ചിദംബരനാഥ് യു പി സ്കൂൾ/അക്ഷരവൃക്ഷം/ രോഗപ്രതിരോധം

ഞങ്ങൾക്ക് കൊറോണയിൽ ഭീതിയില്ല

കാടും പുഴകളും തോടും മലരണിക്കാടുകളും നിറഞ്ഞ ഒരു കൊച്ചു ഗ്രാമം .ഗ്രാമത്തിൽ പ്രകൃതി വർണ്ണിതമായവ മാത്രം അല്ല കേട്ടോ ഉണ്ടായിരുന്നത്. അൽസ്വൽപ്പം ജനങ്ങളും വീടുകളും ഉണ്ടായിരുന്നു. കടുത്തതും മാരകവുമായ ഒരു രോഗവും ആ ഗ്രാമത്തിൽ ആർക്കും വന്നിരുന്നില്ല .ആയിടെയാണ് ലോകത്തെ അത്ഭുതപ്പെടുത്തിയ കൊറോണ എന്ന മാരക വൈറസ് അയൽ ഗ്രാമത്തിൽ വന്നത്. കൊറോണയെ ആരോഗ്യരംഗത്തെ നഴ്സുമാരും ഡോക്ടർമാരും ആശ്ചര്യ പൂർവ്വം നോക്കിക്കാണുന്നു. ആദ്യമായി എത്തിയത് ചൈനയിലെ വുഹാനിൽ ആണെങ്കിലും ലോകത്തിലെ മിക്ക രാഷ്ട്രങ്ങളിലേക്കും പകരുകയുണ്ടായി .എല്ലാ ഗ്രാമങ്ങളും ഭീതിയോടെ നോക്കി കാണുന്ന കൊറോണവൈറസിനെ ഈ ഗ്രാമത്തിലുള്ളവർ ഭയപ്പെടുന്നില്ല .കാരണം അവർ കൃത്യമായി വ്യക്തിശുചിത്വവും പരിസരശുചിത്വവും വെള്ളിയാഴ്ചകളിൽ ഡ്രൈഡേയുമായി ആചരിച്ചിരുന്നു.

രോഗപ്രതിരോധശേഷി ഉണ്ടെങ്കിൽ ഒരു രോഗത്തെയും ഭയപ്പെടേണ്ടതില്ല എന്നായിരുന്നു അവരുടെ വിശ്വാസം .ആയിടെ വിദേശത്തുനിന്ന് ഒരാൾ വന്നു മാസംതോറും ദുബായിൽ നിന്നും വരും. എന്നിട്ട് അയൽ വീട്ടുകാർക്കും ബന്ധുക്കൾക്കും ചോക്ലേറ്റും ഉടുപ്പുകളും വിതരണം ചെയ്യും .ആ പതിവ് തുടർന്നു അവിടെ പോയി എല്ലാവരോടും സംസാരിക്കുകയും ചെയ്തു. കുറച്ചു ദിവസങ്ങൾക്ക് ശേഷം അദ്ദേഹത്തിന് തീവ്രമായ ചുമയും പനിയും തലവേദനയും വന്നു .അദ്ദേഹം ഡോക്ടറെ സമീപിച്ചു. അവർ 28 ദിവസം ക്വാറൻ്റൈനിൽ കഴിയാൻ നിർദ്ദേശിച്ചു .28 ദിവസത്തിനുള്ളിൽ തന്നെ പനി മൂർച്ഛിച്ചു.

ആരോഗ്യപ്രവർത്തകർ വന്ന് അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയി രോഗം സ്ഥിരീകരിച്ചു .എന്നിട്ട് ഡോക്ടർ പറഞ്ഞു നമ്മളെ രോഗം പിടികൂടില്ല എന്ന ആത്മവിശ്വാസമുണ്ടെങ്കിൽ ഒരു രോഗവും വരില്ല. പ്രതിരോധിക്കാൻ നമുക്ക് ശേഷി വേണം. കൂടാതെ ആരോഗ്യപ്രവർത്തകർ തരുന്ന മുൻകരുതലുകൾ സ്വീകരിക്കണം. ഇപ്പോൾ നിങ്ങൾ കാരണം 50 ലധികം പേരാണ് രോഗലക്ഷണങ്ങൾ കാണിക്കുന്നത്. ഇത് കേട്ട് വിദേശി നിരാശനായി .എന്നാൽ നമ്മുടെ ഗ്രാമത്തിൽ കൂടുതൽ പേർക്കും രോഗം വന്നിട്ടില്ല .കാരണം നമ്മൾ നേരത്തെ സ്വീകരിച്ച മുൻകരുതലുകളാണ്. നമ്മുടെ ഗ്രാമത്തിൽ രോഗം ഇല്ല എന്നത് വളരെ അഭിമാനകരമാണ്.

ഇതിൽ നിന്നും നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത് ആരോഗ്യമുള്ള ജനതയെ വാർത്തെടുക്കാൻ ശുചിത്വ പൂർണമായ ജീവിതം ആവശ്യമാണ് .അതിനായി വിദ്യാഭ്യാസപരമായ ബോധവൽക്കരണം നമ്മൾ കുട്ടികൾ മുതൽ മുതിർന്നവർ വരെ അനുസരിക്കണം. അപ്പോൾ നമുക്ക് ഏത് രോഗത്തേയും പ്രതിരോധശേഷിയോടെ നേരിടാൻ കഴിയും.

നിയ.എ
6 ചിദംബരനാഥ്‌ യു.പി സ്കൂൾ രാമന്തളി
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം