ഡെങ്കി പനിയും ചിക്കുൻ ഗുനിയും
അയ്യോ പനിയത് ഉലകിൽ സുലഭം
നിപയുമെത്തി പേടിപനിയായി
ആധികൾ വ്യാധികൾ പലതരമായി
ചൈനയിൽ നിന്നൊരു
കുഞ്ഞൊരു വൈറസ്
കണ്ണുമുരുട്ടി കയ്യിൽ കയറി
ലോകത്താകെ ഉറഞ്ഞു തുള്ളി.
ലോക്ഡൗണായി ലോകവുമപോൾ
ലാത്തിയെടുത്തു പോലീസേമാൻ
വീട്ടിലിരിക്കു വീട്ടിലിരിക്കു
പേടി വേണ്ട ജാഗ്രത വേണം
ഓടിയെത്തി ഡോക്ടർ മാരും
സോപ്പിൽ പതച് സോപ്പിട്ട് നിർത്താം
ഇത്തിരിയകലാം ഒരുമയുമായി
ജാഗ്രതയോടെ നിന്നു തുരത്താം