ചതുർത്യാകരി യു പി എസ്/പ്രവർത്തനങ്ങൾ/2023-24
ജൂൺ 1 പ്രവേശനോത്സവം
S M C ചെയർ പേഴ്സൺ ശ്രീമതി. സുമി എസിൻറെ അധ്യക്ഷതയിൽ പുളിങ്കുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. പത്മജ അഭിലാഷ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.നവാഗതരായ കുട്ടികൾക്ക് NAME FLOWER നൽകിക്കൊണ്ട് വഞ്ചിപ്പാട്ടോടുകൂടി കുട്ടികളെ എതിരേറ്റു.
ജൂൺ 5 പരിസ്ഥിതി ദിനം
അദ്ധ്യാപകരും വിദ്യാർത്ഥികളും സ്കൂൾ പരിസരത്ത് വൃക്ഷത്തെ നട്ടു. പരിസ്ഥിതി ദിന ക്വിസ്, സ്കിറ്റ്, പരിസ്ഥിതി ദിന സന്ദേശം എഴുതിയ പോസ്റ്റർ പ്രദർശനം നടത്തി.
ജൂൺ 12 ലോക ബാലവേല വിരുദ്ധദിനം
സ്കൂൾ അങ്കണത്തിൽ അദ്ധ്യാപകരും കുട്ടികളും ചേർന്ന് ബാലവേല വിരുദ്ധദിന പ്രതിജ്ഞയെടുത്തു.ഇതിൻറെ ഭാഗമായി കുട്ടികൾ പോസ്റ്ററുകളും ചിത്രങ്ങളും തയ്യാറാക്കി. കൂടാതെ പ്രസംഗ മത്സരവും നടത്തി.