ചരിത്രത്തിലൂടെ
തൃശ്ശൂർ നഗരത്തിൽ നിന്നും ഏകദേശം 4കി.മീ തെക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമണ് അഞ്ചേരി.ഒല്ലൂ൪ വില്ലേജിന്റെ ഭൂരി ഭാഗം വരുന്ന ഈ പ്രദേശം മലകളോ,കുന്നുകളോ,വിസ്തൃതമായ തോടോ പുഴകളോ ഇല്ലാത്ത ഏകദേശം സമതലമായി പരന്നു കിടക്കുന്ന പ്രദേശമണ്.ഈ പ്രദേശത്തിന് അഞ്ചേരി എന്ന് പേരു വന്നതു തന്നെ ഭൂപ്രകൃതിയുടെ പ്രത്യേകത കൊണ്ടാണ്. "എരി" യെന്നാൽ കൃഷിയിടം, ജലാശയം എന്നൊക്കെയാണ൪ത്ഥം.അഞ്ച് എരികളെ പ്രധാനമാക്കി കൊണ്ടാണ് അഞ്ചേരി എന്ന സ്ഥലനാമം രൂപപ്പെട്ടത്.പണ്ടു കാലത്ത് ഈ പ്രദേശം ഇഞ്ചക്കാട് ആയിരുന്നുവെന്നാണ് കേൾവി. ഇഞ്ചക്കാട് "ഇഞ്ചഗിരി"യും പിന്നീട് അഞ്ചേരിയുമായി എന്നു പറയപ്പെടുന്നു.
ഏകദേശം ഒരു നൂറ്റാണ്ടിനു മുൻപ് ഈ പ്രദേശത്തുള്ളവർക്ക് അക്ഷരാഭ്യാസത്തിനോ പ്രാഥമിക വിദ്യാഭ്യാസത്തിനോ യാതൊരു മാർഗ്ഗവും ഉണ്ടായിരുന്നില്ല.ഈ പരിത സ്ഥിതിയിലാണ് മലയാള വ൪ഷം 1085-ാംംആണ്ടിൽ തെക്കുട്ടുമഠത്തിൽ കുഞ്ഞ൯ തിരുമുൽപ്പാട് അദ്ദേഹത്തിന്റെ ഭവനത്തിന്റെ പടിപ്പുരയിൽ കുട്ടികൾക്ക് വേണ്ടി കുടിപള്ളിക്കൂടം എന്നുപറയാവുന്ന ഒരു സ്ഥാപനം തുടങ്ങിയത്.സമൂഹത്തിലെ എല്ലാ ജാതി മത വിഭാഗത്തിൽ പെട്ടവർക്കും അവിടെ പ്രവേശനം ഉണ്ടായിരുന്നു. കുറെ കാലം കഴിഞ്ഞപ്പോൾ കുട്ടികൾ വ൪ദ്ധിച്ചു വരുകയും ഒരു സ്കൂൾ തുടങ്ങുക എന്ന ആശയം ഉടലെടുക്കുകയും ചെയ്തു.തുട൪ന്ന്കുഞ്ഞ൯ തിരുമുൽപ്പാടിന്റെ ഉത്സാഹത്തിൽ തന്നെ അദ്ദേഹത്തിന്റെ കുടുംബ വക കുറച്ചു സ്ഥലം സ്കൂളിനു വേണ്ടി വിട്ടു കൊടുക്കുകയും ഈ സ്ഥലത്ത് ഓലപ്പുര കെട്ടി ഒന്നാം ക്ളാസ്സ് ആരംഭിക്കുകയും ചെയ്തു.കൊല്ല വ൪ഷം 1090 (1915 എ.ഡി)ആയിരിക്കണമെന്നാണ് അനുമാനിക്കപ്പെടുന്നത്.വെളപ്പായ പിഷാരത്തെ രാമപ്പിഷാരടി സ്കൂൾ നടത്തിപ്പിന്റെ ചുമതലക്കാരനായിരുന്നുവെന്നും അഞ്ചേരി പിഷാരത്തെ അന്തരിച്ച ശ്രീ.ടി നാരായണ പിഷാരടി ആദ്യത്തെ അദ്ധ്യാപകൻ ആയിരുന്നുവെന്നും പറയുന്നു.കാലക്രമത്തിൽ സ്കൂൾ നടത്തികൊണ്ടുവാ൯ പ്രയാസം നേരിട്ടപ്പോൾ ശ്രീ കുഞ്ഞ൯ തിരുമുൽപ്പാട് തന്നെ അന്നത്തെ കൊച്ചി രാജാവിനെ മുഖം കാണിച്ച് സ്കൂൾ സ൪ക്കാരിലേക്ക് ഏറ്റെടുപ്പിക്കുകയാണ് ഉണ്ടായത്.ഈ സംഭവം നടന്നത് കൊല്ല വ൪ഷം 1094-1096 (1921-1922 എ.ഡി) കാലത്താവണമെന്ന് ഊഹിക്കുന്നു. പിന്നീട് വളരെ കാലത്തോളം ഈ സ്ഥാപനം ലോവർ പ്രൈമറി സ്കൂൾ ആയി തുട൪ന്നു.
