ഗൗരീവിലാസം യു പി സ്കൂൾ/അക്ഷരവൃക്ഷം/ ഭീതിയല്ല... വേണം ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
ഭീതിയല്ല... വേണം ജാഗ്രത

കൊറോണ വൈറസ് ഭീതിമൂലം ലോക ത്തിലെ ജനങ്ങൾക്ക് പുറത്തു ഇറങ്ങാൻ വയ്യ. ലോകത്തിലെ എല്ലാ ജനങ്ങളും കൊറോണ വൈറസിന് എതിരെ മുൻകരുതലുകൾ എടുത്ത് അതിനെ നശിപ്പിക്കണം. ലോകത്തിലെ എല്ലാവരും കൊറോണ വൈറസിന് എതിരെ പ്രതിരോധിച്ചാൽ മാത്രമേ നമുക്ക് കൊറോണ വൈറസിനെ നശിപ്പിക്കാൻ കഴിയൂ. ലോകത്തിലെ എല്ലാ രാജ്യങ്ങളിലെയും ജനങ്ങൾ കൊറോണ ഭീതിമൂലം മരണപ്പെടേണ്ട അവസ്ഥവരെ വന്നിട്ടുണ്ട്.ചികിത്സ കിട്ടാതെരാജ്യത്തെ ജനങ്ങളും പ്രവാസികളും മരണത്തിനുവരെ കീഴടങ്ങിട്ടുണ്ട്. അതുകൊണ്ട് നമ്മൾ ജനങ്ങൾ കൊറോണ വൈറസിനെതിരെ മുൻകരുതലുകൾ എടുത്താൽ മാത്രമേ ഞങ്ങൾക്ക് കൊറോണ വൈറസിനെ നശിപ്പിക്കാൻ കഴിയൂ.ലോകത്തിൽ തന്നെ ലക്ഷകണക്കിന് രോഗബാധി തരുണ്ട്. പിഞ്ചുകുഞ്ഞുങ്ങൾ മുതൽ പ്രായമുള്ളവർക്കുവരെ രോഗബാധ വരാൻ സാധ്യത ഉണ്ട്. രോഗബാധിതനോട് ആരെങ്കിലും സമ്പർക്കം പുലർത്തിയാൽ രോഗം വരാൻ സാധ്യത ഉണ്ട്.അതിനാൽ രോഗബാധിതരിൽ നിന്ന് അകലം പാലിക്കുക.രോഗിയുമായി സമ്പർക്കം പുലർത്തുന്നവർ ഒരു മീറ്റർ അകലമെങ്കിലും പാലിക്കണം.രോ ഗിയുടെ മുറി എപ്പോഴും വൃത്തിയായി സൂക്ഷിക്കണം.ഇതിനായി ക്ലോറിനേഷൻ നിർബന്ധമാക്കണം. കൈ കഴുകുക..അതും സാനിടൈസർ ഉപയോഗിച്ച്..20 സെക്കന്റ് കൈയുടെ അകവും പുറവും കഴുകുക. വൈറസിനെ അകറ്റാൻ നമുക്ക് ചെയ്യാൻ പറ്റുന്ന ഒരു ചെറിയ കാര്യമാണത്.പുറത്തു പോകുന്നവർ മാസ്‌ക് ധരിക്കുക. ചുമക്കുമ്പോൾ മൂക്കും വായയും ടവൽ കൊണ്ട് മറയ്ക്കുക.കൊറോണ യുടെ ലക്ഷണങ്ങൾ ...ജലദോഷ ത്തിന് സമാനമായ ലക്ഷണങ്ങളാണ് ,നേരിയ തൊണ്ട വേദന,ശരീരതാപനില 36.5°ഉണ്ടായാൽ ,തലവേദന, വയറിളക്കം,ഭക്ഷണം കഴിക്കുമ്പോഴോ ഇറക്കുമ്പോഴോ തൊണ്ടവേദന വരണ്ട ചുമ,ക്ഷീണവും,ഛർദിയും ഇടക്കിടെ ശ്വസിക്കുന്നതിൽ ബുദ്ധിമുട്ട്, പനി. കോവിഡ്-19പ്രതിരോധം പരിസര ശു ചിത്വവും,വ്യക്‌തിശുചിത്വവും പാലിക്കണം. വളരെ പെട്ടെന്ന് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്.ചൈന എന്ന രാജ്യത്തു കൊറോണ വൈറസിനെ കൂടാതെ ഹാൻഡാ വൈറസും വന്നിരിക്കുകയാണ്. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ആരോഗ്യപ്രവർത്തകരും,പോലീസും എല്ലാവരും കൈ കോർത്തു കൊണ്ട് കൊറോണ എന്ന മഹമാരിയെ കേരളത്തിൽ നിന്ന് തുടച്ചു നീക്കാൻ അക്ഷീണം പ്രവർത്തിക്കുന്നുണ്ട് നമ്മൾ എല്ലാവരും അതിനോട് പൂർണമായും സഹകരിക്കണം

ഫിദ
6എ ഗൗരിവിലാസം യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം