ഗവ . സംസ്‌കൃതം എച്ച്. എസ്. എൽ .പി. എസ്. ഫോർട്ട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

തെക്കേ തെരുവ് ഗ്രാമം

തിരുവനന്തപുരം നഗരസഭാ പാർക്ക്  ശ്രീ ചിത്തിര തിരുനാൾ പാർക്ക്
തെക്കേ തെരുവിൽ കയറുവാൻ ഉള്ള കോട്ട

അനന്തൻ കാട്  എന്ന പേരിൽ അറിയപ്പെട്ടു  പിൽക്കാലത്തു  തിരുവനന്തപുരമായി മാറിയ അനന്തപുരിയുടെ ഹൃദയ ഭാഗത്തായി ,ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിൻറെ തെക്കേ നടയിൽ ,(SOUTH FORT)സ്ഥിതി  ചെയ്യുന്ന  പുരാതനമായ സ്കൂളാണ് ഗവണ്മെന്റ് സംസ്‌കൃതം എൽ പി എസ് . പണ്ട് കാലത്തു ക്ഷേത്ര നിർമ്മാണത്തിനും മറ്റ് ക്ഷേത്ര  ആവശ്യങ്ങൾക്കും ,പൂജാ കാര്യങ്ങൾ  ചെയ്യുവാനായും  മറ്റും  തമിഴ് നാട്ടിൽ നിന്നും വരുത്തിയ  ബ്രാഹ്മണർക്കും മറ്റു തമിഴ് വിഭാഗക്കാരുടെ  കുട്ടികൾ എന്നിവർക്ക് വിദ്യാഭ്യാസം ചെയ്യുന്നതിനായി തെക്കേ തെരുവിൽ സ്ഥാപിച്ച സ്കൂളാണ് സംസ്‌കൃതം എൽ പി എസ് .എന്നാണ്  അറിയപ്പെടുന്നത് . ഈ സ്‌കൂളിൽ ഹൈസ്കൂൾ മുതൽ സംസ്കൃതവും ,എൽ പി യിൽ തമിഴ് ,മലയാളം മീഡിയവും ഉണ്ട്.പണ്ട് ഗ്രാമ പ്രദേശമായിരുന്നു എങ്കിലും ഇന്ന് തിരുവനന്തപുരം സിറ്റിയായ്  രൂപമാറ്റം സംഭവിച്ചിരിക്കുന്നു എങ്കിലും ഒന്ന് പറയാം തലയെടുപ്പോടെ നിൽക്കുന്ന പദ്മനാഭന്റെ മണ്ണിന്റെ വിദ്യാഭ്യാസത്തിനു നൽകുന്ന പ്രാധാന്യത്തെ അരക്കിട്ട് ഉറപ്പിക്കാൻ ക്ഷേത്രത്തിന്റെ ഓരോ കോട്ടയിലും നിലകൊള്ളുന്ന വിദ്യാലയങ്ങൾ ഒരു തെളിവാണ് .

അതിരടയാളം

ഗവണ്മെന്റ് സംസ്‌കൃത എച് എസ് ഫോർട്ട്

വിദ്യാലയത്തിന്റെ നേരെഎതിർ വശത്തായി  തിരുവനന്തപുരം നഗരസഭാ പാർക്ക് ( ശ്രീ ചിത്തിര തിരുനാൾ പാർക്ക് )സ്ഥിതി ചെയ്യുന്നു. വിദ്യാലയത്തിന്റെ വലതു ഭാഗത്തായി ഗവണ്മെന്റ് സംസ്‌കൃത എച് എസ് ഫോർട്ട് സ്ഥിതി ചെയ്യുന്നു.

കെ എസ് ആർ ടി സി ഗാരേജ്


വിദ്യാലയത്തിന്റെ ഇടതു ഭാഗത്തായി കെ എസ് ആർ ടി സി ഗാരേജ്, താലൂക് ഓഫീസ് , പ്രിൻസിപ്പൽ സബ് ട്രഷറി എന്നീ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നു.