ചെലവ് കുറഞ്ഞ ഇൻക്വുബേറ്റർ

Schoolwiki സംരംഭത്തിൽ നിന്ന്

മുട്ട വിരിയിക്കാനായി ചെലവ് കുറഞ്ഞ ഇൻക്വുബേറ്റർ നിർമ്മിച്ച് വിദ്യാർത്ഥികൾ മാതൃകയായി, 25,000 രൂപ മുതൽ വിലവരുന്ന ഇൻക്വുബേറ്റർ കേവലം 25 രൂപ ചെലവിൽ നിർമ്മിച്ചാണ് വിദ്യാർത്ഥികൾ മാതൃകയാകുന്നത്. തെർമോകോൾ പെട്ടി ,മുട്ട 66,ബൾബ് കേബിൾ എന്നിവ ഉപയോഗിച്ചാണ് ഇതിന്റെ നിർമ്മിതി.ഇത് ഉപയോഗിച്ച് സ്ക്കൂളിൽ ഒരു തവണ എട്ടോളം കോഴികുഞ്ഞുങ്ങളെ വിരിയിച്ച് ഉപയോഗക്ഷമത തെളിയിച്ചു. ഈ സംരംഭം വിജയിച്ചതിനെ തുടർന്ന് 100 മുട്ടകൾ വിരിയിക്കുകയും കോഴികുഞ്ഞുങ്ങളെ കുട്ടികൾക്ക് വിതരണം ചെയ്യുകയും ചെയ്തു. 100 മുട്ട വിരിയിക്കാൻ വെറും 12 യൂണിറ്റ് വൈദ്യുതി മതി. തുടർച്ചയായി 72 മണിക്കൂർ വൈദ്യുതി ഇല്ലാതെയും പ്രവർത്തിക്കും.ഈ പ്രവർത്തനത്തിനു ജില്ലാശാസ്ത്രമേളയിൽ ഒന്നാം സ്ഥാനം ലഭിച്ചു.