ഗവ ഹൈസ്കൂൾ ചിറക്കര/അക്ഷരവൃക്ഷം/പ്രതിരോധിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധിക്കാം
രോഗപ്രതിരോധം എന്നത് നാം ഇപ്പോൾ നേരിടുന്ന ഒരു വലിയ പ്രശ്നം ആണ്. ലോക മാകെ കോവിഡ് 19(കൊറോണ )വൈറസ് പിടിയിൽ ആണ്. ഈ വൈറസ് മൂലം ലോകത്ത് നിരവധി പേരുടെ ജീവൻ നഷ്ടം ആയി. ആദ്യമായി കൊറോണസ്ഥിരീകരി ച്ചത് ചൈനയിലെ വുഹാനിൽ ആണ്. 2019ഡിസംബറിൽ ആണ് ഈ വൈറസിനെ കുറിച്ച് ലോകം ചർച്ച വിഷയം ആക്കിയത്. അതിനു ശേഷം ചൈനക്ക് പുറമെ നിരവധി രാജ്യങ്ങളിൽ ഈ വൈറസ് വ്യാപിച്ചു.<

നമ്മുടെ സംസ്‌ഥാനമായ കേരളവും കൊറോണ ഭീതിയിലാണ്. കേരളത്തിലെ ആരോഗ്യമേഖലയിലെ പ്രവർത്തകരുടെയും സർക്കാരിൻെറയു० ഇടപെടലിലൂടെ നിരവധി ജീവനുകൾ രക്ഷിക്കാൻ കഴിഞ്ഞു. വിദേശത്തു നിന്ന് വരുന്നവരെ പ്രത്യേകം നിരീക്ഷിക്കുകയും 28 ദിവസത്തേക്ക് അവരെ ക്വാറന്റീൻ ചെയ്യുകയും രോഗലക്ഷണം കണ്ടാൽ അവരെ ആശുത്രിയിൽ ഐസൊലേഷനിൽ ആക്കി പ്രത്യേകം പരിചരിക്കുകയു० ചെയ്യുന്നു. സമ്പർക്കം മൂലം ഈ വൈറസ് പകരാൻ സാധ്യത ഉള്ളതിനാൽ അസുഖ ബാധിതതരുമായി നേരിട്ട് സമ്പർക്കം പാടില്ല.<

വൈറസ് പടരാതിരിക്കാൻ രാജ്യത്ത് ഇപ്പോൾ 21ദിവസത്തേക്ക് ലോക്ക് ഡൗൺ ഏർപ്പെടുത്തി. അവശ്യ സാധനങ്ങൾ വാങ്ങാൻ മാത്രമേ പുറത്തു പോകാവൂ. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക. മറ്റുള്ളവരുമായി ഒരു മീറ്റർ അകലം പാലിക്കുക. കൈകൾ ഇടയ്ക്ക് ഇടയ്ക്ക് സോപ്പും ഹാൻഡ് വാഷും ഉപയോഗിച്ച് വൃത്തിയായി കഴുകുക. തുമ്മുകയും ചുമയ്ക്കുകയും ചെയ്യുമ്പോൾ തൂവാല ഉപയോഗിക്കുക. പോഷക പ്രദമായ ഭക്ഷണം കഴിക്കുക.തിളപ്പിച്ച്‌ ആറിയ വെള്ളം കുടിക്കുക. പനി, ചുമ, തൊണ്ട വേദന, ശ്വാസ തടസ്സം ഇവ ഉണ്ടങ്കിൽ ഉടനെ തന്നെ ആശുപത്രിയിൽ പോകുക. പച്ചക്കറികളും, പഴ വർഗ്ഗങ്ങളും ധാരാളം കഴിക്കുക.<

നമ്മൾ വീട്ടിൽ തന്നെ പച്ചക്കറികൾ നട്ടുവളർത്തുക. പുറത്തു നിന്ന് വാങ്ങുന്ന പച്ചക്കറി കളിൽ രാസകീടനാശിനി കളുടെ അമിത പ്രയോഗം ഉണ്ട്. ഇതു നമ്മുടെ ആരോഗ്യത്തിനു ഗുരുതര പ്രശ്നങ്ങൾ ഉണ്ടാക്കും. നമ്മൾ വീട്ടിൽ കൃഷി ചെയ്യുകയാണെങ്കിൽ വിഷ രഹിതവും ഗുണകരവും, രുചികരവും ആയ പച്ചക്കറി കൾ നമുക്ക് ലഭിക്കും. ഇപ്പോൾ നമ്മുടെ നാട്ടിൽ അന്യ നാട്ടിൽ നിന്നും കൊണ്ട് വരുന്ന മത്സ്യത്തിൽ ഫോർമാലിൻ എന്ന രാസവസ്തുവിന്റെ സാന്നിധ്യം കൂടുതൽ ആണ്. ഇതു നമ്മുടെ ജീവന് തന്നെ ആപത്താണ്. നമ്മുടെ വീട്ടിലെ മുതിർന്ന വരെയും, കുട്ടികളെയും പ്രത്യേകം ശ്രദ്ധിക്കുക. അവർക്ക് രോഗ പ്രതിരോധ ശേഷി കുറവായതിനാൽ പെട്ടന്ന് രോഗം വരാൻ സാധ്യത ഉണ്ട്‌. ഇതോടൊപ്പം ഡെങ്കി പനി പോലുള്ള മറ്റു അസുഖങ്ങൾ വരാതിരിക്കാൻ വീടും പരിസരവും വൃത്തി യായി സൂക്ഷിക്കുക. <

"ആരോഗ്യമാണ് സമ്പത്തിനെക്കാൾ വലുത് " ആരോഗ്യം ഉണ്ടങ്കിലേ നമുക്ക് സന്തോഷകരമായി ജീവിക്കാൻ കഴിയു".ആരോഗ്യമുള്ള ശരീരവും ആരോഗ്യമുള്ള മനസ്സു മുണ്ടെങ്കിൽ ഒരു പരിധി വരെ രോഗങ്ങളിൽ നിന്നും രക്ഷ നേടാൻ കഴിയും. അസുഖം വന്നിട്ട്ചികിത്സ നേടുന്ന തി നേക്കാൾ നല്ലത് അസുഖം വരാതെ നോക്കുന്നതാണ്.

സൗപർണിക. ആർ
8C ഗവ എച്ച് എസ് ചിറക്കര, കൊല്ലം, ചാത്തന്നൂർ
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം