അതിജീവനം

ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ
കൊറോണയെന്ന മഹാമാരി
വന്നൂ ജീവനു ദുരിതമേകി
എങ്ങും മരണഭയം മാത്രം
മദ്ധ്യവേനലവധിക്കാലം
കുട്ടികൾ ആർത്തു രസിക്കുന്നേരം
ഇന്നോ ഞങ്ങൾ വിഷമിച്ചിരിപ്പൂ
വിഷുവുമില്ല കളിയുമില്ല
കൂട്ടുകാർ തീരെ വരാറുമില്ല
പൂവുകൾ തോറും പാറി നടക്കും
തേൻ നുകരും പൂമ്പാറ്റകളും
ഛിൽഛിൽ കരയും അണ്ണാൻ കുഞ്ഞും
കാ കാ കരയും കാക്കമ്മയ്ക്കും
കൂ കൂ പാടും കുയിലമ്മയ്ക്കും
എങ്ങും സന്തോഷം മാത്രം
കൊറോണ മനുഷ്യജീവനു മാത്രം
ഭീഷണിയായി ഈ ലോകത്തിൽ
നാശം വിതയ്ക്കും നേരം
എങ്കിലും നമ്മൾ തളരില്ല
കരുതലോടെ പ്രതിരോധിക്കാം
നമുക്കു നമ്മുടെ നാടിനു വേണ്ടി.....

ദിയ പി
2 C ജി.എൽ.പി.എസ്.നീലേശ്വരം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത