ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/അക്ഷരവൃക്ഷം/മകന്റെ വേദന

Schoolwiki സംരംഭത്തിൽ നിന്ന്
മകന്റെ വേദന

രാജേഷ് ഒരു പ്രവാസിയാണ് . വിദേശത്തേക്കു പോയിട്ട് നാലു വർഷമായി..ഇപ്പോൾ നാട്ടിലേക്കു വരാനുളള തയ്യാറെടുപ്പിലായിരുന്നു.പെട്ടെന്നാണ് ആ മഹാമാരി പടർന്നത്.കൊറോണ കാരണം നാട്ടിൽ വരാൻ പറ്റുന്നില്ല. പെട്ടെന്നാണ് അച്ഛന് ഹൃദയാഘാതം വന്നത് . അന്ന് ലോക്ഡൗൺ ആയിരുന്നില്ല രാജേഷ് പറ്റുന്ന വിധത്തിൽ ശ്രമിച്ചു. നാട്ടിലെത്തി . എയർപോട്ടിലെ ആരോഗ്യ പ്രവർത്തകർ രാജേഷിനോട് 14 ദിവസം നിരീക്ഷണത്തിൽ കഴിയാൻ പറഞ്ഞു . നിർഭാഗ്യം കൊണ്ട് രാജേഷ് പോസിറ്റീവ് ആയി . അച്ഛനെ കാണാൻ കഴിയുന്നില്ല. പെട്ടന്ന് അച്ഛന്റെ നില ഗുരുതരം ആയി.രാജേഷ് ഒരുപാട് കരഞ്ഞു.വിദേശത്തുപോയി പണം സമ്പാദിച്ചു വരുന്ന മകനെ കാണാൻ ഏറെ കൊതിച്ചിരുന്ന അച്ഛൻ..ആ ശരീരവുമായി പോകുന്ന ആംബുലൻസ് ദൂരെ നിന്നു കാണാനേ അവനു കഴിഞ്ഞുള്ളൂ.അവൻ വേദന കടിച്ചമർത്തി.

അഭിനന്ദ്.ബി.വി.
7 സി ജാനകി മെമ്മോറിയൽ യു.പി .സ്കൂൾ, ചെറുപുഴ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