സിൽ പഠിക്കുന്ന ആരുഷിന്റെ പിറന്നാളിന് സ്കൂളിലെ മുഴുവൻ കുട്ടികൾക്കുംപാൽപ്പായസം നൽകിയാണ് ആഘോഷിച്ചത്.
ക്ലാസ് ലൈബ്രറിയിലേക്ക് പുസ്തകങ്ങളും കൂട്ടുകാർക്ക് പെൻസിലും നൽകി പിറന്നാൾ സന്തോഷം പങ്കുവെച്ചു
വിജയോത്സവം 2025
പടന്നക്കാട് ജി എൽ പി സ്കൂളിന്റെ വിജയോത്സവം ജൂലൈ 15 ചൊവ്വാഴ്ച നടന്നു. ഹെഡ്‌മിസ്ട്രസ് ശ്രീമതി ഉഷ വടക്കമ്പത്ത് സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡൻറ് ശ്രീ.അനിൽകുമാർ അധ്യക്ഷത വഹിച്ചു.കാഞ്ഞങ്ങാട് നഗരസഭ അധ്യക്ഷ ശ്രീമതി കെ വി സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു.എൽ എസ്എസ് വിജയികൾക്ക് അനുമോദനം നൽകി.മുഖ്യാതിഥിയായ വാർഡ് കൗൺസിലർ ശ്രീമതി ഹസീന റസാഖ് എൽ എസ് എസ് പരീക്ഷയെഴുതിയ മുഴുവൻ കുട്ടി കൾക്കും സമ്മാനദാനം നൽകി.എം പി ടിഎ പ്രസിഡൻറ് ശ്രീമതി ബേബി വിനോദ്, പി ടി എ വൈസ് പ്രസിഡൻറ് ശ്രീ രാജേഷ് കെ എന്നിവർ ആശംസ കൾ അർപ്പിച്ചു.എസ് ആർ ജി കൺവീനർ ശ്രീമതി ശ്രീജ ടീ വി നന്ദി പറഞ്ഞു.
ചാന്ദ്രദിനം - ജുലായ് 21
വിവിധ �രി�ാടികന]ാടുകൂടി &ാന്ദ്രദിനം ആഘാഷിച്ചു.പ്രധാനധ്യ�ിക ശ്രീമതി
ഉഷ വടക്കമ്പത്ത് &ാന്ദ്രദിന�രി�ാടികൾ ഉദ്ഘാടനം സെ&യ്തു.ക്ലാസ്സുക]ിൽ ക്വി�്
മത്സരവും �തിപ്പ് നിർമാണവും പ്രത്യേക അ�ംബ്ലിയും നടന്നു.ആദ്യ &ാന്ദ്ര യാത്ര,
ഇന്ത്യയുടെ &ാന്ദ്ര ദൗത്യങ്ങൾ , &ാന്ദ്രയാത്രികർ എന്നിവയുടെ പ്രദർശനം നടന്നു
പ്രവൃത്തിപരിചയ മേള -സ്കൂൾതലം
2025-26 വർഷത്തെ പടന്നക്കാട് ജി എൽ പി സ്കൂളിന്റെ പ്രവൃത്തിപരിചയ മേള
ആഗസ്ത്13 ബുധനാഴ്ച 130 ന് നടന്നു.പേപ്പർ ക്രാഫ്റ്റ്,വെജിറ്റബിൾ പ്രിൻറിങ്ങ്,ക്ലേ മോഡലിങ്ങ്.ബിഡ്സ് വർക്ക്,ഫാബ്രിക് പെയിൻറിങ്ങ് തുടങ്ങിയ ഇനങ്ങളിൽ മത്സരങ്ങൾ നടന്നു.
