ചേമഞ്ചേരി യു പി എസ്/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

പ്രിയ കൂട്ടുകാരെ നമുക്കേവർക്കും അറിയാമല്ലൊ നാം ഇപ്പോൾ ഒരു മഹാമാരിയുടെ പിടിയിലാണെന്ന്. രോഗങ്ങളിൽ നിന്നും നമുക്ക് രക്ഷ വേണമല്ലൊ.... അതിനായി നാം ചെയ്യേണ്ടത് വ്യക്തി ശുചിത്വമാണ്. കൂടാതെ വീടും പരിസരവും വൃത്തിയാക്കണം. നമുക്ക് രോഗം വന്നതിന് ശേഷമോ, രോഗലക്ഷണങ്ങൾ കണ്ട് തുടങ്ങുമ്പോഴോ സ്വയം ചികിത്സ നടത്താതെ ഉടൻ തന്നെ വൈദ്യസഹായം തേടേണ്ടതാണ്. എന്റെ അറിവിൽ നമ്മുടെ പ്രായമായവർ പറഞ്ഞതനുസരിച്ച് പണ്ട് കാലങ്ങളിൽ വസൂരി, മഞ്ഞപിത്തം, പകർച്ചപ്പനി, കരപ്പൻ, വട്ടച്ചൊറി തുടങ്ങിയവയായിരുന്നു അന്നത്തെ പകർച്ചവ്യാധികൾ. അന്നത്തെ കാലത്ത് വീട്ടിലുണ്ടാക്കുന്ന ഭക്ഷണങ്ങളും പാടത്തും പറമ്പിലും ഉണ്ടാവുന്ന പച്ചക്കറികളുമായിരുന്നു കഴിച്ചിരുന്നത്. അന്ന് രോഗങ്ങളും കുറവായിരുന്നു. മനുഷ്യരിൽ പണം കൂടുതൽ ഉണ്ടാക്കണമെന്ന വ്യഗ്രതയും പുതിയ തൊഴിൽ മേഖലകളും ആഡംബര ജീവിതത്തിനു കാരണമായി. പുതിയ സാഹചര്യങ്ങൾ അനുസരിച്ച് ആളുകളുടെ തിരക്കും മടിയും കാരണം ഫാസ്റ്റ് ഫുഡുകൾ, മായം കലർന്ന ഭക്ഷണ പാനീയങ്ങൾ തുടങ്ങിയവ തീൻമേശയിൽ അതിവേഗം സ്ഥാനം പിടിച്ചു. അതിനനുസരിച്ച് മനുഷ്യനിൽ പുതിയ പുതിയ അസുഖങ്ങളും ഉടലെടുക്കാൻ തുടങ്ങി. HIV ,H1N1, ചിക്കൻ ഗുനിയ ,എബോള, നിപ, കോവിഡ് 19( കൊറോണ ) തുടങ്ങിയ പുതിയ പേരുകളിൽ അറിയപ്പെടുന്ന അസുഖങ്ങളും പെരുകാൻ തുടങ്ങി. നിപയുടെ ഉത്ഭവം കേരളത്തിൽ ഒരു കൊടുങ്കാറ്റായി വന്നു. അത് ചിലരുടെ ജീവഹാനിയ്ക്ക് കാരണമായി. നിപയെ തുടച്ച് നീക്കാൻ നമുക്ക് സാധിച്ചു. എന്നാൽ കോവിഡ് 19 എന്ന വൈറസ് ലോകമെമ്പാടും ലക്ഷക്കണക്കിനാളുകളെ രോഗബാധിതരാക്കി. ആയിരക്കണക്കിനാളുകളെ കൊന്നൊടുക്കുകയും ചെയ്തു. ലോകം കണ്ടതിൽ വെച്ച് ഒരു രാജ്യത്തിന്റെ തന്നെ സാമ്പത്തിക ആഗോള വ്യവസ്ഥയെ തകിടം മറിക്കാൻ ഈ കോവിഡ് 19 ന് സാധിച്ചു.സമ്പർക്കത്തിലൂടെ പകരുന്ന ഈ രോഗം ഒരു ചെയിൻ സർവ്വീസായാണ് കാണപ്പെടുന്നത്.നാം സ്വയം ശുചിത്വം പാലിക്കുക, കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക, പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുക, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക ,തുടങ്ങിയ മാർഗങ്ങളിലൂടെ നമുക്ക് തടയാൻ കഴിയും. അതിനായി നമുക്കൊരുമിച്ച് കൈകോർക്കാം, മുന്നേറാം, മഹാമാരിക്കെതിരെ പോരാടാം. ജയ് ഹിന്ദ് .

വിജയ് . എ. സി
6 B ചേമഞ്ചേരി യു.പി. സ്ക്കൂൾ
കൊയിലാണ്ടി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം