ചോമ്പാല എം എൽ പി എസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1929 ഒരു ഓത്തുപ്പള്ളിയായി പ്രവർത്തനം ആരംഭിച്ച ഒരു സ്ഥാപനമാണ് ചോമ്പാൽ മാപ്പിള എൽ.പി.സ്കൂൾ.ശ്രീ പോക്കർ കുട്ടി സീതി എന്ന ആളാണ് ഈ സ്കൂൾ സ്ഥാപിച്ചത്.കുറെക്കാലം ഒരു ഒാത്തുപ്പള്ളിയായി ഈ സ്ഥാപനം പ്രവർത്തിച്ചു.പിന്നീട് അന്നത്തെ ചില വിദ്യാഭ്യസ തൽപരരുടെ ആവശ്യാർത്ഥം ഇത് ഒരു സ്കൂളാക്കി മാറ്റി. പ്രത്യോകിച്ച് അന്ന് മുസ്ലീം പെൺ കുട്ടികൾക്ക് രക്ഷിതാക്കൾ വിദ്യാഭ്യാസം നൽകിയിരുന്നില്ല.അക്കാരണത്താലാണ് ഇത് ഒരു സ്ക്കൂൾ ആക്കി മാറ്റിയത്.പക്ഷെ ചില പ്രത്യേക കാരണങ്ങളാൽ ഈ സ്കൂളിന് അംഗീകാരം പിൻവലിച്ചു. 1940ൽ അന്നത്തെ റേ‍ഞ്ച് ഡപ്യൂട്ടി ഇൻസ്പെക്ടർ ശ്രീ കെ.കെ.ഹാജിഹസ്സൻസാഹിബിന്റെ ഉത്സാഹപ്രകാരം ഈ സ്കൂളിന് അംഗീകാരം ലഭിച്ചു.ചോമ്പാൽ എം.എൽ.പി.യും കുന്നുമ്മക്കര എം.എൽ.പി.യും ശ്രീ വീരോളി മമ്മു എന്ന ആൾ ഏറ്റെടുത്തു.അദ്ദേഹം അന്നത്തെ സാമൂഹ്യവിദ്യഭ്യാസരംഗങ്ങളിൽ പ്രവർത്തിച്ച ഒരാൾ കൂടിയായിരുന്നു.അദ്ദേഹം കുന്നുമ്മക്കര എം.എൽ.പി.യിലാണ് പഠിച്ചത്. ആദ്യകാലത്ത് ഓലമേ‍ഞ്ഞ് തറ ചാണകം തേച്ച ഒരു കെട്ടിടമായിരുന്നു ഈ സ്ഥാപനം.പിന്നീട് ശ്രീ.മൊയ്തു മാസ്റ്ററാണ് സ്കൂൾ ഓടിട്ടത്.മൊയ്തുമാസ്റ്റർ കുറേക്കാലം ഈ സ്കുൂളിന്റെ ഹെഡ്മാസ്റ്റരായിരുന്നു.ആദ്യം ഇവിടെ ഒന്നുമുതൽ അ‍‍ഞ്ചുവരെ ക്ലാസുകൾ ഉണ്ടായിരുന്നു. പിന്നീട് അഞ്ചാം ക്ലാസ് തളളിപ്പോയി. അതിന്റെ പേരിൽ അന്നത്തെ അധ്യാപികയായിരുന്ന ശ്രീമതി സുശീല ടീച്ചർക്ക് ശമ്പളം കിട്ടിയിരുന്നില്ല.1-6-59ന് സ്ഥിരമായവർക്ക് ശമ്പളം ലഭിച്ചത്. സ്കൂളിന്റെ ഭൗതികസാഹചര്യം ഉയർത്താൻവേണ്ടി സ്കൂൾ ഇപ്പോൾ കു‍ഞ്ഞിപ്പള്ളി മദ്രസ്സാ കമ്മിറ്റി ഏറ്റെടുത്തിരിക്കുകയാണ്.അവർ ഒട്ടനവധി നല്ല പ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ട്.