നിത്യവും ശുചിയാവുക നാം.
നൻമ മലരുകൾ നിറക്കാം ഞാൻ.
നിത്യഹരിതമാം ഭൂവിൽ
നറുമണം പട൪ത്താം നാം.
മാലിന്യം രോഗത്തിൻ മിത്രമെന്നറിയൂ
ശുചിത്വം രോഗത്തിൻ ശത്രുവെന്നറിയൂ
നിൽക്കാം നമുക്കെന്നും വൃത്തിയോടെ
വിട൪ത്താം നമുക്കെന്നും നറു പുഞ്ചിരി
നിനക്കാതെ വന്ന വൈറസിനെ
തുരത്താം നമുക്കെന്നും ശ്രദ്ധയോടെ
കൈകൾ നിരന്തരം സോപ്പിട്ടു കഴുകാം
നല്ലപോൽ ഭക്ഷണം വെള്ളം കുടിക്കാം.
ആരോഗ്യത്തോടെ നാം പോരാടേണം
ആനന്ദമോടെ നാം വളരേണം
ആത്മ ശുചിത്വം കൈക്കൊളേളണം
ആത്മാ൪ഥമായി നാം പ്രാ൪ഥിക്കേണം.