ഗേൾസ്.എച്ച്.എസ് വളാഞ്ചേരി/അക്ഷരവൃക്ഷം/ബ്രൈറ്റ് എന്ന ബാലകൻ

Schoolwiki സംരംഭത്തിൽ നിന്ന്
ബ്രൈറ്റ് എന്ന ബാലകൻ

അങ്ങ് ചൈനയിലെ ഒരു ഉൾഗ്രാമത്തിൽ ബ്രൈറ്റ് എന്ന ഒരു ബാലകൻ ജീവിച്ചിരുന്നു. അച്ഛനും അമ്മയും ഉള്ള ഒരു കൊച്ചു കുടുംബമായിരുന്നു അവന്റേത്.അച്ഛനായ പീറ്റർ കൃഷി ചെയ്തു കിട്ടുന്നത് കൊണ്ടായിരുന്നു അവരുടെ ജീവിതം കഴിഞ്ഞു പോയിരുന്നത്.ആ ഗ്രാമത്തിലുള്ളവരുടെ ചെറിയ ചെറിയ ജോലികളെല്ലാം ബാലകൻ അവർക്ക് ചെയ്തുകൊടുക്കുമായിരുന്നു.അതുകൊണ്ട് തന്നെ അവിടെ ഉള്ളവർക്കെല്ലാം ബാലകനെ വളരെ ഇഷ്ടമായിരുന്നു.അങ്ങനെ ഇരിക്കെ ഒരു ദിവസം ബാലകന്റെ അച്ഛൻ ഒരു വാഹനാപകടത്തിൽ മരണപ്പെട്ടു. ഭർത്താവ് മരണത്തോടെ ദു:ഖിതയാത ബാലകന്റെ അമ്മ ആലിയ പതിയെ പതിയെ ഒരു രോഗി ആയി മാറി. അമ്മയെ പരിചരിക്കാൻ ഗ്രാമത്തിൽ ഉള്ളവരെല്ലാം ബാലകനെ സഹായിച്ചു.കുറച്ചുകാലം അങ്ങനെ നീണ്ടു. പിന്നീടങ്ങോട്ട് ഗ്രാമത്തിൽ ക്ഷാമകാലമായിരുന്നു. അങ്ങനെ ഗ്രാമം പട്ടിണിയിലായി. ബാലകന്റെ വീട്ടിലും ഇതേ അവസ്ഥ ഉണ്ടായി.അമ്മയെ നോക്കാൻ കഴിയാത്തെ ബാലകൻ ഒരുപാട് ബുദ്ധിമുട്ടി. അങ്ങനെ ബാലകന്റെ കൈയ്യിലുണ്ടായിരുന്ന കുറച്ച് പണം കൊടുത്ത് കൊണ്ട് ആ ഗ്രാമത്തിലുള്ള ഒരു മഠത്തിൽ അമ്മയെ കൊണ്ടുപോയി താമസിപ്പിച്ചു.എന്നിട്ട് ബാലകൻ ഒരു ജോലി അന്വേഷിച്ച് കൊണ്ട് നഗരത്തിലേക്ക് പോയി.അങ്ങനെ ബാലകൻ ഒരു വലിയ നഗരത്തിൽ എത്തിപ്പെട്ടു. നഗരത്തിലെ ഒരു മൂലയിൽ വിഷമിച്ചു നിൽക്കുന്ന ബാലകനെ കണ്ട അവിടെ ഉള്ള ഒരു ഹോട്ടൽ ഉടമയായ ജാക്ക് ബാലകനെ അവരുടെ കൂടെ ഒരു കൈ സഹായി ആയി നിർത്തി. ബാലകൻ അവരുടെ കീഴിൽ പണിയെടുത്ത് പണമുണ്ടാക്കി.ആ പണം കുട്ടിവച്ചു കൊണ്ട് നഗരത്തിൽ ഒരു വീടും ബാലകനുണ്ടാക്കി. എന്നിട്ടവൻ ഗ്രാമത്തിലെ മഠത്തിലേക്ക് പോയി തന്റെഅമ്മയെ നഗരത്തിലെ ബാലകന്റെ വീട്ടിലേക്ക് കൊണ്ടുവന്നു. ആലിയയെ തന്റെ മോൻ നഗരത്തിലുള്ള വീട്ടിലേക്ക് കൊണ്ടുപോകുന്നത് കണ്ട് ഗ്രാമത്തിലുള്ളവർ ഒരുപാട് സന്തോഷിച്ചു. പിന്നീട് ജാക്ക് ബാലകനെ നഗരത്തിലുള്ള ഒരു സ്കൂളിൽ ചേർത്തു. അങ്ങനെ അവൻ നന്നായി പഠിച്ചും അമ്മയെ പരിചരിച്ചും ജാക്കിനെ സഹായിച്ചും വളരെ സന്തോഷത്തോടെ നഗരത്തിൽ ജീവിച്ചു പോന്നു.


ആയിഷ മിൻഹ
9 A ഗേൾസ്.എച്ച്.എസ് വളാഞ്ചേരി
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