ചെങ്ങോട്ടുകാവ് ഈസ്റ്റ് യു പി എസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1930 ലാണ് അഞ്ചാംതരം അനുവദിച്ചത്. വളരെക്കാലം കോരൻ വൈദ്യരുടേയും പിന്നീട് കിട്ടൻ വൈദ്യരുടേയും പേരിൽ ഈ സ്കൂൾ അറിയപ്പെട്ടു.പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മികവ് പുലർത്തി വരുന്ന ഒരു വിദ്യാലയം ആണ് ഇത്. ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾ വിവിധ രംഗങ്ങളിൽ മികവ് പുലർത്തി വരുന്നു എന്നത് ഇതിന് ഉത്തമോദാഹരണമാണ്. യാതൊരു മാനദഢവും പാലിക്കാതെ തൊട്ടടുത്ത് ആരംഭിച്ച ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ പ്രവർത്തനവും അടുത്തുള്ള സ്കൂളുകൾ മൻകിട മുതലാളിമാർ സ്വന്തമാക്കി സമീപ പ്രദേശങ്ങളിലെ കുട്ടികളെ വാഹനങ്ങളിൽ കൊണ്ടുപോകുന്നത് കാരണവും വർഷംതോറും ഈ വിദ്യാലയത്തിൽ കുട്ടികൾ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. മേലൂർ എൽ.പി.സ്കൂൾ, വിദ്യാതരംഗിണി എൽ.പി.സ്കൂൾ, എളാട്ടേരി എൽ.പി.സ്കൂൾ ഇവയാണ് ഞങ്ങളുടെ ഫീഡിംഗ് സ്കൂൾ. ഇപ്പോൾ 1 മുതൽ 7 വരെ ക്ലാസുകൾ ഓരോ ഡിവിഷനായി ചുരുങ്ങി.എൽ.പി.വിഭാഗത്തിൽ 27 കുട്ടികളും യു.പി.വിഭാഗത്തിൽ 57 കുട്ടികളും പഠിക്കുന്നു. ദിനാചരണങ്ങളും സ്കൂൾ മേളകളും സാമൂഹിക പങ്കാളിത്തത്തോടെ തന്നെയാണ് നടക്കുന്നത്. പ്രവൃത്തി പരിചയത്തിനും കായികത്തിനും ഈ സ്കൂളിൽ അധ്യാപകർ ഉള്ളത് വലിയൊരനുഗ്രഹമാണ്. സബ്ബ്ജിജില്ലാ സംസ്കൃതോത്സവത്തിൽ വർഷങ്ങളായി ഈ സ്കൂൾ ട്രോഫി നേടാറുണ്ട്. കുട്ടികൾ ജില്ലാതല കലാ മത്സരങ്ങളിൽ മികവു പുലർത്താറുണ്ട്. ശാസ്ത്ര,സാമൂഹ്യശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയമേളകളിൽ വിദ്യാർത്ഥികൾ മികവ് പുലർത്താറുണ്ട്. ഉപജില്ലാ, ജില്ലാ വിജയികളാകാറുണ്ട്. നിലവിൽ എൽ.പി.വിഭാഗത്തിൽ 4 അഗ്യാപകരും യു.പി.വിഭാഗത്തിൽ അധ്യാപകരും ജോലി ചെയ്യുന്നു. ഏത് കാലാവസ്ഥയിലും സ്കൂളിലെത്താൻ അനുയോജ്യമായ റോഡ് സൗകര്യം ഉണ്ട്. ഉച്ചഭക്ഷണം തയ്യാറാക്കാൻ മികച്ച അടുക്കള ഉണ്ട്.അഡാപ്റ്റഡ് ടോയിലറ്റ് ഇല്ല. കുടിവെള്ള സൗകര്യം ഉണ്ട്. കളി സ്ഥലം ഇല്ല. ചുറ്റുമതിൽ ഭാഗികമായി മാത്രമേ ഉള്ളൂ.