ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി/അക്ഷരവൃക്ഷം/പരിസ്ഥിതി മലിനീകരണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി മലിനീകരണം

ഈ പ്രകൃതി മനുഷ്യന്റെയും മറ്റു ജീവജാലങ്ങളുടെയും ആവാസവ്യവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിലാണ് ദൈവം നമുക്ക് സമ്മാനിച്ചത്. പരിസ്ഥിതിക്ക് ദോഷമായ രീതിയിൽ മനുഷ്യൻ പ്രവർത്തിച്ചതിനാലാണ് ഇതര ജീവജാലങ്ങൾക്കും നമുക്കും നാശകരമായ രീതിയിൽ നാം ഇന്ന് എത്തിച്ചേർന്നത്. 1972-മുതലാണ് ലോക പരിസ്ഥിതി ദിനം ആചരിച്ച് തുടങ്ങുന്നത്. എല്ലാ മനുഷ്യർക്കും ജീവജാലങ്ങൾക്കും ശുദ്ധവായുവും ശുദ്ധജലവും മറ്റു ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശമുണ്ട്. മലിനീകരണത്തിനെതിരെയും വനനശീകരണത്തിനെതിരെയും പ്രവർത്തിക്കുക എന്നതാണ് പരിസ്ഥിതി സംരക്ഷിക്കാൻ ഒന്നാമതായി നമുക്ക് ചെയ്യാനുള്ളത്. ഈ കാണുന്ന പച്ചപ്പും ഹരിതഭംഗിയും നമ്മൾ നമ്മുടെ അടുത്ത തലമുറയ്ക്കും, അടുത്ത തലമുറ അതിനു ശേഷം വരുന്ന തലമുറയ്ക്കും കൈമാറിപ്പോവുകയെന്ന പൊതു തത്വത്തിലൂടെയാണ് നാം പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത്. ഭൂമിയിൽ നാം വികസന പ്രവർത്തനം എന്ന പേരിൽ നടത്തുന്ന അനാവശ്യവും അശാസ്ത്രീയവുമായ മലയിടിക്കലും ചതുപ്പ് നികത്തലും മൂലം ഭൂമിയുടെ സന്തുലിതാവസ്ഥ തകർന്നതുമൂലമാണ് പ്രകൃതിക്ക് ഇത്രമാത്രം ക്ഷതമേൽക്കാൻ കാരണമായിട്ടുള്ളത്. കാർബൺ ഡൈ ഓക്സൈഡിന്റെ ക്രമാതീതമായ വർദ്ധനവു മൂലം അന്തരീക്ഷത്തിന്റെ ഊഷ്മാവ് വർദ്ധിപ്പിക്കുന്നു. നമുക്ക് ഒരു കുടയായി നില നിൽക്കുന്ന ഓസോൺ പാളിക്ക് വിള്ളൽ ഉണ്ടാകുന്നതും ഒരു പ്രധാന പ്രശ്നമാണ്. വായു മലിനീകരണത്തെപ്പോലെയാണ് ജലമലിനീകരണവും. മനുഷ്യന്റെ അത്യാർത്തി മൂലം പ്രധാന ജലസ്രോതസുകളും മലിനമായിക്കൊണ്ടിരിക്കുകയാണ്. വെള്ളത്തിന്റെയും വായുവിന്റെയും ലഭ്യതയും അതിന്റെ ശുദ്ധിയും നിലനിർത്തുന്നതിൽ മരങ്ങൾ അതിപ്രധാനമായ പങ്കാണ് വഹിക്കുന്നത്. പ്രതിദിനം ഹെക്ടർ കണക്കിന് മരങ്ങളാണ് മനുഷ്യർ വെട്ടിനശിപ്പിക്കുന്നത്. അതുമൂലം പ്രകൃതിയിലെ ആവാസവ്യവസ്ഥ തകരുകയും ജീവജാലങ്ങൾക്ക് വംശനാശം സംഭവിക്കുകയും ശുദ്ധജലത്തിന്റെ ലഭ്യത കുത്തനെ കുറയുകയും നാം മലിനജലം കുടിക്കുവാൻ നിർബന്ധിതരാവുകയും ചെയ്യുന്നു. ജല മാലിന്യവും ഖരമാലിന്യവും മറ്റു നിർമ്മാണ പ്രശ്നങ്ങൾ, മണ്ണിടിച്ചിൽ, മണ്ണൊലിപ്പ്, വരൾച്ച, മണൽഖനനം, ചെങ്കല്ല് വെട്ട് മറ്റ് അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്ന പ്രശ്നങ്ങൾ പരിസ്ഥിതി സംരക്ഷണത്തെ പ്രതികൂലമായി ബാധിക്കുന്നു. അതിനാൽ കഴിയുന്ന വിധത്തിൽ പ്രകൃതിയേയും പരിസ്ഥിതിയേയും സംരക്ഷിക്കേണ്ടത് നമ്മളോരോരുത്തരുടെയും നിർബന്ധിത കടമയാണ്. അല്ലാത്തപക്ഷം നമ്മൾ നമ്മളോടും നമ്മുടെ വരും തലമുറയോടും കാണിക്കുന്ന വലിയൊരു ക്രൂരതയാണ്.

സംഹ നാസർ
6 C ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 01/ 2022 >> രചനാവിഭാഗം - ലേഖനം