ചട്ട്യോൾ എസ് കെ വി യു പി സ്കൂൾ/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചട്ട്യോൾ ശ്രീകൃഷ്ണവിലാസം യുപി സ്കൂൾ എയ്ഡഡ് മാനേജ്മെന്റ് വിദ്യാലയമാണ്.1946 മുതൽ സ്കൂൾ ആരംഭിച്ചുവെങ്കിലും 1951 ൽ ആണ് സ്കൂളിന് അംഗീകാരം ലഭിച്ചത്. സ്കൂളിന്റെ സ്ഥാപക മാനേജർ ശ്രീ കെ കുഞ്ഞിരാമൻ നമ്പ്യാർ ആണ്. 2014 മുതൽ പൊന്നമ്പാറ നിവാസിയായ റിട്ടയേഡ് എസ്. ഐ. ശ്രീ സി.പി. രാജീവൻ സർ ആണ് സ്കൂളിന്റെ നിലവിലെ മാനേജർ. പുതിയ മാനേജർ സ്കൂൾ ഏറ്റെടുത്തശേഷം സ്കൂളിന്റെ ഭൗതികസാഹചര്യം മാറി. ആദ്യകാലത്ത് എട്ടാം ക്ലാസ്സുവരെ ഉണ്ടായിരുന്നുവെങ്കിലും പിന്നീടത് ഏഴാം ക്ലാസ്സ് വരെ ആയി മാറി. അനേകം വിദ്യാർത്ഥികൾ പഠിച്ചിരുന്നു എങ്കിലും പല കാരണത്താലും കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ഉണ്ടായിരുന്നു. പുതിയ മാനേജ്മെന്റ് ഏറ്റെടുത്തു മികച്ച ഭൗതിക സാഹചര്യവും വാഹന സൗകര്യവും വിദ്യാലയത്തിനു നൽകിയപ്പോൾ കുട്ടികളുടെ എണ്ണത്തിലും വർധനവുണ്ടായി. ഇന്ന് 386 കുട്ടികൾ പഠിക്കുന്ന മികച്ച ഒരു വിദ്യാലയം ആയി ചട്ട്യോൾ എ സ് കെ വി യുപിസ്കൂളിന് ഉയരാൻ സാധിച്ചു. ഇതിന്റെ പിന്നിൽ മാനേജ്മെന്റ്, അധ്യാപകർ,പി ടി എ യുടെ ഒത്തൊരുമിച്ചുള്ള പ്രവർത്തനം ഉണ്ട്.
വിദ്യാലയത്തിന് 67.5 സെന്റ് സ്ഥലം ആണ് ഉള്ളത് അതിൽ 15 ക്ലാസ് റൂം ഉള്ള മൂന്ന് നില കോൺക്രീറ്റ് കെട്ടിടവും രണ്ടു ഓടു മേഞ്ഞ കെട്ടിടവും 22 ടോയ്ലറ്റും ഉണ്ട്. കൂടാതെ മാനേജർ വിദ്യാലയത്തിനോട് ചേർന്നു കളിസ്ഥല ആവശ്യമായി 20 സെന്റ് സ്ഥലം വാങ്ങിയിട്ടുണ്ട്.
ഭാവിയിൽ വിദ്യാലയത്തിന്റെ ടൈൽസ് പാകൽ പൂർത്തിയാക്കി മുറ്റം ഇന്റർലോക്ക് ചെയ്തു കളിസ്ഥലത്തിൽ വോളിവോൾ കോർട്ട് നിർമ്മിക്കണം എന്നാണ് തീരുമാനം.
രക്ഷിതാക്കളുടെ വിശ്വാസം കാത്തുസൂക്ഷിക്കാൻ ചട്ട്യോൾ ശ്രീകൃഷ്ണവിലാസം യു പി സ്കൂളിലെ മാനേജ്‍മെന്റ്, അദ്ധ്യാപകർ പി ടി എ ക്ക് സാധിക്കുമെന്ന ഉറപ്പ് നൽകുന്നു.