ഉള്ളടക്കത്തിലേക്ക് പോവുക

ചോതാവൂർ ഈസ്റ്റ് എൽ പി എസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

മുസ്ലീം സമുദായത്തിലെ വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനു വേണ്ടി 1939-ൽ ചമ്പാട് അരയാക്കൂൽ സ്ഥാപിക്കപ്പെട്ടവിദ്യാലയമാണ് ചോതാവൂർ ഈസ്റ്റ് എൽ.പി സ്ക്കൂൾ.1939-ന് മുൻപ് കുടിപ്പള്ളിക്കുടം എന്ന നിലയിൽ കുട്ടികളെ പഠിപ്പിക്കുന്നതിന് സൗകര്യമൊരുക്കിയിരുന്നു.പള്ളിക്കണ്ടി സൂപ്പി എന്നവരാണ് സ്ക്കൂൾ ആരംഭിക്കുന്നതിന് നേത്രത്വം കൊടുത്തിരുന്നത്.ഇന്ന് അവരുടെ മരുമക്കളാണ് മാനേജർ ആയി പ്രവർത്തിക്കുന്നത്.1942-ൽ ചെറിയ കെട്ടിടത്തിലേക്ക് വിദ്യാലയം പ്രവർത്തനം മാറ്റുകയുണ്ടായി. ആ കെട്ടിടമാണ് ഘട്ടം ഘട്ടമായി ഇന്നു കാണുന്ന അടച്ചുറപ്പുള്ള കെട്ടിടമായി മാറിയത്.ഒരുകാലത്ത് മുസ്ലീം കുട്ടികൾ മാത്രം പഠിച്ചിരുന്ന വിദ്യാലയം മുസ്ലീം കലണ്ടർ പ്രകാരമാണ് പ്രവർത്തിച്ചിരുന്നത്.1987ന് ശേഷം ഇതര വിഭാഗത്തിൽപ്പെട്ട കട്ടികളെയും ചേർക്കാൻ തുടങ്ങി. 2000ത്തോടുകൂടി ജനറൽകലണ്ടറിലേക്ക് മാറ്റപ്പെട്ടു ചോതാവൂർ ഈസ്റ്റ് എൽ പി എസ്.