ഗ്രാഫിക്സ് ആൻഡ് അനിമേഷൻ
ഗ്രാഫിക്സ് ആൻഡ് അനിമേഷൻ
ലിറ്റിൽ കൈറ്റ്സ് ട്രൈനിങ്ങിന്റെ ആദ്യത്തെ ക്ലാസ്05/06/2018 നുതുടങ്ങി. എല്ലാ കുട്ടികളും കമ്പ്യൂട്ടർ ലാബിൽ കൃത്യ സമയത്തു തന്നെ എത്തിച്ചേർന്നു .എല്ലാപേരെയും വിശദമായി പരിചയപെട്ടു .ആദ്യ ദിവസം അനിമേഷൻ മേഖലയോട് താല്പര്യം ജനിപ്പിക്കുന്ന ചെറു അനിമേഷൻ വീഡിയോ ഉപയോഗിച്ചാണ് ക്ലാസ് തുടങ്ങിയത് .തന്നിരിക്കുന്ന റിസോഴ്സ്സിലെ ഷോർട് ഫിലിം പ്രദർശിപ്പിച്ച ശേഷം കുട്ടികളോട് വീഡിയോ സൂക്ഷ്മമായി നിരീക്ഷിക്കാൻ ആവശ്യപ്പെട്ടു .തുടർന്ന് ആറു ഗ്രൂപ്പുകളായി തിരിച്ചു വീഡിയോ പ്രത്യേകതകൾ പറയാൻ ആവശ്യപ്പെട്ടു .കുട്ടികൾ വളരെ ഉത്സാഹത്തോടെ കഥ പത്രങ്ങളെക്കുറിച്ചുമാവയുടെ ചലനത്തെ കുറിച്ചും ഒക്കെ സംസാരിച്ചു .കുട്ടികളിൽ ഇത്തരമൊരു അനിമേഷൻ തയ്യാറാക്കാനുള്ള താല്പര്യം ഉണ്ടായി .ധാരാളം ചിത്രങ്ങൾ ചേർന്നാണ് അനിമേഷൻ നിർമ്മിക്കുന്നതെന്ന് അവർക്കു മനസ്സിലായി .റിസോഴ്സ് ഫയൽ ഇൽ തന്നിരിക്കുന്ന ചിത്രം ഇമേജ് വ്യൂവറിൽ എട്ടു അരരൗ കീ ഉപയോഗിച്ച് വേഗത്തിൽ ചിത്രം കാണിച്ചു കൊടുത്തു .എപ്പോൾ ചിത്രങ്ങൾ ചലിക്കുന്നതായി തോന്നുന്നു എന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു .സ്നേഹ ഏതു പെർസിസ്റ്റൻസ് ഓഫ് വിഷൻ എന്നത് കൊണ്ടാണ് ഈ സവിശേഷ ദൃശ്യാനു ഭവംനമുക്ക് തോന്നുന്നതെന്നു അഭിപ്രായപ്പെട്ടു .തുടർന്ന് അവരെ ഗ്രൂപ്പുകൾ ആക്കി ഒരു അനിമേഷൻ കഥ നിർമ്മിക്കുന്നതിനാവശ്യമായ കഥാസൂചകങ്ങൾ കണ്ടെത്താൻ ആവശ്യപ്പെട്ടു അവർ ഗ്രൂപ്പുകളായി തിരിഞ്ഞു ചർച്ചയിൽ ഏർപ്പെട്ടു.അടുത്ത ക്ലാസ്സിൽ അവതരിപ്പിക്കാം എന്ന ഉറപ്പോടെ സമയം ഏറെ വൈകിയതിനാൽ ക്ലാസ് പിരിഞ്ഞു
റുപ്പീ ട്യൂബ് ഡെസ്ക് സോഫ്റ്റ്വെയർ പരിചയപെടുത്തൽ
സ്റ്റോറി ബോർഡ്തയ്യാറക്കൽ
കുട്ടികളോട് സ്റ്റോറി ബോർഡ് തയ്യാറാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചു ചർച്ച ചെയ്തു .അനിമേഷൻ സിനിമ നിർമിക്കുന്നതിനാവശ്യമായ ഓരോ സെന്ററും വിശദാംശങ്ങൾ സ്റ്റോറി ബോർഡിൽ വേണമെന്നും അവർക്കു മനസ്സിലാക്കി കൊടുത്തു .കഥയുടെ പശ്ചാത്തലം ,നിശ്ചലദൃശ്യങ്ങൾ ,സീനിന്റെ സമയ ദൈർഖ്യം സംഭാഷണമോ പശ്ചാത്തലമോ ഉണ്ടെങ്കിൽ അവയുടെ വിശദാംശങ്ങൾ ഇവയൊക്കെയത്തിൽ ഉൾപ്പെടുത്തണമെന്ന് അവർക്കു മനസ്സിലായി .ഓരോ ഗ്രൂപ്പിനോടും അവർ കണ്ടെത്തിക്കൊണ്ടു വന്ന കഥ സ്റ്റോറി ബോർഡ് മാതൃകയിലാക്കാൻ ആവശ്യപ്പെട്ടു .എല്ലാ ഗ്രോപും ഓരോരോ സ്റ്റോറി ബോർഡ് തയ്യാറാക്കി അവതരിപ്പിച്ചു .അതിനുശേഷം അനിമേഷൻ സോഫ്റ്റ്വെയർ ആയ റുപ്പീ ട്യൂബ് ഡെസ്ക്പരിചയപ്പെടുത്തി .റുപ്പീ ട്യൂബ് ഉപയോഗിച്ച് എങ്ങനെ അനിമേഷൻ തയ്യാറാക്കാമെന്നു ലാപ്പിൽ പ്രൊജക്ടർ ഉപയോഗിച്ച് ചെയ്തു കാണിച്ചു .ഒരു വിമാനം ആകാശത്തിലേക്കു പറക്കുന്നതിന്റെ അനിമേഷൻ ആണ് കുട്ടികൾക്ക് കാണിച്ചു കൊടുത്തു 12fpsൽ അഞ്ചു സെക്കന്റ് ദൈർഖ്യമുള്ള ഒരു അനിമേഷൻ ആണ് കുട്ടികള് തയ്യാറാക്കാൻ പറഞ്ഞുകൊടുത്തത് .റുപ്പീ ട്യൂബിലെ എല്ലാ പ്രധാന ട്യൂലുകളും കുട്ടികൾക്ക് വിശദമായി പരിചയപ്പെടുത്തി. സ്റ്റാറ്റിക് ബാക്ക്ഗ്രൗണ്ട് മോഡിൽ പശ്ചാത്തല ചിത്രം ഉൾപ്പെടുത്തുന്നതെങ്ങനെ ,ചിത്രങ്ങൾ എങ്ങനെ ഇമ്പോർട് ചെയ്യാം ,ഫ്രെയിം മോഡും ബാക്ക്ഗ്രൗണ്ട് മോഡും തമ്മിലുള്ള വ്യത്യാസം ,എങ്ങനെ പുതിയ ഫ്രെയിം ചേർക്കാം അതിൽ എങ്ങനെ കോപ്പി പേസ്റ്റ് നൽകാം പ്ലയെർ ഉപയോഗിച്ച് എങ്ങനെ വീഡിയോ കാണാം പ്രവർത്തനം എങ്ങനെ എക്സ്പോർട് ചെയ്യാം എന്നെല്ലാം വിശദമായി തന്നെ പറഞ്ഞു കൊടുത്തു .കുട്ടികൾ വളരെ ശ്രദ്ധയോടെ എഴുതി എടുക്കുകയും കമ്പ്യൂട്ടറിൽ ഇരുന്നു വിമാനം പറക്കുന്നത് തയ്യാറാക്കി സേവ് ചെയ്യുകയും ചെയ്തു .
ട്വീനിംഗ് ടൂളുകൾ പരിചയപ്പെടുത്തൽ
റുപ്പീ ട്യൂബ് ഡെസ്കിൽ കുട്ടികൾ വളരെ എളുപ്പത്തിൽ വിമാനത്തിന് അനിമേഷൻ കൊടുത്തു .തുടർന്ന് ചലനം കുറച്ചു കൂടി എളുപ്പത്തിലേക്കാക്കാൻ സഹായിക്കുന്ന റുപ്പീ ട്യൂബ് സോഫ്ത്വാറിലെ പോസിഷൻ ട്വീണ് എന്ന സങ്കേതം പരിചയപ്പെടുത്തി .ഇതിലൊടെ ഒബ്ജക്റ്റുകൾക്കു കൂടുതൽ എളുപ്പത്തിൽ ചലനം നൽകാവുന്നതാണെന്നും അവർക്കു മനസ്സിലാക്കി കൊടുത്തു .ചലനം തുടങ്ങുന്ന ആദ്യ ഫ്രാമും ചലനദിശ മാറുന്ന മറ്റു ഫ്രെമുകളും നിശ്ചയിച്ചാൽ അവയ്ക്കിടയിൽ മറ്റു ഫ്രെമുകൾ സോഫ്റ്റ്‌വെയർ സ്വയം പൂർത്തിയാക്കുന്ന സങ്കേതമാണ് ട്വീനിംഗ് .തുടർന്ന് ചിത്രങ്ങൾ ഇമ്പോർട് ചെയ്തു ടൂൾബാറിലെ ട്വീനിംഗ് ടൂൾ ഉപയോഗിച്ച് ഒബ്ജക്റ്റ് സെലക്ട് ചെയ്തശേഷം ഒബ്ജക്റ്റ് ചലിക്കേണ്ട സ്ഥാനങ്ങളിൽ ക്ലിക്ക് ചെയ്തു എളുപ്പത്തിൽ അനിമേഷൻ തയ്യാറാക്കുന്നതെങ്ങനെ എന്ന് അവരെ മനസ്സിലാക്കികൊടുത്തു .കുറ്ട്ടികൾ വളരെ എളുപ്പത്തിൽ വിമാനം ട്വീനിംഗ് ടൂൾ ഉപയോഗിച്ച് പരാതി അനിമേഷൻ സേവ് ചെയ്തു .കുട്ടികൾക്ക് വളരെ രസകരമായ ഒരു പ്രവർത്തനമായിരുന്നു അത്
പശ്ചാത്തലത്തിനു സ്ഥാനംമാറ്റി അനിമേഷൻ നൽകൽ റുപ്പീ ട്യൂബ് ഡെസ്കിൽ
റുപ്പീ ട്യൂബിൽ ചിത്രത്തിന്റെ സ്ഥാനം മാറാതെ പശ്ചാത്തലത്തിന്റെ സ്ഥാനം മാറ്റി എങ്ങനെ വിമാനം ചലിപ്പിക്കാം എന്ന് കുട്ടികൾക്ക് പരിചയപ്പെടുത്തികൊടുത്തു .ഫ്രെയിം മോഡിൽ ചലിക്കുന്ന പ്രതീതി ഉളവാക്കേണ്ട ഒബ്ജക്റ്റ് ഇമ്പോർട് ചെയ്തു ഒബ്ജെക്ടിന്റെ വലിപ്പവും സ്ഥാനവും ക്രമീകരിച്ചു കുട്ടികൾ വളരെ എളുപ്പത്തിൽ ബാക്ക്ഗ്രൗണ്ടിൽ സ്ഥാനം മാറ്റി ചിത്രം ചലിപ്പിച്ചു ഫോൾഡറിൽ സേവ് ചെയ്തു
ജീപ്പ്ചലനം നൽകൽ
ഡയനാമിക് ബാക്ക്ഗ്രൗണ്ട്മോഡ്ഉപയോഗിച്ചു പശ്ചാത്തല ചിത്രം ഉൾപ്പെടുത്താൻ,കാറിന്റെ ചിത്രം സ്റ്റാറ്റിക് ബാക്ക്ഗ്രൗണ്ട് മോഡിൽ ഉൾപ്പെടുത്തൽ,ചക്രങ്ങൾ ഉൾപ്പെടുത്താൽ തുടർന്ന്ആദ്യത്തെ ചക്രം സെലക്ട് ചെയ്ത ശേഷം സെറ്റ് പ്രോപ്പർട്ടീസ് റേഡിയോ ബട്ടൺ ക്ലിക്ക് ചെയ്തു ആവശ്യമായ വിലകൾ നൽകി ട്വീൻ സേവ് ചെയ്യൽ ,രണ്ടാമത്തെ ചക്രത്തിനും അനുയോജ്യമായ രീതിയിൽ റോട്ടഷൻ ട്വീൻ നൽകൽ മുതലായവ പരിചയപ്പെടുത്തി .കുട്ടികൾ ചക്രങ്ങൾ കറക്കി ജീപ്പ് ചലിക്കുന്നതായി ഉള്ള അനിമേഷൻ തയ്യാറാക്കി ഫോൾഡറിൽ സേവ് ചെയ്തു
ജിമ്പ് സോഫ്റ്റ്‌വെയർ പരിചയപ്പെടൽ
അനിമേഷൻ തയ്യാറാക്കാൻ പശ്ചാത്തല ചിത്രീകരണത്തിനു ഏറെ സഹായിക്കുന്ന സോഫ്റ്റ്‌വെയർ ആയ ജിമ്പ് കുട്ടികൾക്ക് പരിചയപ്പെടുത്തി .ജിമ്പ് തുറക്കുന്നതെങ്ങനെ എന്നും ഫോർഗ്രൗണ്ട ബാക്ക്ഗ്രൗണ്ട് കളേഴ്സ് ഉപയോഗിച്ച് അനുയോജ്യമായ നിറം നല്കുന്നതെങ്ങനെ എന്നും ,ഒന്നിൽ കൂടുതൽ നിറങ്ങൾ നല്കാൻ ബ്ലെൻഡ് ടൂൾ ഉപയോഗം ,ബ്രഷ് ടൂൾ ഉപയോഗിച്ച് ചിത്രം വരക്കൽ ആവശ്യമായ ചിത്രങ്ങളുടെ ആവശ്യമുള്ള ഭാഗം മാത്രം ക്രോപ് ചെയ്തു ഇമ്പോർട് ചെയ്യൽ, എങ്ങനെ വ്യത്യസ്ത ലയറുകൾ ഉല്കപ്പെടുത്താം ,അരികുകൾ ലയിപ്പിക്കുന്ന സ്മുഡ്ജ് ടൂൾ ,ചിത്രം എക്സ്പോർട്ട് ചെയ്യുന്നതെങ്ങനെ എന്നും വിശദമായി കുട്ടികൾക്ക് പരിചയപ്പെടുത്തി .കുട്ടികൾ പശ്ചാത്തലം ജിമ്പിൽ തയ്യാറാക്കി പി എൻ ജി ഫോർമാറ്റിൽ ഫോൾഡറിൽ സേവ് ചെയ്യാൻ പരിശീലിച്ചു
ബലൂൺ നിർമ്മാണം @ഇങ്ക്സ്‌കേപ്പ് സോഫ്റ്റ്‌വെയർ
ഇങ്ക്സ്‌കേപ്പ് വെക്റ്റർ ഗ്രാഫിക്സ് എന്ന പുതിയ സോഫ്റ്റ്‌വെയർ കുട്ടികൾക്ക് പരിചയപ്പെടുത്തി .ഇങ്ക്സ്‌കേപ്പ് തുറക്കുന്നതെങ്ങനെ ,വിവിധ ടൂളുകൾ ഉപയോഗിച്ച് ബലൂൺ വരക്കുന്നതെങ്ങനെ എഡിറ്റ് പാത നോട്ടിന്റെ ഉപയോഗം വരച്ച ബലോണിനു ഗ്രേഡിയന്റ് നൽകി ആകര്ഷകമാക്കൽ ,ബലൂണിനു നൂൽ കെട്ടുന്നതെങ്ങനെ ,ബലൂണിന്റെ ഡ്യൂപ്ലിക്കേറ്റ് എങ്ങനെ എടുക്കാം ,ഡ്യൂപിക്കറ്റിനു എങ്ങനെ വേറൊരു നിറം നൽകാം ,ഇതെങ്ങനെ പങ് ഫോർമാറ്റ് ആക്കി മാറ്റം എന്നൊക്കെ വിശദമായി പറഞ്ഞു കൊടുത്തു .കുട്ടികൾ വളരെ മനോഹരങ്ങളായ വർണ ബലൂണുകൾ തയ്യാറാക്കി ഫോൾഡറിൽ സേവ് ചെയ്തു