1980 കാലഘട്ടങ്ങളിൽ മലപ്പുറം ജില്ലയിലെ ചോക്കാട് പഞ്ചായത്തിൽ വിദ്യാഭ്യാസപരമായി ഏറെ പിന്നിൽ നിൽക്കുന്ന മലയോര ഗ്രാമമായിരുന്നു മഞ്ഞപ്പെട്ടി.

ആ കാലത്ത് നാട്ടിലെ പ്രമുഖരായിരുന്ന കെ എസ് എ മുത്തുകോയ തങ്ങളുടെയും പാറക്കൽ അഹമ്മദ് കുട്ടി സാഹിബിനെയും നേതൃത്വത്തിൽ ആരംഭിച്ചതാണ് ഈ വിദ്യാലയം.

1984 ഓഗസ്റ്റ് മാസത്തിൽ അഞ്ചാംക്ലാസ് മാത്രമായി 62 കുട്ടികളും 5 അധ്യാപകരുമായി തുടങ്ങിയ ഈ വിദ്യാലയം 2006 ഹൈസ്കൂളായും തുടർന്ന് 2014 ഹയർസെക്കൻഡറി ആയും വളർന്നു.

നാല് പതിറ്റാണ്ടിന്റെ വളർച്ചയിൽ പ്രദേശത്തെ വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക മേഖലകളിൽ ഉന്നതിയിലെത്തിയ നിരവധി പ്രമുഖരെ വാർത്തെടുക്കാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞു എന്നതിൽ ഇതിന്റെ സ്ഥാപക നേതാക്കളും പിന്തുടർച്ചക്കാർ ക്കും അഭിമാനിക്കാം.