ലോകം മുഴുവൻ കഷ്ടപ്പെടുന്ന
കാര്യമെന്തെന്നാൽ...
പകരുന്നു ലോകമൊട്ടുക്കു മഹാമാരി..
കുട്ടികൾക്ക് സ്കൂളില്ല,
മുതിർന്നവർക്ക് ജോലിയില്ല,കൂലിയില്ല,
ഏവരും വീട്ടിൽ സ്വസ്ഥം..
മഹാമാരിയെ നമുക്കൊന്നിച്ച്,
കരുതലോടെ പ്രതിരോധിക്കാം..
കൈകൾ ഇടക്കിടെ സോപ്പിട്ടു കഴുകാം..
ഹസ്തദാനം ഒഴിവാക്കാം..
ആലിംഗനം ഒഴിവാക്കി,
ഒരുകൈ അകലത്തിൽ നിൽക്കാം..
അനാവശ്യ സഞ്ചാരം ഒഴിവാക്കി,
അത്യാവശ്യ സഞ്ചാരം നടത്തി,
രോഗനിവാരണം നടത്തീടാം..
ആർക്കും നമ്മൾ കാരണം,
രോഗം വരാതിരിക്കട്ടെ എന്ന-
പ്രാർത്ഥനയോടെ മുന്നോട്ട് പോയീടാം.