രോഗം തന്നൊരീ നാളുകളെന്നിൽ
ഏറെ മാറ്റം വരുത്തി !
പായുന്ന ജീവിതം പെട്ടെന്നൊരു
നാളിൽ ഓർമ്മകൾ മാത്രമായി ...
ഇനിയെത്ര നാളുകൾ? പാളിയ
സ്വപ്‌നങ്ങൾ തലയിൽ നിറഞ്ഞു നിന്നു....
നാവിൻ രുചികളും മനസിൻ
നിറങ്ങളും എപ്പോഴോ മങ്ങിമാഞ്ഞു ...
മണ്ണിനോടുള്ളോരാറപ്പ് മാറിയിന്നു
ഞാനുമിറങ്ങി മണ്ണിൽ
പൂർവ്വ പിതാക്കൾതൻ ആനന്ദ ജീവിതം
ഞാനുമറിഞ്ഞു പിന്നെ
കൃഷിയുടെ നേരും നെറിയും
അറിഞ്ഞപ്പോൾ ഒന്നുമനസ്സിലായി
തല താഴ്ത്തി തെറികേട്ട് നേടിയ
നേട്ടങ്ങൾ എന്നെ അടിമയാക്കി
നട്ടും നനച്ചും ഇവിടെയിരിക്കുമ്പോ
ഞാൻ തന്നെ എന്നുടയോൻ