ജിഎൽപിഎസ് കീക്കാംകോട്ട്/അക്ഷരവൃക്ഷം/ അവിചാരിതം

Schoolwiki സംരംഭത്തിൽ നിന്ന്
അവിചാരിതം

പാഠഭാഗങ്ങൾ കഴിഞ്ഞുവെന്നാൽ
കൊല്ലപ്പരിക്ഷയ്ക്കു സമയമായി
കൂട്ടുകാർ വീട്ടുകാർ ടീച്ചർമാരും
 സ്കൂൾ വരാന്തയിൽ ഒത്തുകൂടി
കൊല്ലപരിക്ഷ കഴിഞ്ഞപാടെ
വാർഷികാഘോഷം നടത്തിടുവാൻ
ആഘോഷം കെങ്കേമമാക്കുവാനായ്
നാട്ടുകാരെല്ലാരും സംഘടിച്ചു
ആകസമികമായി രോഗബാധ
കൊറോണയെന്നൊരു മഹാമാരി
ചൈനയിൽ വന്നു മരണം വിതച്ചത്
കാട്ടുതീ പോലെ പരന്ന 'വാർത്ത
എല്ലാ പ്രതിക്ഷയും മാറ്റി നിർത്തി
ലോക്ക് ഡൌൺആയി മാറിരാജ്യം
സോപ്പു 'പയോഗിച്ച് കൈകഴുകി
വിട്ടിൽതന്നെ കഴിയുകനാം
കൊറൊണാ മാരിയെ ചെറുക്കുക നാം.

അനന്യ കെ
4 A ജിഎൽപിഎസ് കീക്കാംകോട്ട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത