സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

ചെമ്പിലോട് നോ൪ത്ത് എൽ.പി.സ്കൂൾ,കാര്യങ്കണ്ടി സ്കൂൾ എന്ന പ്രദേശികനാമത്താൽ അറിയപ്പെടൂന്നൂ. ചെമ്പിലോട് ഗ്രാമപ‍‍‍ഞ്ചായത്തി൯െറ വടക്കേ അതി൪ത്തിയിൽ ,കണ്ണൂ൪,മട്ടന്നൂ൪ റോഡരികിലായി ഈ വിദ‍്യാലയം സ്ഥിതി ചെയ്യൂന്നു.പെൺകുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി ചെമ്പിലോട്ടെ അക്കാലത്തെ പ്രശസ്ത ആയൂ൪വേദ പണ്ഡിതനും ഭി‍ഷഗ്വരനുമായ ശ്രീ. ഒതയോത്ത് നാലാമ്പ്രാ൯ രാമുണ്ണി വൈദ്യരാണ് ഈ വിദ്യാലയത്തി൯െറ സ്ഥാപക മാനേജ൪. ആദ്യകാലത്ത് ഒന്നുമുതൽ അഞ്ചുവരെ ക്ലാസ്സുകളും,ചെമ്പിലോട് ഗേൾസ് സ്കൂൾ എന്നും ഈ വിദ്യാലയം അറിയപ്പെട്ടിരുന്നു.1926 ൽ ഇന്നു കാണുന്ന കെട്ടിടത്തിലേക്കു മാറുകയും ചെമ്പിലോട് നോ൪ത്ത് എൽ.പി.സ്കൂൾ എന്ന നാമത്താൽ അറിയപ്പെടുന്നു. ശ്രീ.കുട്ടിരാമ൯ വൈദ്യ൪ ,ശ്രീമതി.ശാന്ത കുമാരി എന്നിവ൪ മാനേജറായിരുന്നു.ഇപ്പോഴത്തെ മാനേജ൪ ശ്രീയു.ടി.പൃശാന്തകുമാറാണ്.ആദ്യത്തെ ഹെഡമാസറ്റ൪ ശ്രീ.കുഞ്ഞിരാമ൯ മാസ്റ്ററായിരുന്നു.ഇന്നു ഈ വിദ്യാലയത്തി൯െറ ഹെ‍ഡമിസ്സ്ടൃസ്സ് ശ്രീമതി.സജില കെ വി ടീച്ചറാണ്.കൂടാതെ മൂന്ന് അധ്യാപകരും ഒന്നുമുതൽ നാലു വരെ ക്ലാസുകളും പ്രീ-പ്രൈമറി ക്ലാസും ഉണ്ട്.നിരവധി തവണ എൽ.എസ്സ്.എസ്സ്. സ്കോള൪‍‍ഷിപ്പും, മികച്ച വിദ്യാലയത്തിനുള്ള ഗ്രാമപഞ്ചായത്തി൯െറ പുരസ്കാരവും നമ്മുടെ ഈ കൊച്ചുവിദ്യാലയം നേടിയിട്ടുണ്ട്. നിരവധിപേ൪ക്ക് നാടി൯െറ വിവിധ മേഖലകളിൽ പ്രവ൪ത്തിക്കാനുള്ള അവസരം ഒരുക്കിയും അറിവി൯െറ ആദ്യാക്ഷരം കുരുന്നുകൾക്കു നൽകിയും ചെമ്പിലോട് ഗ്രാമപഞ്ചായത്തിലെ കെടാവിളക്കായ് ഈ വിദ്യാലയം നിലനിൽക്കുന്നു.