ഗെയിംസ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിതശാസ്‍‍ത്ര ക്ലബ്ബ് കുട്ടികൾ തയ്യാറാക്കി അവതരിപ്പിച്ച സൂചകവും ബഹുഭുജവും എന്ന ഗെയിം

രണ്ട് പേർക്ക്മാത്രം കളിക്കാവുന്ന ഗെയിമാണിത് ചിത്രത്തിൽ കാണുന്നതുപോലെ ഒരു ബോർഡും,ഒരാൾക്ക് ചുവന്ന നിറത്തിലുള്ള 5 കരുക്കളും മറ്റേ ആൾക്ക് നീല നിറത്തിലുള്ള 5 കരുക്കളും വേണംഒരു സമചതുരക്കട്ട 0 മുതൽ 5വരെ അടയാളപ്പെടുത്തിയതും ആവശ്യമുണ്ട്
നിയമങ്ങൾ
1.ഡൈസ് ഇടുമ്പോൾ ലഭിക്കുന്ന സംഖ്യകൾ അടിസ്ഥാനമാക്കിയാണ്കളിആരംഭിക്കുന്നത് പൂജ്യം ലഭിക്കുമ്പോൾ ഒരു കരു (0,0) എന്ന ബിന്ദുവിൽ വച്ച് കളി ആരംഭിക്കാം അഞ്ച് കരുക്കളും പൂജ്യം ലഭിക്കുമ്പോൾ മാത്രമാണ് ബോർഡിൽ (0,0) യിൽ വയ്ക്കുന്നത് എന്നാൽ ഡൈസ് ഇടുമ്പോൾ ലഭിക്കുന്ന മറ്റ് സംഖ്യകൾ കരുക്കൾ ബോർഡിൽ നീക്കുന്നതിനുപയോഗിക്കാം
2.കരുക്കൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന ബഹുഭുജത്തിന്റെ പരപ്പളവാണ് ഓരോ കളിക്കാരനും ലഭിക്കുന്ന പോയിന്റ്
3. ബോർഡിൽ നൽകിയരികകുന്ന നിറമുള്ള സമചതുരങ്ങളുടെ മൂലകളിൽ കരുക്കൾ വന്നാൽ 100പോയിന്റ് ബോണസ് ലഭിക്കും
4.ഇങ്ങനെകളിച്ച് ആദ്യം 1000 പോയിന്റ് നേടുന്ന ആളാണ് വിജയി .

"https://schoolwiki.in/index.php?title=ഗെയിംസ്&oldid=525430" എന്ന താളിൽനിന്ന് ശേഖരിച്ചത്