ജിഎൽപിഎസ് നീലേശ്വരം/അക്ഷരവൃക്ഷം/ കേരള മാതൃക

Schoolwiki സംരംഭത്തിൽ നിന്ന്
കേരള മാതൃക

  
കൊറോണയെന്നൊരു വൈറസ് രോഗം
പടർന്നുവല്ലോ നമ്മുടെ നാട്ടിൽ
മരുന്നില്ലല്ലോ ഇതിനെ തടയാൻ
പാലിക്കേണം കരുതലുകൾ
വുഹാനിൽ നിന്നു പുറത്തേക്കായി
പടർന്നു കേറി ലോകത്താകെ
കൈകൾ കഴുകീം മാസ്ക് ധരിച്ചും
തടയാൻ കഴിയും കോവിഡിനെ
പാലിച്ചീടാം അകലം നമ്മൾ
ഓരോരുത്തരുമായിട്ട്
മരണമടഞ്ഞു ലക്ഷങ്ങൾ
ഭയന്നു വിറച്ചു നാടാകെ
പൊരുതി നമ്മൾ ഇന്ത്യക്കാർ
വൈറസിനെ തുരത്താനായ്
ലക്‌ഷ്യം നമ്മൾ നേടീടും
പേടിച്ചോടും ഈ വൈറസ്
നമ്മുടെ നാട് കേരള നാട്
മാതൃകയായി ലോകത്താകെ
പ്രതിരോധം നാം തീർത്തല്ലോ
മഹാമാരിയെ തീർത്തീടാൻ
വിജയിച്ചീടും നമ്മുടെ നാട്
പേടിച്ചോടും ഈ രോഗം ...

NEHA SUNIL
3 C ജിഎൽപിഎസ് നീലേശ്വരം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത