ഗുഡ് ഷെപ്പേർഡ് ഇ. എം. എസ്. മണപ്പുറം/അക്ഷരവൃക്ഷം/ പരിസ്ഥിതിയുടെ വ്യതിയാനം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിയുടെ വ്യതിയാനം

പരിസ്ഥിതി എന്നത് സാമൂഹികവും സാംസ്കാരികവുമായി വളരെയധികം പ്രാധാന്യമർഹിക്കുന്ന ഒരു വിഷയമാണ്. എത്രയധികം നാം അതിനെപ്പറ്റി ചർച്ച ചെയ്യുന്നുവോ അത്രയധികം അവബോധവും പാരിസ്ഥിതിക മൂല്യങ്ങളും കൈവരിക്കുന്നു. പക്ഷേ നാം ആശ്ചര്യപ്പെടേണ്ട ഒന്നുണ്ട്, നാം കൂടുതൽ അവബോധരാകുമ്പോൾ പ്രകൃതി കൂടുതൽ നശിപ്പിക്കുകയാണ് എന്ന വസ്തുത.

നമുക്ക് ചുറ്റുമുള്ള വസ്തുക്കൾ അവ എന്തുതന്നെയായിക്കൊള്ളട്ടെ അവയെല്ലാമാണ് പരിസ്ഥിതി. അവ നമ്മെ ശാരീരികമായും മാനസികമായും ആത്മീയമായും ഉല്ലസിപ്പിക്കുന്നു. പരിസ്ഥിതിയെക്കുറിച്ചും, പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുമുള്ള ഓരോരുത്തരുടെയും ചിന്തകൾ വ്യത്യസ്തമായിരിക്കും. സ്വന്തം വീടുകളിലിരുന്ന് പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് മുറവിളിക്കൂട്ടുന്ന നമ്മൾ ഓരോരുത്തരും അതിന് സംഭാവന ചെയ്യുന്നത് മാലിന്യം തന്നെയാണ്. നാം അമിതമായി പരിസ്ഥിതിയെ ചൂഷണം ചെയ്യുമ്പോൾ ഉണ്ടാകുന്ന പരിണിതഫലമാണ് പ്രകൃതി ദുരന്തങ്ങൾ. പ്രളയമെന്ന മഹാ ദുരന്തം നമ്മെ കാർന്നു തിന്നപ്പോൾ നാം കണ്ടതാണ് പരിസ്ഥിതിയോട് നാം ചെയ്ത അകൃത്യങ്ങളുടെ പ്രത്യാഖാദം. പ്രകൃതി ദുരന്തങ്ങൾ പ്രളയം മാത്രമല്ല, ഒരു നാടിന്റെ ജീവനൊടുക്കാൻ പാങ്ങാർന്ന സുനാമിയും, അതിന്റെ ക്രോധ മുഖം കാട്ടുന്നു. ചിലപ്പോൾ വരൾച്ചയും ഭൂമിക്കുലുക്കവും അഗ്നുപർവ്വത സ്ഫോടനവും വരെയാകാം. ഇതൊന്നും പ്രകൃതിയിൽ തന്നാലുണ്ടാവുന്നതല്ല, മനുഷ്യന്റെ അശാസ്ത്രീയമായ പ്രവർത്തനത്തിന്റെ ഫലങ്ങളാണ്. പരിസ്ഥിതിയിൽ ഉണ്ടാകുന്ന ഓരോ ചലന വ്യത്യാസവും ഭൂമിയിലെ സർവ്വ ചരാചരങ്ങളെയും ബാധിക്കും.

