ഒരുപാട് ജീവന് ശ്വാസമേകി ഞാൻ
എന്നിട്ടും എന്നെ നീ മലിനമാക്കി.
മരവേര് അറുത്തു നീ വെട്ടിമാറ്റുമ്പോൾ
എന്താ മനുഷ്യാ നീ മനസ്സിലാക്കാത്തെ?
ഈ വിപത്തുകൾ നീ തന്നെയേൽക്കണം
സുന്ദരമാമീ ഭൂമിയെ മരുഭൂമിയാക്കി നീ
പ്രകൃതിയാം പച്ചപ്പ് മലിനമാക്കി നീ
ഒരു തുള്ളി ജലത്തിനായ് ഓടി നടന്നു നീ
നീ തന്നെ ഉറവയെ തടഞ്ഞു നിർത്തി
നീ തന്നെ ഉറവയെ കളങ്കമാക്കി
ഒരു പാട് ജീവന് ശ്വാസമേകി ഞാൻ എന്നിട്ടും എന്നെ നീ മലനമാക്കി....