ജമാഅത്ത് എ യു പി സ്‌ക്കൂൾ ചെമ്മനാട്/അക്ഷരവൃക്ഷം/ ..പരിസ്ഥിതി ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ശുചിത്വം
ശുചിത്വം നമ്മുടെ സംസ്കാരമാണ്. ആരോഗ്യം പോലെ തന്നെ വ്യക്തിയായാലും സമൂഹത്തിനായാലും ശുചിത്വം ഏറെ പ്രാധാന്യമുള്ളതാണ്. മാത്രമല്ല ആരോഗ്യവസ്ഥ ശുചിത്വ വസ്തുതയുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നു. ഈ പരിസര ശുചിത്വമില്ലായ്മ എങ്ങനെ സംഭവിക്കുന്നു? നമ്മുടെ ബോധനിലവാരത്തിന്റെയും കാഴ്ച പാടിന്റെയും പ്രശ്നമാണ്. ആരും കാണാതെ മാലിന്യം നിരത്തുവക്കിൽ ഇടുന്നു. വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യ വിമുക്തമായിരിക്കുന്ന അവസ്ഥായാണ് ശുചിത്വം. ആവർത്തിച്ചു വരുന്ന പകർച്ച വ്യാധികൾ നമ്മുടെ ശുചിത്വമില്ലായ്മക്ക് കിട്ടുന്ന പ്രതിഫലമാണ്. വ്യക്തിശുചിത്വം, ഗ്രഹശുചിത്വം, പരിസരശുചിത്വം സ്ഥാപനശുചിത്വം, പൊതുശുചിത്വം, സാമൂഹ്യശുചിത്വം, എന്നിവിടങ്ങളിലെല്ലാം ശുചിത്വം വേണം. സാമൂഹ്യബോധവും പൗരബോധവും ഉള്ള ഒരു സമൂഹത്തിൽ മാത്രമേ ശുചിത്വം സാധ്യമാവുകയുള്ളു. ശുചിത്വമില്ലായ്മ വായു, ജല മലിനീകരണത്തിന് ഇടയാക്കുന്നു. മാലിന്യമില്ലായ്മ ആവാസവ്യവസ്ഥയെ തകർക്കുന്നു. തൻമൂലം അവിടത്തെ സസ്യജീവജാലങ്ങളുടെ നിലനിൽപ്പ് അപകടത്തിലാകുന്നു. വിദ്യാർത്ഥികളയ നാം പരിസരശുചിത്വത്തെ കുറിച്ച് ബോധമുള്ളവരാകണം. കുമിഞ്ഞുകൂടുന്ന മാലിന്യങ്ങൾ കാരണം നമുക്ക് ധാരാളം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നു. നമ്മൾ വസിക്കുന്ന നമ്മുടെ ലോകത്തും ധാരാളം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നു. നമ്മൾ വസിക്കുന്ന നമ്മുടെ ലോകത്തും ദോഷകരമാണ്. മറ്റുള്ളവർക്ക് മാത്രമല്ല വിദ്യാർത്ഥികളായ നമുക്കും മാലിന്യങ്ങൾ ഒഴിവാക്കാൻ പറ്റും. അതിന് ആദ്യം നമ്മൾ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കണം. പ്ലാസ്റ്റിക്ക് കൊണ്ടുണ്ടാകുന്ന സാധനങ്ങൾ കഴിയുന്നതും കുറക്കണം. ഇതിനൊക്കെ പകരമായി നമ്മൾ പേപ്പർ കൊണ്ട് ബാഗുകൾ ഉണ്ടാകുക. പ്ലാസ്റ്റിക്ക് കത്തിക്കാൻ പാടില്ല. വിദ്യാർത്ഥികൾ കഴിയുമെങ്കിൽ അവരവരുടെ പഞ്ചായത്തുകലേക്ക് പ്ലാസ്റ്റിക്ക് നൽകുക. നമ്മുടെ പരിസ്ഥിതിയെ നമ്മൾ സംരക്ഷിക്കുക. പ്ലാസ്റ്റിക്ക് ഒഴിവാക്കുക എന്ന ബോധവൽകരണ ക്ലാസുകൾ നടത്തുക. പരിസ്ഥിതി ശുചിത്വത്തിനു വേണ്ടി നാം ഉണരണം. നമ്മൾ പരിസ്ഥിതിയെ സംരക്ഷിക്കാമെന്ന് പറഞ്ഞാൽ മാത്രം പോരാ. അത് പ്രാവർത്തികമാക്കണം എല്ലാ ജനങ്ങളും ഒരുമിച്ചു പ്രവർത്തിചാലെ നമ്മുടെ സുന്ദരമായ പരിസ്ഥിതിയെ മോശമാക്കുന്ന കരാളഹസ്‌തങ്ങളിൽനിന്ന് ഭൂമിക്ക് മുക്തമാകാൻ പറ്റുകയുള്ളു. അതിനു വേണ്ടി നമ്മൾ ചിന്തിക്കണം പരിശ്രമിക്കണം പ്രവർത്തിക്കണം. നമ്മുടെ ജീവിത ശൈലി ചുറ്റുമുള്ള എല്ലാത്തിനും ഉപകാരപ്രദമാകണം മൃഗങ്ങൾ, പക്ഷികൾ, പച്ചപ്പ്, എന്നവയ്ക്കെല്ലാം കുടിയാവണം ഇത്. പ്ലാസ്റ്റിക്ക് വലിച്ചെറിയാൻ പാടില്ല എന്നൊരു ദൃഢപ്രതിജ്ഞ നാം കൈക്കൊള്ളണം. വ്യവസായ ശാലകളിൽ ഖര, ദ്രാവക മാലിന്യ സംസ്കരണത്തിന് പ്രേത്യേക സംവിധാനങ്ങൾ ഒരുക്കണം. അജൈവ മാലിന്യങ്ങൾ ശേകരിക്കുന്നതിനുള്ള സംവിധാനം തദ്ദേശ ഭരണസ്ഥാപനങ്ങൾ ഏർപ്പെടുത്തണം. നിയമവ്യവസ്ഥകൾ കർശനമായി നടപ്പാക്കുകയും ലംഘികുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും വേണം. ഇനിയെന്തു വിൽക്കും മനുഷ്യർ നമ്മെയല്ലാതെ?????


ANAGHA. P
6 A ജമാഅത്ത് എ യു പി സ്‌ക്കൂൾ ചെമ്മനാട്
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം