ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
                                                                                           നാടിൻ ചരിത്രം തേടി ഒരു യാത്രാ

കേരള പിറവിയുടെ അരുപതാം വാർഷികാചരണത്തിന്റെ ഭാഗമായി സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളിയിലെ ചരിത്ര സ്മാരകങ്ങളിലൂടെ യാത്ര സംഘടിപ്പിച്ചു.കായംകുളത്തിനടുത്ത് കൃഷ്ണപുരം കൊട്ടാരത്തിൽ സൂക്ഷിച്ചിട്ടുള്ള കരുനാഗപ്പല്ളിയിലെ പള്ളിക്കൽകുളത്തിൽനിന്ന് കണ്ടെടുത്ത ശ്രീബുദ്ധ വിഗ്രഹത്തിന് അരികിൽനിന്ന് ആരംഭിച്ച യാത്ര ചരിത്രവും വിശ്വാസവും ഇഴചേർന്ന് നിൽക്കുന്ന ഓച്ചിറ പടനിലം, ഓച്ചിറ തുഞ്ചൻ ഗുരുകുലം ,ശ്രീനീലകണ്ഠ തീർഥപാദ സ്വാമികളുടെ ആശ്രമം, പള്ളിക്കൽ കുളം, ത്രിരാജ പള്ളി, പള്ളിക്കലാർ എന്നിവ സന്ദർശിച്ചു.


                                                                                                   സാമൂഹ്യശാസ്ത്രം സെമിനാർ

കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയിൽ സ്കൂൾ സാമൂഹ്യ ശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ "ഇന്ത്യയുടെ സാംസ്കാരിക വളർച്ചയും വികസനവും " എന്ന വിഷയത്തിൽ ചരിത്രകാരനും ഹയർ സെക്കന്ററി മുൻ ഡയറക്ടറുമായ പ്രൊഫ: വി. കാർത്തികേയൻ നായർ പ്രഭാഷണം നടത്തി. സ്കൂൾ ശതാബ്ദി ആഘോഷ കമ്മിറ്റി ചെയർമാൻ ശ്രീ പി.ആർ.വസന്തൻ ആമുഖ പ്രസംഗം നടത്തി.