ജയമാത യു പി എസ് മാനൂർ/അക്ഷരവൃക്ഷം/നിങ്ങൾ ഒറ്റയ്ക്കല്ല; നമ്മൾ ഒപ്പമുണ്ട്

Schoolwiki സംരംഭത്തിൽ നിന്ന്
നിങ്ങൾ ഒറ്റയ്ക്കല്ല; നമ്മൾ ഒപ്പമുണ്ട്

ലോകം മുഴുവൻ ഇന്ന് വലിയ ഭീതിയിലാണ്. കോവിഡ്-19 എന്ന മഹാമാരി പടർന്നുപിടിക്കുന്ന ഈ പശ്ചാത്തലത്തിൽ നാമോരോരുത്തരും ഭയപ്പെടുകയില്ല ചെയ്യേണ്ടത്, അതിനെ പ്രതിരോധിക്കുകയാണ് വേണ്ടത്. അതുകൂടാതെ നമ്മുടെ ശാരീരിക ആരോഗ്യവും മനസ്സിന്റെ ശക്തിയും നിലനിർത്തുകയും വേണം. മനുഷ്യന്റെ നിസ്സാരതയും നിസ്സഹായതയും ഏറെ വെളിപ്പെട്ടിരിക്കുന്ന ഒരു പ്രതിസന്ധിയാണ്. ഏതു പ്രതിസന്ധിയെയും നേരിടാൻ നാം സജ്ജരായിരിക്കണം.

നാം ഈ വൈറസിനെ പ്രതിരോധിക്കാൻ ശുചിത്വം പാലിക്കുന്നതാണ് ഏറ്റവും വലിയ കാര്യം. വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കണം. വ്യക്തിപരമായി ശരീരശുചിത്വം പാലിക്കുന്നതോടൊപ്പം ഉപയോഗിക്കുന്ന വസ്തുക്കളും ജീവിക്കുന്ന പരിസരവും മാലിന്യവിമുക്തമായിരിക്കണം. ഭക്ഷണക്രമം ആരോഗ്യകരവും, ഭക്ഷ്യവസ്തുക്കൾ വിഷരഹിതവുമായിരിക്കാൻ ശ്രദ്ധിക്കണം. ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ ജനങ്ങളിൽ നിന്നും ഒരു മീറ്റർ അകലം പാലിക്കേണ്ടതാണ്. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ടിഷ്യു പേപ്പറോ തൂവാലയോ ഉപയോഗിച്ച് രോഗം പ്രതിരോധിക്കുക. ഉപയോഗിച്ച ടിഷ്യു പേപ്പർ വേസ്റ്റ് ബിന്നിൽ നിക്ഷേപിക്കേണ്ടതാണ്. കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക. ഇവയിലൂടെയെല്ലാം നമുക്ക് ഈ വൈറസിനെ പ്രതിരോധിക്കാം.

തികച്ചും വലിയ ഒരു വിപത്തിന്റെ നടുവിലാണ് നമ്മൾ. മരണത്തെ മുഖാമുഖം കാണുന്നവർ നിരവധിയാണ്. കൊറോണ വൈറസ് പകർച്ചവ്യാധി അനേകായിരങ്ങളുടെ ജീവനെടുത്തു. അനേകർ രോഗബാധിതരാണ്. അവരിൽ അനേകരുടെ ജീവൻ അപകടത്തിലാണ്. ഇനിയും സംഭവിക്കാനിരിക്കുന്നത് എന്തെന്ന് നമുക്ക് നിശ്ചയമില്ല. സാമൂഹ്യജീവിതത്തിന്റെ താളം തെറ്റിച്ചാൽ വ്യാധി ഏറെ ദുഃഖദുരിതങ്ങൾ വിതച്ചുകഴിഞ്ഞു.

ഈ കൊറോണ വൈറസിനെ പ്രതിരോധിക്കാൻ നമുക്ക് ഒരുമിച്ച് പരിശ്രമിക്കാം. 'ഭീതി അല്ല വേണ്ടത് ജാഗ്രതയാണ് വേണ്ടത്'. പരിസരശുചിത്വവും വ്യക്തിശുചിത്വവും അതിലുപരി മാധ്യമശുചിത്വവും ആണ് വേണ്ടത്. 'നിങ്ങൾ ഒറ്റയ്ക്കല്ല നമ്മൾ ഒപ്പമുണ്ട്, നമുക്ക് ഒന്നിച്ചു പോരാടാം'.

ആൻസി ആർ എസ്
7 A ജയമാത യു പി എസ് മാനൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - ലേഖനം