ജൂൺ 5 , ലോക പരിസ്ഥിതി ദിനം, നാം ആഘോഷിക്കുമ്പോൾ ഒരിക്കലും മറക്കരുതാത്ത രണ്ട് പേരുകളുണ്ട്. മണിപ്പൂരീ പെൺക്കുട്ടിയായ ലിസിപ്രിയ കഞ്ചുകത്തെയും സ്വീഡിഷ് പെൺക്കുട്ടിയായ ഗ്രീറ്റ തുൻബർഗ്ഗിനെയും എട്ടാം വയസ്സിലും പതിനാലാം വയസ്സിലും ജനങ്ങൾക്ക് പരിസ്ഥിതിയോടും പ്രകൃതിയോടുമുള്ള പ്രതിഭത്തത ഉറക്കെ വിളിച്ച് പറയുകയാണവർ. ഇവരിൽ ഒരാളാകാനാണ് നാം ശ്രമിക്കേണ്ടത്. പരിസ്ഥിതി എന്നാൽ ഒരിക്കലും ഒടുങ്ങാത്ത അക്ഷയപാത്രമല്ലെന്നും വരും തലമുറക്കായി കരുതി വച്ചില്ലെങ്കിൽ പല അമൂല്യങ്ങളും നഷ്ടമാകും എന്നും നാം ഓർക്കണം.

വികസനം എന്ന പേരിൽ നാം ആഴ്ത്തുന്ന ഓരോ കഠാരകളും അവസാന പുൽനാമ്പും അറുത്തശേഷം നമ്മളെ ഉന്നം വച്ച് നീങ്ങുക തന്നെ ചെയ്യും. അന്ന് നമുക്കർഹിക്കുന്ന സ്വച്ഛമായ വായുവോ ജലമോ എന്തിനേറെപ്പറയുന്നു കരിഞ്ഞുണങ്ങിയ ഒരിലപോലും ലഭിക്കില്ല. ഓസ്ട്രേലിയൻ വനാന്തരങ്ങളിൽ ആളിപ്പടർന്ന കാട്ടുതീയിൽ വെന്തുരുകിയ അനേകായിരം മൃഗങ്ങളും സസ്യലതാതികളും എല്ലാം പ്രകൃതിയുടെ സന്തുലിനാവസ്ഥയിൽ നിന്നും നീക്കം ചെയ്യപ്പെട്ടിരിക്കുന്നു. സുനാമിയിൽ നഷ്ടപ്പെട്ടുപ്പോയ തീരങ്ങൾ, അഗ്നിപ്പർവ്വതസ്ഫോടനത്തിൽ വെന്തുരുകിയ വനാന്തരങ്ങൾ. ഇവ ഒരിക്കലും നമുക്ക് വീണ്ടെടുക്കാൻ കഴിയുന്നവയല്ല. നഷ്ടപ്പെടുത്തിയവയെല്ലാം നഷ്ടപ്പെട്ടതുതന്നെ. ഇനി ഒരിക്കൽ കൂടി നഷ്ടപെടാതിരിക്കാൻ അമൂല്യതയുടെ അളവുകോലിന് നിയന്ത്രിതമായി പരിസ്ഥിതിയെ സസ്നേഹം പരിപാലിക്കുകയും അതിന്റെ പ്രകൃത്യാലുള്ള പരിണാമങ്ങളെ സ്വീകരിക്കുകയും ചെയ്യാം.

പാരിസ്ഥിതിക മൂല്യങ്ങൾ ഉൾക്കൊണ്ടും പ്രകൃതി നമുക്കായ് നൽകിയ ജീവിത ശ്രേതസ്സുകളെ ആർജിച്ചും പരിസ്ഥിതിയെ നമ്മുടേയതന്ന ബോധത്തിൽ സ്നേഹിച്ചും നശിച്ചുപോയതിനെയെല്ലാം വീണ്ടെടുത്തും നമ്മുടെ കർത്തവ്യങ്ങളെ നമുക്ക് നിറവേറ്റാം.

ഇന്ദു എസ്‌ ബി
5 A ഗുഡ് ഷെപ്പേർഡ് ഇംഗ്ലീഷ് മീഡിയം സ്കൂൾ മണപ്പുറം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം