ചങ്ങൻകുളങ്ങര എസ്സ്.ആർ.വി.യു.പി.എസ്സ്/എന്റെ ഗ്രാമം
ചങ്ങൻകുളങ്ങര,ഓച്ചിറ
കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിൽ ഓച്ചിറ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ചങ്ങൻകുളങ്ങര
പനവേൽ- കൊച്ചി ദേശിയ പാതയിൽ ഓച്ചിറയിൽ നിന്നും 2 കി.മി തെക്കുഭാഗത്തായി ചങ്ങൻകുളങ്ങര സ്ഥിതിചെയ്യുന്നു. നാലു ഭാഗത്തേക്കും പാതകളുള്ള കാവലായാണ് ഗ്രാമത്തിന്റെ കേന്ദ്രഭാഗം.
ഇവിടെ നിന്ന് പടിഞ്ഞാറോട്ടു സഞ്ചരിച്ചാൽ വള്ളിക്കാവിലെ കായൽ ഭംഗിയും കടലിന്റെ മനോഹാരിതയും ആസ്വദിക്കാൻ സാധിക്കും. കിഴക്കു ഭാഗത്തേക്കു സഞ്ചരിച്ചാൽ വള്ളിക്കുന്നം വഴി താമരകുളത്തേക്കും എത്താം. വടക്കോട്ടു സഞ്ചരിച്ചാൽ ഓച്ചിറ പരബ്രഹ്മ ക്ഷേത്രവും കൃഷ്ണപുരം കൊട്ടാരവും കാണുവാൻ സാധിക്കും. തെക്കോട്ട് സഞ്ചരിച്ചാൽ കരുനാഗപ്പള്ളിയിലേക്കും എതാൻ സാധിക്കും.
പൊതുസ്ഥലങ്ങൾ
- എസ്.ആർ.വി.യു.പി.എസ്, ചങ്ങൻകുളങ്ങര
- ബ്ലോക്ക് ഓഫീസ്
- മൃഗാശുപത്രി
- പ്രാഥമിക ആരോഗ്യ കേന്ദ്രം