ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ജൂൺ 05 - പരിസ്ഥിതി ദിനം

സ്കൂൾ പരിസ്ഥിതി ദിനാചരണത്തിന്റെ ഉദ്ഘാടനം സ്കൂൾ മാനേജർ പ്രൊഫ: ആർ ചന്ദ്രശേഖരൻ പിള്ള സ്കൂൾ അങ്കണത്തിൽ വൃക്ഷ തൈ നട്ടുകൊണ്ട് നിർവ്വഹിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഹെഡ്മിസ്ട്രസ്സ് ശ്രീമതി എൽ.ശ്രീലത ടീച്ചർ കുട്ടികൾക്ക് വ്യക്ഷതൈ വിതരണം ചെയ്യ്തു. പരിസ്ഥിതി ദിന ആഘോഷങ്ങളുടെ ഭാഗമായി കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ മലയാള മനോരമ നല്ല പാഠം കൂട്ടുകാർ സ്കൂൾ ഗ്രൗണ്ടിലെ മുത്തശ്ശിമാവിനെ അക്ഷര തൊങ്ങൽ ചാർത്തി അലങ്കരിച്ച് ആദരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി എൽ.ശ്രീലത, നല്ല പാഠം കൊ-ഒഡിനേറ്റർ ശ്രീമതി എ ശ്രീജ ദേവി, ലക്ഷമി അശോകൻ എന്നിവർ കുട്ടികൾക്കൊപ്പം പങ്ക്ചേർന്നു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി.എൽ. ശ്രീലത ടീച്ചർ പരിസ്ഥിതിദിന ആഘോഷങ്ങളുടെ ഭാഗമായി സ്കൂൾ വളപ്പിൽ മുൻവർഷങ്ങളിൽ നട്ടു വളർത്തിയ മരങ്ങളുടെ അരുകിലേക്ക് പരിസ്ഥിതി ക്ലബ് അംഗങ്ങൾക്കൊപ്പം സന്ദർശനം നടത്തി. ആദില ഫാത്തിമ പരിസ്ഥിതി ദിന സന്ദേശം നൽകി.