ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി/സ്കൂൾ വാർഷികം 2021-22

ചെമ്പന്തൊട്ടി ചെറുപുഷ്പം യു പി സ്കൂൾ  വാർഷിക ആഘോഷവും ശ്യാമള എം  വി ടീച്ചർക്ക്  യാത്രയയപ്പും സംയുക്തമായി സംഘടിപ്പിച്ച അതേ യോഗത്തിൽ വച്ച് 2021-22 സ്കൂൾ വർഷത്തിൽ USS, LSS വിന്നേഴ്സ് ആയവർക്ക്   അനുമോദനങ്ങൾ അർപ്പിക്കാനും ഭാഗ്യം ലഭിച്ചു.14കുട്ടികൾ  LSS,10 കുട്ടികൾ  USS നേടുകയുണ്ടായി. അക്കാദമിക രംഗത്തും  വ്യക്തിത്വവികസന രംഗത്തും മിന്നും വിജയം  ഇക്കാലയളവിലും നില നിർത്തിക്കൊണ്ട്  

ചെമ്പന്തൊട്ടി ചെറുപുഷ്പം യു പി സ്കൂൾ വാർഷിക ആഘോഷവും ശ്യാമള എം വി ടീച്ചർക്ക് യാത്രയയപ്പും

അക്കാദമിക രംഗത്തും  വ്യക്തിത്വവികസന രംഗത്തും  ചെറുപുഷ്പം യു പി സ്കൂൾ  സമാനതകളില്ലാത്ത  ഉയരങ്ങളിലേക്ക് കുതിക്കുകയാണ്.     ഇരിക്കൂർ  ഉപജില്ലാ വിദ്യാസഓഫീസർ ശ്രീ. ദിനേശൻ കോയന്റവിടെ അധ്യക്ഷത  വഹിച്ച ഈ യോഗം തലശ്ശേരി അതിരൂപത വിദ്യാഭ്യാസ ഏജൻസിയുടെ അമരക്കാരൻ വെരി. റവ. ഫാ. മാത്യു  ശാസ്താം പടവിൽ  ഉദ്ഘാടനം ചെയ്തു. ലോക്കൽ മാനേജർ റവ. ഫാ. ജോസ് മണിക്കത്താഴെ, ശ്രീകണ്ടാപുരം മുൻസിപ്പാലിറ്റി  രണ്ടാം വാർഡ്  കൗൺസിലർ ശ്രീമതി ഷീന എം വി,  പി ടി എ പ്രസിഡന്റ് ശ്രീ. തോമസ് കുര്യൻ,  ശ്രീ.അലക്സ് മാത്യു സാർ, സീനിയർ അസിസ്റ്റന്റ് ശ്രീമതി മിനി സിറിയക്, മാസ്റ്റർ  അൽജോ വിജു,  കുമാരി ലയ  മരിയ ബെന്നി, പ്രധാനാധ്യാപിക റവ. സി. ജെസ്സിക്കുട്ടി  ജോസഫ്,  എന്നിവർ പ്രസംഗിച്ചു.