ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/ക്ലബ്ബുകൾ/ഹിന്ദി ക്ലബ്
ലോക ഹിന്ദി ദിനാചരണം
10/01/2023
ചെറുപുഴ യുപി സ്കൂളിൽ ലോക ഹിന്ദി ദിനാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഹിന്ദി മൊഞ്ചിന്റെ നേതൃത്വത്തിൽ ആയിരുന്നു ദിനാചരണം സംഘടിപ്പിച്ചത്. ഹിന്ദി അസംബ്ലി, കഥ പറയൽ, പുതുവർഷ കലണ്ടർ നിർമ്മിച്ച് പ്രകാശനം ചെയ്യൽ, സുരലി ഹിന്ദി ഉത്സവം, ഹിന്ദി കരോക്കെ ഗാനാലപനം, നൃത്ത നൃത്യങ്ങൾ എന്നിങ്ങനെ വിവിധ കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. സീനിയർ അസിസ്റ്റൻറ് സത്യവതി കെ, ഹിന്ദി അധ്യാപകരായ പി ലീന,ഷീന സി കെ , വിദ്യാർത്ഥികളായ ശ്രീലക്ഷ്മി കെ, ദേവനന്ദ സന്തോഷ്, ആൻഡ്രൂസ് ഫിലിപ്പ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
സുരീലി ഹിന്ദി ഉത്സവ്-2022
ജെ എം യുപി സ്‌കൂളിൽ വിവിധ പരിപാടികളോടെ സുരീലി ഹിന്ദി ഉത്സവ് സംഘടിപ്പിച്ചു.
സ്‌കൂളിൽ വിവിധ പരിപാടികളോടെ സുരീലി ഹിന്ദി ഉത്സവ് സംഘടിപ്പിച്ചു. പ്രധാന അധ്യാപകൻ പി എൻ ഉണ്ണികൃഷ്ണൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികളിൽ ഹിന്ദി ഭാഷയിൽ താല്പര്യം ഉണ്ടാക്കാനും, ഹിന്ദി ഭാഷയിലേക്ക് ആകർഷിച്ചു കൊണ്ട് എളുപ്പത്തിൽ ഹിന്ദി പഠിക്കാനുളള സാഹചര്യം ഒരുക്കുക എന്നതാണ് സുരീലി ഹിന്ദി ഉത്സവത്തിന്റെ പ്രധാന ലക്ഷ്യം. കവിതാലാപനം, ചിത്രരചന എന്നിങ്ങനെയുള്ള കുട്ടികളിലെ സർഗവാസനകളെ കണ്ടെത്തി പരിപോഷിപ്പിക്കാൻ ഉതകുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.