എത്രയോയേറെ മനോഹാരിതയാം
ഈ ധന്യലോകമാണീ പ്രകൃതി
ലോകമാകുന്നൊരീ മണ്ണിന്റെ മാറിൽ
നൽവരം തൂകുന്നയെൻ പ്രകൃതി
മാനവരാശിക്കും പക്ഷിമൃഗാധിക്കും
എന്നെന്നും നൽവരം തൂകിനിൽക്കേ
എപ്പോഴോ എന്നെന്നോരെന്നുൾക്കാമ്പിൽ
തട്ടുന്നു പ്രകൃതിയാമമ്മതൻ രോധശബ്ദം
ഇന്നീ മനുഷ്യർക്ക് പ്രകൃതിയെയും വേണ്ട
ടാറിട്ട റോഡിന്റെ പിന്നിലാണ്
മലകൾ നികത്തി, ഫ്ലാറ്റുകൾ കെട്ടി
അതിന്റെ തിരക്കിലാണിന്നീ മനുഷ്യർ
പ്രകൃതിയുടെ മണ്ണിൽ തലചായ്ച്ചുറങ്ങീട്ട്
വന്നവഴി മറന്നീ മനുഷ്യർ
ആരാരും നോക്കാതെ ആരാലും
വേണ്ടാതെയേകയായ് തീർന്നീ പ്രകൃതി