ചെമ്മന്തൂർ എച്ച് എസ്സ് പുനലൂർ/2025-26
പ്രവേശനോത്സവം 2025
പുനലൂർചെമ്മന്തൂർ എച്ച് എസിലെ പ്രവേശനോത്സവം 2025 ജൂൺ 2ന് സ്കൂൾ ഹാളിൽ വിപുലമായി നടത്തി. പുതിയ അദ്ധ്യയന വർഷത്തിന്റെ തുടക്കത്തിൽ അറിവും, ആവേശവും നിറഞ്ഞ വലിയാഘോഷമായി മാറി പ്രവേശനോത്സവം. പ്രഥമ അദ്ധ്യാപിക ശ്രീമതി സുജാദേവി ടീച്ചറിന്റെ സ്വാഗതം ആശംസയോടെയാണ് പരിപാടികൾക്ക് ആരംഭിച്ചു.
ബോധവൽക്കരണ ക്ലാസുകൾ
2025-26 അധ്യയന വർഷം തുടങ്ങുന്നതിനോടൊപ്പം, പുനലൂർചെമ്മന്തൂർ എച്ച് എസിൽ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസത്തെ ആധാരമാക്കി 2025 ജൂൺ 2 മുതൽ ജൂൺ 12 വരെ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കപ്പെട്ടു. വിദ്യാർത്ഥികളുടെ അറിവും അവബോധവും ഉണർത്തുകയും, പാഠ്യവിഷയങ്ങൾക്കപ്പുറമുള്ള ജീവിതമൂല്യങ്ങൾ ഉൾക്കൊള്ളുകയും ചെയ്യുന്ന തരത്തിൽ ഈ ക്ലാസുകൾ രൂപകൽപ്പന ചെയ്തിരുന്നു.

ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്
കുട്ടികൾക്കായി ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കുട്ടികളുടെ ഭാവിയിലേക്ക് ഉന്മേഷവും സുരക്ഷയും ഒരുക്കുക എന്ന ലക്ഷ്യത്തോടെ നടന്ന ഈ പരിപാടി കുട്ടികൾക്ക് ഏറെ പ്രയോജനമായി.
ആരോഗ്യ ബോധവൽക്കരണ ക്ലാസ്
സ്കൂളിൽ ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ “ആരോഗ്യ ശീലങ്ങളും - ശുചിത്വം” എന്ന വിഷയത്തെ ആസ്പദമാക്കി ഒരു ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കപ്പെട്ടു. വിദ്യാർത്ഥികളുടെ ആരോഗ്യബോധവും ശുചിത്വ മാനദണ്ഡങ്ങളും ഉയർത്തിയെടുക്കുന്നതിന് ഉദ്ദേശിച്ചിരുന്ന ഈ ക്ലാസ്, ആരോഗ്യകരമായ ജീവിതശൈലിയുടെ പ്രാധാന്യത്തെ പഠിപ്പിക്കുന്നതിന് മികച്ച വേദിയായി.
പരിസ്ഥിതി ദിന ബോധവത്കരണ ക്ലാസ്
2025 ജൂൺ 5 ന് പരിസ്ഥിതി ദിന ബോധവത്കരണ ക്ലാസ് നടത്തി. ശാസ്ത്രീയ മാലിന്യസംസ്കരണത്തിന്റെ അടിസ്ഥാനവും പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും കൂടുതൽ വിദ്യാർത്ഥികളിലേക്ക് എത്തിക്കുവാൻ സാധിച്ചു.