ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/ക്ലബ്ബുകൾ/പരിസ്ഥിതി ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

ചെറുപുഴ ജെഎം യുപി സ്കൂളിൽ പരിസ്ഥിതി ദിനാചരണം

05/06/2023

കുട്ടികൾ തയ്യാറാക്കിയ പരിസ്ഥിതി സന്ദേശ നാടകം, പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണ ഡോക്യുമെൻററി, വിത്ത് വിതരണം, പിറന്നാൾ സമ്മാനമായി സ്കൂളിന് ഒരു പൂച്ചെടി, എന്നീ പരിപാടികൾ സംഘടിപ്പിച്ചു. പ്രധാനാധ്യാപകൻ പി.എൻ. ഉണ്ണികൃഷ്ണൻ, ടി.പി. പ്രഭാകരൻ, ഷീന, വി.വി. അജയകുമാർ, ഇ.ജയചന്ദ്രൻ, ചെറുപുഴ വായനശാലാ പ്രതിനിധികളായ ബേബി മുകളേൽ, കുഞ്ഞിക്കണ്ണൻ എന്നിവർ നേതൃത്വം നൽകി.

സ്നേഹസമ്മാനവും ഓണക്കോടിയുമായി പരിസ്ഥിതി ക്ലബ് അംഗങ്ങൾ

27/08/2022

പരിസ്ഥിതി ക്ലബ്ബിന്റെയും പിടിഎയുടെയും സംയുക്ത ആഭിമുഖ്യത്തിൽ വാഴക്കുണ്ടം ബാലികാ ഭവനിൽ ഓണക്കോടിയും സ്നേഹസമ്മാനങ്ങളും വിതരണം ചെയ്തു. കുട്ടികൾ ഓണപ്പാട്ട് പാടിയും നൃത്തം ചെയ്തു ബാലികാ ഭാവനിലെ കുട്ടികളോടൊപ്പം ഓണം ആഘോഷിച്ചു.പിടിഎയുടെ സഹായത്തോടെ പരിസ്ഥിതി ക്ലബ്ബ് സ്വരൂപിച്ച സമ്മാനങ്ങൾ ബാലികാ ഭവനിലെ കുട്ടികൾ സ്നേഹത്തോടെ ഏറ്റുവാങ്ങി. വിവിധ പരിപാടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ച കുട്ടികൾക്ക് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ പി എൻ ഉണ്ണികൃഷ്ണൻ മാസ്റ്റർ സമ്മാനങ്ങളും വിതരണം ചെയ്തു.