ജിഎൽപിഎസ് കീക്കാംകോട്ട്/അക്ഷരവൃക്ഷം/ ബലൂൺ

Schoolwiki സംരംഭത്തിൽ നിന്ന്
ബലൂൺ

ബലൂൺ കുട്ടിയോടൊപ്പം കളിച്ചും സംസാരിച്ചും കുന്നിൻ പുറത്ത് നടന്നു.പക്ഷേ.... പെട്ടന്ന്..... വലിയ കാറ്റ് വന്നു.കട്ടിയുടെ കയ്യിൽ നിന്നും ബലൂൺ പറന്നുയർന്നു.ഉയരങ്ങളിലേക്ക് പോകുന്തോറും ബലൂൺ ഉറക്കെ കരഞ്ഞു... അയോ! രക്ഷിക്കണേ.... രക്ഷിക്കണേ.... കട്ടിക്ക് സങ്കടമായി... അവനും കരയാൻ തുടങ്ങി... അവൻ ബലൂണിനെ ലക്ഷ്യമാക്കി അതിനു പിറകെ ഓടി... എന്നാൽ കുന്നിൻ മുകളിൽ നിന്നും ബലൂൺ താഴ്‌വാരത്തിലേക്ക് വീണു. അയ്യോ! ബലൂൺ കുറ്റിക്കാട്ടിലെങ്ങാനും വീഴുമോ.... അവൻ ഭയപ്പെട്ടു.പിന്നീട് ആ ബലൂൺ എവിടെ പോയെന്ന് അവന് കാണാൻ സാധിച്ചില്ല. പിന്നീട് അവൻ വിഷമത്തോടെ വീട്ടിലേക്ക് നടന്നു. അവൻ്റെ മനസിൽ നിറയെ ബലൂണിനെ കുറിച്ചുള്ള ചിന്തകളായിരുന്നു. കുന്നിൻ്റെ താഴ് വരയിറങ്ങിയപ്പോൾ അവൻ്റെ കാതിൽ ഒരു നിലവിളി മുഴങ്ങി. അതെ... അത് തൻ്റെ ബലൂണാണ് അവൻ ആവേശത്തോടെ ശബ്ദം കേട്ട സ്ഥലത്തേക്കോടി. അവൻ അവിടെയെല്ലാം ചുറ്റി തിരഞ്ഞു. എന്നാൽ കുട്ടിക്കവിടെ കാണാൻ സാധിച്ചത് പൊട്ടിയ ബലൂണിൻ്റെ കഷ്ണങ്ങൾ മാത്രമാണ്. അവൻ അത് കൈകളിലെടുത്തു. കുറേ നേരം വിഷമത്തോടെ അതിനെ നോക്കി ...ശേഷം നിരാശയോടെ വീട്ടിലേക്ക് മടങ്ങി... മനസിനുള്ളിൽ ബലൂണോളം വലിയ വിഷമത്തോടെ....!


ദിയ പ്രസാദ്
4 A ജിഎൽപിഎസ് കീക്കാംകോട്ട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