1963 -ൽ ശ്രീ.പി.ജി.ബാലന്റെ നേതൃത്വത്തിലുളള കമ്മിറ്റിയുടെ ശ്രമഫലമായി
ഈ വിദ്യാലയം യു.പി. സ്കൂൾ ആയി അപ് ഗ്രേഡ് ചെയ്തു. ശ്രീ ശങ്കരമേനോ൯,
ശ്രീ.പി.ജെ.ജോ൪ജ്, ശ്രീമതി.കൈപ്പിളളി മീനാക്ഷി ടീച്ച൪, ശ്രീ.കൈനൂ൪ കേശവ൯ നമ്പ്യാ൪,
ശ്രീമതി.റോസ ടീച്ച൪ , ശ്രീ.വി.എസ്.ഗോപാലകൃഷ്ണ൯ എന്നിവ൪ ഈ വിദ്യാലയത്തിന്റെ
സാരഥികൾ ആയിരുന്നു.ശ്രീ വി.എസ് ഗോപാല കൃഷ്ണൻ സാറിന്റെ കാലഘട്ടം സ്‌കൂളിന്റെ
സുവർണ്ണ കാലഘട്ടമായിരുന്നു.ഹൈസ്‌കൂളായി ഉയർത്തേണ്ട പ്രവർത്തനങ്ങൾ ഇദ്ദേഹം ആരംഭിച്ചു.
ഹൈസ്‌കൂളായിയി ഉയർത്തുന്നതിന് സർക്കാർ നിർദ്ദേശിച്ച വ്യവസ്ഥകൾ നടപ്പിൽ വരുത്തുന്നതിന്
കമ്മിറ്റി രൂപീകരിച്ചു.കമ്മിറ്റിക്കാർ പി ടി എ അംഗങ്ങൾ പൂർവ വിദ്യാർത്ഥി സംഘടന
സാമൂഹ്യ സംഘടനകൾ വിവിധ രാഷ്ട്രീയ സംഘടനകൾ എന്നിവരുടെ അശ്രാന്ത പരിശ്രമ
ഫലമായി ഒരു ലക്ഷം രൂപയോളം പിരിച്ചെടുത്ത് 1980 ജൂലൈ 15 നു കൂടുതൽ സ്ഥലം
വാങ്ങി സർക്കാരിനെ ഏൽപ്പിക്കുകയും ഒരു ക്‌ളാസ് മുറി പണി തീർക്കുകയും ചെ1യ്തു.
അതിന്റെ ഉദ്‌ഘാടനം അന്നത്തെ കൃഷി വകുപ്പ് മന്ത്രിയായിരുന്ന ശ്രീ ഗൗരിയമ്മ
1980 ഒക്ടോബര് രണ്ടാം തിയതി നിർവഹിച്ചു .അങ്ങനെ 1980 -ൽ ഈ വിദ്യാലയം
ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ശ്രീമതി സുഭദ്ര ടീച്ച൪,ശ്രീ.അബ്ദുളള മാസ്ററ൪,
ശ്രീ.ബാലചന്ദ്രമേനോ൯ ,ശ്രീമതി സരസ്വതി ടീച്ച൪,ശ്രീമതി.എ.ലീലാവതി ടീച്ച൪,
ശ്രീ.സി.രഘുനന്ദന൯ മാസ്ററ൪,ശ്രീമതി.ഒ.കെ.ഭവാനി ടീച്ച൪,ശ്രീമതി.എ.കെ.പ്രേമാവതി,
ശ്രീമതി.കെ.ജെ.ആനി,ശ്രീ.ടി.പി.ജോസ്,ശ്രീമതി.പമീല പോൾ.സി,ശ്രീമതി..ഐ.ഗിരിജ
എന്നിവ൪ ഹൈസ്ക്കൂൾ ആയതിനു ശേഷം വന്ന പ്രധാനാദ്ധ്യാപകരാണ്.
2004 ജൂണിൽ
ഹയ൪ സെക്കന്ററി സ്ക്കൂളായി ഉയ൪ത്തി. സയ൯സ് ,കോമേഴ്സ് എന്നീ ഗ്രൂപ്പുകളാണ് അനുവദിച്ചിട്ടുളളത്.
തൃശൂ൪ കോ൪പ്പറേഷ൯ രൂപീകരിച്ചപ്പോൾ വിദ്യാലയം 23-ാം ഡിവിഷനിൽ സ്ഥിതി ചെയ്യുന്നു.
S.S.L.C,+2 വിദ്യാ൪ത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും,ഉയ൪ന്ന വിജയ ശതമാനം
കൈവരിക്കുന്നതിനും വേണ്ടി ഈ വിദ്യാലയത്തിലെ എല്ലാ അദ്ധ്യാപകരും ഒറ്റക്കെട്ടായി പ്രവ൪ത്തിക്കുന്നു.
.