ചന്ദ്രദിനം

Schoolwiki സംരംഭത്തിൽ നിന്ന്

2024 ജൂലൈ 21 ചാന്ദ്രദിനത്തിൽ സ്കൂൾതലത്തിലും ക്ലാസ്സ്‌ തലത്തിലും വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്പെഷ്യൽ അസംബ്ലിയോട് കൂടി പരിപാടികൾക്ക് തുടക്കം കുറിച്ചു. സീനിയർ അധ്യാപകൻ ശ്രീ ജെയിംസ് ആന്റണി ചാന്ദ്രദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിച്ചൂ. എസ് എം സി ചെയർമാൻ ശ്രീ അനീഷ് ബാബു പരിപാടിയിൽ പങ്കെടുത്തു. ബഹിരാകാശ സഞ്ചാരികളുടെ വേഷം ധരിച്ചെത്തിയ കുട്ടികളെകുട്ടികളെ എല്ലാവരും കയ്യടിയോടെ വരവേറ്റു.കുട്ടികൾ ബഹിരാകാശ സഞ്ചാരികളുടെ വേഷവിധാനത്തിൽ എത്തിയത് ഏവർക്കും അവിസ്മരണീയമായ അനുഭവമായിരുന്നൂ. പിന്നീട് ഡോക്യുമെന്ററി പ്രദർശനം നടത്തി.ക്ലാസ്സ്‌ തലത്തിൽ ആകാശക്കാഴ്ചകൾ ചിത്രരചനാ മത്സരം, പോസ്റ്റർ നിർമ്മാണം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചൂ.മത്സരങ്ങളിൽ പങ്കെടുത്ത് വിജയികളായ കുട്ടികളെ അനുമോദിക്കുകയും സമ്മാനങ്ങൾനൽകുകയുംചെയ്തു.

"https://schoolwiki.in/index.php?title=ചന്ദ്രദിനം&oldid=2906212" എന്ന താളിൽനിന്ന് ശേഖരിച്ചത്