ചെണ്ടയാഡ് യു.പി.എസ്/അക്ഷരവൃക്ഷം/ കോവിഡ് 19 എന്ന മഹാമാരി
കോവിഡ് 19 എന്ന മഹാമാരി കൊറോണ വൈറസ് ഇപ്പോൾ ലോകമാകെ പടർന്നു കഴിഞ്ഞു '2019 ൽ ചൈനയിലെ വുഹാനിൽനിന്നുമാണ് ഇത് ആരംഭിച്ചത്. ഇറച്ചി വിൽക്കുന്ന മാർക്കറ്റിൽ നിന്നും മനുഷ്യരിലേക്ക് പടർന്നു എന്നാണ് പറയുന്നത് .ഇത് 70 വർഷം മുൻപ് മൃഗങ്ങളിൽ കണ്ട കൊറോണ വൈറസ് ആണോ എന്ന് സംശയിച്ച ചൈനീസ്ഡോക്ടർ ലീവെൻലി യാങ്ങ് കൊറോണ ബാധിച്ച് മരിച്ചു.2019 ഡിസംബർ മാസത്തിൽ വുഹാനിൽ കൊറോണ ബാധ കണ്ടെത്തി മുന്നറിയിപ്പ് നൽകിയതും ഡോ: ലീവെൻലിയാങ്ങ് ആയിരുന്നു. കൊറോണ എന്ന ഈ വിപത്തിനെ ലോക ത്തിൽ നിന്നും തുടച്ചു മാറ്റേണ്ടതുണ്ട് എന്ന ചിന്ത ലോക ജനസംഖ്യയിൽ 3 ൽ 1 ഭാഗം പേർക്കുമില്ല നമ്മുടെ പ്രധാനമന്ത്രി 21 ദിവസം ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. എന്നാൽ ഈ കൂട്ടർ അതൊന്നും കേൾക്കാതെ വീട്ടിൽ നിന്നറങ്ങി, അവിടെയും ഇവിടെയും അലഞ്ഞു തിരിഞ്ഞ് ലോക്ക് ഡൗൺ ലംഘിക്കുന്നു. കേന്ദ്ര സർക്കാർ നിർദേശിച്ച ഒരു കാര്യവും അനുസരിക്കുന്നുമില്ല.ഇവരുടെ ധാരണ ആരോഗ്യ പ്രവർത്തകരും മറ്റുള്ളവരും കൂടി ഈ കോവിഡ് 19 മാറ്റിക്കോളും ,ഞാൻ ഒന്നും ചെയ്യേണ്ടതില്ല എന്നാണ്. അതു തെറ്റാണ് ഈ വിശാലമായ ലോകത്തിന്റെ ഒരു ചെറിയ കോണിൽ ജീവിക്കുന്നവരാണ് നമ്മളും. ഈ ലോകത്തുള്ള ഓരോരുത്തരും നമ്മുടെ ജ്യേഷ്ടത്തിമ്മാരും ചേട്ടന്മാരും ഒക്കെയാണ്. അവർക്കൊരു പ്രശ്നം വന്നാൽ നാമോരോരുത്തരും ഒരുമിച്ച് നിന്ന് അത് പരിഹരിക്കണം.അതിൽ ജാതി-മത ഭേദമില്ല.നാളെ നമുക്കും ഈ രോഗം വന്നാൽ അവരും ഇങ്ങനെ ചിന്തിച്ചാൽ എന്തു ചെയ്യും?അപ്പോൾ നമ്മളും അവരുടെ കൂടെ നിന്ന് പൊരുതണം. പൊരുതണം എന്നാൽ കൊറോത്ത ബാധ സ്ഥിതീകരിച്ച വരെ ഭേദപെടുത്തുക. എന്നതു മാത്രമല്ല.ജനക്കുട്ടം പരമാവധി ഒഴിവാക്കുക. ആവശ്യത്തിനും അത്യാവശ്യത്തിനും പുറത്തിറങ്ങുക. വ്യാജ പ്രചരണം തടയുക. പിന്നെ എല്ലാവരും കൈകൾ ഇടയ്ക്കിടയ്ക്ക് കഴുകുക. ഇതു മാത്രമല്ല. ഒരു പാട് കാര്യങ്ങൾ നമ്മൾ ചെയ്യണം. നമ്മൾ ഈ കാലഘട്ടത്തിൽ സാനിറ്റൈസറും മറ്റും അമിതമായി വാങ്ങി കൂട്ടരുത്. ഇനി നമുക്ക് കൊറോണ വന്നാൽ ഉപയോഗിക്കാൻ മസ്ക്കില്ലാതാവും. അതു കൊണ്ട് അത്യാവശ്യ ഘട്ടത്തിൽ മാത്രം വാങ്ങുക. നമ്മുടെ അമ്മയായ ലോകത്തെ സംരക്ഷിക്കേണ്ടത് നാമാണ്. അത് നമ്മുടെ ഉത്തരവാദിത്വം ആണ്.ഇതുപോലെ പ്രളയം,നിപ്പ വെറസ് അങ്ങനെ എത്രയെത്ര ദുരന്തങ്ങളെ നമ്മൾ അതിജീവിച്ചു.അതു പോലെ ഇതു നമ്മൾ അതിജീവിക്കും. നമ്മൾ എന്തു ചെയ്യുന്നോ അതിന്റെ പരിണിത ഫലം അടുത്ത തലമുറയാണ് അനുഭവിക്കുന്നത്. അത് നല്ലതോ ചീത്തയോ ആകട്ടെ. ഓർക്കുകഇത് വായുവിലൂടെ പകരില്ല. അതു കൊണ്ട് ഭയം വേണ്ട. ജാഗ്രത മതി.
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം