ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/പരിസ്ഥിതി ക്ലബ്ബ്/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ദിനാചരണം

മണ്ണറിഞ്ഞ കർഷകൻ, കണ്ണങ്കര അഹമ്മദ്കുട്ടി പരിസ്ഥിതി ദിനത്തിൽ തൈ നട്ടു.പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ നേച്ചർ ക്ലബ്ബ് പരിസ്ഥിതി ദിനം ആചരിച്ചു. പ്രദേശത്തെ മണ്ണെറിഞ്ഞ കർഷകരായ കണ്ണങ്കര അഹമ്മദ് കുട്ടി  ഞാവൽ മരത്തിന്റെ തൈനട്ട് പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി. മികച്ച കർഷകനായ അഹമ്മദ് കുട്ടിയെ ഹൈസ്കൂൾ പരിസ്ഥിതി ക്ലബ്ബ് ആദരിച്ചു.

സ്കൂൾ ഹെഡ്മാസ്റ്റർ യു.പി മുഹമ്മദലി അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി റഹ്മബി ടീച്ചർ ,ബന്ന മാസ്റ്റർ, അലി അഷറഫ് മാസ്റ്റർ, നദീർ മാസ്റ്റർ , മുഷാഹിദ്മാസ്റ്റർ , ഷിജാദ്മാസ്റ്റർ ,ജമാൽ മാസ്റ്റർ കെ.ഇ, എന്നീ  അധ്യാപകരും വിദ്യാർത്ഥി പ്രതിനിധിയായി ഷബീബ് മുനവ്വർ എന്നിവരും സംസാരിച്ചു.