സ്വാതന്ത്ര്യദിനാഘോഷം
2025-26 വർഷത്തെ പടന്നക്കാട് ജി എൽ പി സ്കൂളിന്റെ സ്വാതന്ത്ര്യദിനാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി.9.30 ന് പ്രധാനധ്യാപിക ശ്രീമതി ഉഷ വടക്കമ്പത്ത് ദേശീയ പതാക ഉയർത്തി.പതാകാഗാനം ആലപിച്ചു.തുടർന്ന് പി ടി എ പ്രസിഡന്റ് ശ്രീ അനിൽ കുമാറിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വാർഡ് കൗൺസിലർ ശ്രീമതി ഹസീന റസാഖ് സ്വാതന്ത്ര്യദിനാ ഘോഷം ഉദ്ഘാടനം ചെയ്തു. എം പി ടി എ പ്രസിഡന്റ് ശ്രീമതി മൃദുല, എസ് എം സി വൈസ് ചെയർമാൻ ശ്രീമതി സുലത,പി ടി എ വൈസ് പ്രസിഡന്റ് ശ്രീ ഹരീഷ് എന്നിവർ സംസാരിച്ചു. പ്രീപ്രൈമറി മുതൽ നാലാം ക്ലാസ്സുവരെ ഉള്ള കുട്ടികൾ പ്രസംഗം, ദേശഭക്തി ഗാനം എന്നിവ അവതരിപ്പിച്ചു.മൂന്നാം തരത്തിലെ കുട്ടികൾ ഡിസ്പ്ലേ അവതരിപ്പിച്ചു.
പ്രീപ്രൈമറി കുട്ടികൾ ദേശീയ നേതാക്കളുടെ വേഷത്തിലെത്തി പരിചയപ്പെടുത്തി. സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് പ്രധാനധ്യാപിക ഉഷ വടക്കമ്പത്ത് രചിച്ച് ശ്രീമതി ശ്രീജ ചക്കരേൻ പാടിയ സുദിനം സ്വാതന്ത്ര്യദിനം എന്ന ഗാനത്തിന്റെ ദൃശ്യാവിഷ്ക്കാരം നാലാം തരത്തിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ചു. 2എ ക്ലാസ്സിലെ കുട്ടികൾ എന്റെ നാട് - എന്ന ദേശഭക്തിഗാനത്തിന് ചുവടു വച്ചു. പ്രീപ്രൈമറി കുട്ടികൾ ദേശഭക്തി ഗാനത്തിന് ചുവട് വെച്ചു. രക്ഷിതാക്കൾക്ക് സ്വാതന്ത്ര്യദിന ക്വിസ് നടത്തി.പായസവിതരണം നടത്തി
ക്ലാസ്റൂം ഏസ് ലാബ് - പഠനോപകരണ നിർമ്മാണ ശില്പശാല
സ്റ്റാർസ് പദ്ധതിയുടെ ഭാഗമായുള്ള ക്ലാസ്റൂം ഏസ് ലാബ് എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് ജുലായ് 26 ന് ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ 3, 4 ക്ലാസുകളിലേക്കായി പഠനോപകരണ നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു ഹോസ്ദുർഗ് ബി ആർ സി. ബി പി സി ശ്രീ സനൽ കുമാർ വെള്ളുവ ശില്പശാല ഉദ്ഘാടനം ചെയ്തു.ഹോസ്ദുർഗ് ബി ആർ സി കോഡിനേറ്റർമാർ,സ്പെഷൽ എഡ്യുക്കേറ്റേർസ്, രക്ഷിതാക്കൾ ,അധ്യാപകർ എന്നിവർ പഠനോപകരണ നിർമ്മാണ ശില്പശാലയിൽ പങ്കാളികളായി.
ഓണാഘോഷം -2025 (ആഗസ്ത് 29)
പടന്നക്കാട് ജി എൽ പി സ്കൂളിന്റെ ഓണാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു.ക്ളാസുകളിൽ കുട്ടികൾ ഒരുക്കിയ പൂക്കളങ്ങൾ മാവേലി സന്ദർശിച്ചു.തുടർന്ന്കുട്ടികൾക്കുള്ള മത്സരങ്ങൾ നടന്നു.പി ടി എ യുടെ സഹായത്തോടെ ഓണസദ്യ ഒരുക്കി. രക്ഷിതാക്കൾക്ക് കസേര കളി മത്സരം നടന്നു.വാർഡ് കൗൺസിലർ ശ്രീമതി ഹസീന റസാഖ് സമ്മാനങ്ങൾ വിതരണം ചെയ്തു
സ്കൂൾ കലോത്സവം 2025
2025-26 വർഷത്തെ പടന്നക്കാട് ജി എൽ പി സ്കൂളിന്റെ സ്കൂൾ കലോത്സവം സെപ്തംബർ 18,19 തീയതികളിൽ നടന്നു. സെപ്തംബർ 18 ന് സ് റ്റേജിതര മത്സരങ്ങളും19 ന് സ് റ്റേജിനങ്ങളും നടന്നു.
സ്കൂൾകായിക മേള 2025
2025-26 വർഷത്തെ പടന്നക്കാട് ജി എൽ പി സ്കൂളിന്റെ സ്കൂൾ കായിക മേള സെപ്തംബർ 24 ബുധനാഴ്ച നടന്നു.എൽ പി മിനി,എൽ പി കിഡീസ് വിഭാഗങ്ങളിൽ മത്സരങ്ങൾ നടന്നു.
ക്ലാസ് റൂം ആസ് ലാബ് ഉദ്ഘാടനം
എസ് എസ് കെ യുടെയും സ്റ്റാർസ് പദ്ധതിയുടെയും ഭാഗമായി ഒരുക്കിയ ക്ലാസ് റൂം ആസ് ലാബിന്റെ ഉദ്ഘാടനം കാഞ്ഞങ്ങാട് നഗരസഭാ അധ്യക്ഷ ശ്രീമതി സുജാത ടീച്ചർ നിർവഹിച്ചു.4 ക്ലാസ്സുകളിലായി ഗണിത ലാബ്( ഗണിതം മധുരം ), മലയാളം ലാബ് (അക്ഷരച്ചെപ്പ് ), സയൻസ് ലാബ് (വിസ്മയലോകം ), ഇംഗ്ലീഷ് ലാബ് (ഇംഗ്ലീഷ് വേൾഡ് )എന്നിവ ഒരുക്കി.ഉദ്ഘാടന ചടങ്ങിൽ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ ശ്രീ അനീശൻ, ആരോഗ്യകാര്യ സ്ഥിരസമിതി അധ്യക്ഷ ശ്രീമതി സരസ്വതി, കൗൺസിലർ ശ്രീമതി ഫൗസിയ,ഡി പി സി ശ്രീ ബിജു സാർ, , എന്നിവർ പങ്കെടുത്തു.ബിപിസി ശ്രീ സനൽകുമാർ വെള്ളുവ ക്ലാസ് റൂം ആസ് ലാബ് പദ്ധതി വിശദീകരിച്ചു. വാർഡ് കൗൺസിലർ ശ്രീമതി ഹസീന റസാഖ് ശാസ്ത്രമേളയിലെ വിജയികൾക്കുള്ള ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.
ബി ആർ സി കോഡിനേറ്റർ ശ്രീമതി ശ്രീജ,പി ടി എ പ്രസിഡന്റ് ശ്രീ അനിൽകുമാർ എസ് എം സി ചെയർമാൻ ശ്രീ രാജേഷ്, മദർ പിടിഎ പ്രസിഡന്റ് ശ്രീമതി മൃദുല എന്നിവർ ആശംസകൾ അർപ്പിച്ചു.പ്രധാനധ്യാപിക ശ്രീമതി ഉഷ വടക്കമ്പത്ത് സ്വാഗതവും എസ് ആർ ജി കൺവീനർ ശ്രീമതി ശ്രീജ നന്ദിയും പറഞ്ഞു
നവംബർ 1 കേരളപ്പിറവി ദിനം
നവംമ്പർ ഒന്ന് കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി നടന്നു. ചിരാതുകൾ കൊണ്ട് കേരള ഭൂപടം നിർമ്മിച്ച് പ്രധാനാധ്യാപിക ശ്രീമതി ഉഷ വടക്കമ്പത്ത് തിരി തെളിയിക്കുകയും കേരളപ്പിറവി ദിന പ്രാധാന്യം വിശദീകരിക്കുകയും ചെയ്തു.കേരളപ്പിറവി ദിന പാട്ട്, പ്രസംഗം എന്നിവ കുട്ടികൾ അവതരിപ്പിച്ചു. കേരനിരകളാടും എന്ന ഗാനത്തിന്റെ നൃത്താവിഷ്കാരം നടന്നു. ശ്രീമതി ശ്രീജ ടീച്ചർ ഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കേരളപ്പിറവി ദിന പതിപ്പ് പ്രകാശനം ചെയ്തു.